Categories
Film News

ജിസ്ജോയുടെ മൾട്ടി സ്റ്റാർ സിനിമ പൂർത്തിയായി

ആസിഫ് അലി, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർ​ഗ്​ഗീസ്, നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നു. സംവിധായകൻ അവസാനദിവസ ചിത്രീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു. ആസിഫ് അലിക്കൊപ്പം നാലാമത്തെ തവണയാണ് ജിസ്ജോയ് എത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻ സിനിമകൾ. അവസാന രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു. ജിസ് ജോയ് ചിത്രങ്ങൾ പൊതുവേ ഫീൽ ​ഗുഡ് […]

Categories
Film News

ബിജു മേനോൻ, പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ ടീം ഒന്നിക്കുന്ന ഒരു തെക്കൻ തല്ല് കേസ്

ജി ആർ ഇന്ദു​ഗോപന്റെ പോപുലർ കഥ അമ്മിണിപ്പിള്ള വെട്ടുകേസ് സിനിമയാക്കുന്നു.ശ്രീജിത് എൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഒരു തെക്കൻ തല്ല് കേസ് എന്ന് പേരിട്ടിരിക്കുന്നു. സിനിമയിൽ ബിജു മേനോൻ പ്രധാന കഥാപാത്രമാകുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. ചെറിയ ഇടവേളയ്ക്ക് ശേഷം പത്മപ്രിയ തിരിച്ചെത്തുന്നു. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ഇ4 എന്റർടെയ്ൻമെന്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. രാജേഷ് പിണ്ണാടൻ […]

Categories
Film News

മാലിക് റിലീസ് തീയ്യതി പുറത്തുവിട്ടു

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന മാലിക് അവസാനം റിലീസിനൊരുങ്ങുന്നു. ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. വലിയ ബജറ്റിലൊരുക്കിയ സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസിൽ 20കിലോയോളം ഭാരം കുറച്ചിരുന്നു. വ്യത്യസ്ത കാലത്തിലെ കഥയാണ് സിനിമ പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് സിനിമ നിർമ്മിക്കുന്നു. ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്തു […]

Categories
Film News

മാലികും കോൾഡ് കേസും നേരിട്ട് ഒടിടി റിലീസിന്

ഫഹദ് ഫാസിൽ ചിത്രം മാലിക്, പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് എന്നിവ നേരിട്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആന്റോ ജോസഫ് ആണ് രണ്ട് ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്ത് നൽകിയിരിക്കുന്നുവെന്നാണ് അറിയുന്നത്. തിയേറ്റർ റിലീസിനായി ശ്രമിച്ചെങ്കിലും ലോക്ഡൗണ് നീണ്ടുപോവുന്ന സാഹചര്യത്തിൽ അതിന് സാധിക്കാത്ത അവസ്ഥയാണ്. ലീഡിം​ഗ് സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമുകളുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്, ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും. മാലിക്, മഹേഷ് നാരായണൻ സംവിധാനം ചെയ്ത് […]

Categories
Film News

നായാട്ട് മെയ് 25 മുതൽ നെറ്റ്ഫ്ലിക്സിൽ

മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു.റിപ്പോർട്ടുകളനുസരിച്ച് മെയ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അണിയറക്കാർ ഉടൻ ഔദ്യോ​ഗിക പ്രഖ്യാപനം നടത്താനിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ്ജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ ഏപ്രിൽ 8ന് തിയേറ്ററുകളിലെത്തി. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രമായിത്. ജോസഫ് ഫെയി ഷാഹി കബീർ തിരക്കഥ ഒരുക്കിയ സിനിമ പോലീസ് കഥയാണ് പറഞ്ഞത്. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രഫിയും മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്ന് എഡിറ്റിം​ഗും നിർവഹിച്ചു. പ്രശസ്ത സംവിധായകൻ രഞ്ജിത്, […]

Categories
Film News

ജിസ് ജോയുടെ അടുത്ത സിനിമ നിമിഷ സജയൻ, റെബ മോണിക ജോൺ, ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ് ഒന്നിക്കുന്നു

ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ്,നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോണ‍്‍ എന്നിവരൊന്നിക്കുന്ന പുതിയ സിനിമ ജിസ് ജോയ് ഒരുക്കുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ തുടക്കം കുറിച്ചു. സിനിമയുടെ ഔദ്യോ​ഗികപ്രഖ്യാപനം ഉടൻ വരുമെന്നാണറിയുന്നത്. ആസിഫ് അലി നാലാമത്തെ തവണയാണ് ജിസ് ജോയ്ക്കൊപ്പമെത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻസിനിമകൾ. അവസാന രണ്ട് സിനിമകളും സൂപ്പർഹിറ്റുകളായിതീരുകയും സംവിധായകൻ ശ്രദ്ധിക്കപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിൻെറ അവസാന സിനിമ കുഞ്ചാക്കോ […]

Categories
Film News

നായാട്ട് സെൻസറിം​ഗ് പൂർത്തിയാക്കി, യുഎ സർട്ടിഫിക്കറ്റ്

ഏപ്രിൽ 8ന് തിയേറ്ററുകളിലേക്കെത്തുകയാണ് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ ടീം ഒന്നിക്കുന്ന നായാട്ട്. സിനിമ യുഎ സർട്ടിഫിക്കറ്റോടെ സെൻസറിം​ഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്നു. ജോസഫ് ഫെയിം ഷഹി കബീർ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. പോലീസ് ത്രില്ലർ സിനിമയിൽ പ്രധാനതാരങ്ങളെല്ലാം പോലീസുകാരായണെത്തുന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് മുൻസിനിമ ചാർളിയുടെ വമ്പൻ വിജയത്തിന് ശേഷം ആറ് വർഷത്തെ ഇടവേളയെടുത്തിരുന്നു. അതുകൊണ്ട് തന്നെ സംവിധായകന്റെ പുതിയ സിനിമ വൻ പ്രതീക്ഷകളോടെയാണെത്തുന്നത്. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രാഫി ഒരുക്കുന്നു. […]

Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി. ഐശ്വര്യ രാജേഷ് നായികയാകുന്നു സിനിമ ഒരുക്കുന്നത് ആർ കണ്ണൻ ആണ്. കണ്ണന്‍റെ മസാല പിക്സ്, എംകെആർപി പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മലയാളത്തിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ […]

Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിലേക്കും തെലുഗിലേക്കും

മലയാളസിനിമയിൽ അടുത്തിടെ ഏറെ ചർച്ചയായ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ നീ സ്ട്രീം എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. മലയാളികളല്ലാത്ത പ്രേക്ഷകരുടെയും ശ്രദ്ധ നേടാന്‍ ചിത്രത്തിനായി. പുതിയ റിപ്പോർട്ടുകളനുസരിച്ച് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സംവിധായകൻ ആർ കണ്ണൻ തമിഴ്, തെലുഗ് റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. റീമേക്ക് വെർഷനിലേക്ക് ലീഡിംഗ് താരങ്ങളെ തന്നെ എത്തിക്കാനാണ് ശ്രമം. മലയാളത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത് നിമിഷ സജയൻ, […]

Categories
Film News

മമ്മൂട്ടി, നിമിഷ സജയൻ ടീം എത്തുന്ന വൺ പോസ്റ്റർ

മമ്മൂട്ടി നായകനായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ വൺ ഏപ്രിലിൽ വിഷു സീസണിൽ റിലീസിനൊരുങ്ങുകയാണ്. അണിയറക്കാർ മമ്മൂട്ടിയും നിമിഷ സജയനും എത്തുന്ന പുതിയ പോസ്റ്റർ റിലീസ് ചെയ്യുന്നു. നിമിഷയുടെ ക്യാരക്ടർ ലുക്ക് അവതരിപ്പിക്കുന്ന പോസ്റ്ററാണിത്. താരം സിനിമയിൽ പ്രധാന കഥാപാത്രമായെത്തുന്നു.മമ്മൂട്ടിക്കൊപ്പം താരം ആദ്യമായാണെത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീമിന്‍റേതാണ്. മുരളി ഗോപി, ജോജു ജോർജ്ജ്, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുൺ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, […]