Categories
Film News

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി സംവിധായികയാകുന്നു

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി ലോക്ഡൗണില്‍ തന്റെ സംവിധാനത്തിലുള്ള കഴിവ് പുറത്തെടുത്തിരിക്കുകയാണ്. ക്‌നോളജ് എന്ന് പേരിട്ടിരിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ് താരം ഒരുക്കിയിരിക്കുന്തന്. മലയാളത്തിലെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ഷോട്ട് ഫിലിമിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. ഗ്രേസ് ആന്റണി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ നിരഞ്ജന അനൂപ്, അഹിന ആന്‍ഡ്രൂസ്, അനാഹിര മറിയ എന്നിവരാണ് ഷോര്‍ട്ട് ഫിലിമിലെ താരങ്ങള്‍. എടിസി റെക്കോര്‍ഡ്‌സ് എന്ന ബാനറില്‍ എബി ടോം സിറിയക്, ഗ്രേസ് ആന്റണി എന്നിവരാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. […]