Categories
Film News

ജോ ആന്റ് ജോ തുടക്കമായി

മാത്യു തോമസ് , നസ്ലെൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതസംവിധായകൻ അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന സിനിമ കൂത്താട്ടുകുളത്ത് ആരംഭിച്ചു. സംവിധായകനും രവീഷ് നാഥ് എന്നിവരും ചേർന്ന് തിരക്കഥയും സംഭാഷണങ്ങളുമൊരുക്കുന്നു. അൾസർ ഷാ ഛായാ​ഗ്രഹണമൊരുക്കുന്നു. ​ഗോവിന്ദ് വസന്ത സം​ഗീതമൊരുക്കുന്നു. ടിറ്റോ തങ്കച്ചന്റേതാണ് വരികൾ.. സി​ഗ്നേച്ചർ സ്റ്റുഡിയോ, ഇമേജിൻ സിനിമാസ് എന്നീ ബാനറുകളിൽ സിനിമ നിർമ്മിക്കുന്നു. ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ചിത്രത്തിലുണ്ട്.

Categories
Film News

നസ്രേത്തിന്‍ : ദ പ്രീസ്റ്റ്‌ ആദ്യഗാനമെത്തി

മമ്മൂട്ടിയുടെ പുതിയ സിനിമ ദ പ്രീസ്റ്റിലെ ആദ്യ ഗാനം എത്തി. ഗാനത്തിന്റെ ലിറികല്‍ വീഡിയോയാണ്‌ അണിയറക്കാര്‍ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. നസ്രേത്തിന്‍ നാട്ടിലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഹരിനാരായണന്‍ ഒരുക്കിയിരിക്കുന്നു. രാഹുല്‍ രാജിന്റേതാണ്‌ സംഗീതം. മെറിന്‍ ഗ്രിഗറി, ബേബി നിയ എന്നിവര്‍ ചേര്‍ന്ന്‌ ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ റിലീസ്‌ ചെയ്‌ത പോസ്‌റ്ററുകളെല്ലാം ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്നു. ആന്റോ ജോസഫ്‌, ബി ഉണ്ണിക്കൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുന്നു. മമ്മൂട്ടി, മഞ്‌ജു […]

Categories
Film News

സിബി മലയിൽ ആസിഫ് അലി ടീമിന്‍റെ പൊളിറ്റിക്കല്‍ ത്രില്ലറിൽ നിഖില വിമൽ

ആസിഫ് അലി പ്രശസ്ത സംവിധായകൻ സിബി മലയിൽ ഒരുക്കുന്ന കൊത്ത് സിനിമയിൽ നായകനാകുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണിത്. നവാഗതനായ ഹേമന്ത് തിരക്കഥ ഒരുക്കുന്ന സിനിമയിൽ രാഷ്ട്രീയക്കാരനായി ആസിഫ് എത്തുന്നു. നിഖില വിമൽ ചിത്രത്തിൽ നായികയാകുന്നുവെന്നതാണ് പുതിയ വാർത്തകൾ. മേരാ നാം ഷാജിക്ക് ശേഷം താരം ആസിഫിനൊപ്പമെത്തുന്ന ചിത്രമാണിത്. റോഷൻ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലെത്തുന്നു. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം. സ്റ്റുഡിയോയിൽ […]

Categories
Film News

മമ്മൂട്ടിയുടെ പുതിയ സിനിമ ദ പ്രീസ്റ്റ്, താരങ്ങളെ പരിചയപ്പെടാം.

മമ്മൂട്ടിയുടെ പുതിയ സിനിമ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറക്കി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ദ പ്രീസ്റ്റ് എന്നാണ്. പോസ്റ്ററില്‍ ളോഹയണിഞ്ഞ് ബൈബിള്‍ വായിക്കുന്ന മമ്മൂട്ടിയാണുള്ളത്. മമ്മൂട്ടിയ്‌ക്കൊപ്പം നീണ്ട താരനിര തന്നെ ചിത്രത്തിലെത്തുന്നു. മഞ്ജു വാര്യര്‍, മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നു. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ അയ്യപ്പന്‍, ബേബി മോണിക – കൈതി ഫെയിം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ദിനേശ് പണിക്കര്‍, കരിക്ക് […]

Categories
Film News

മമ്മൂട്ടിയുടെ അടുത്ത സിനിമയില്‍ മഞ്ജു വാര്യരും നിഖില വിമലും

മമ്മൂട്ടി, മഞ്ജു വാര്യര്‍ ത്രില്ലര്‍ സിനിമയ്ക്കായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുതാരങ്ങളും കാലങ്ങളായി സിനിമയിലുണ്ടായിരുന്നിട്ടും ഇതുവരെയും ഒന്നിച്ചിട്ടില്ല. നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ്, സീനിയര്‍ ഫിലിംമേക്കര്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവതാരം നിഖില വിമല്‍ ചിത്രത്തിലെത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജുവിനെ പോലെ തന്നെ നിഖിലയും ആദ്യമായാണ് മമ്മൂക്കയ്‌ക്കൊപ്പം. ജോഫിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാല്‍ നിരവധി പ്രൊജക്ടുകളുടെ തിരക്കുണ്ടായിട്ടും അടുത്തുതന്നെയുള്ള ഡേറ്റ് മമ്മൂട്ടി നല്‍കിയിരിക്കുന്നതായാണറിയുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതല് വിവരങ്ങള്‍ […]

Categories
Film News

ജിത്തു ജോസഫ് കാര്‍ത്തി സിനിമ ചിത്രീകരണം പൂര്‍ത്തിയായി

സംവിധായകന്‍ ജിത്തു ജോസഫ് ആദ്യമായി തമിഴില്‍ ഒരുക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി. പേരിട്ടിട്ടില്ലാത്ത സിനിമയില്‍ നായകനാകുന്നത് കാര്‍ത്തിയാണ്, നിഖില വിമല്‍ കാര്‍ത്തിയുടെ നായികയായെത്തുന്നു. കാര്‍ത്തി, ജ്യോതിക ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുകയാണ് ഈ സിനിമയിലൂടെ. പ്രശസ്ത താരം സത്യരാജ് ഇരുവരുടേയും അച്ഛനായി ചിത്രത്തിലെത്തുന്നു. കുടുംബചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍സണ്‍ പോള്‍, ഹരീഷ് പേരടി, സീത സൗകാര്‍ ജാനകി, അമ്മു അഭിരാമി, ഇളവരശു എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. ആര്‍ ഡി രാജശേഖര്‍ ക്യാമറയും, ഗോവിന്ദ് വസന്ത, തമിഴിലെ പോപുലര്‍ സംഗീതസംവിധായകന്‍, സംഗീതവുമൊരുക്കുന്നു. പാരലല് […]

Categories
Film News

ജിത്തു ജോസഫ് കാര്‍ത്തി സിനിമയില്‍ നായികയായി നിഖില വിമല്‍

മലയാളി സംവിധായകന്‍ ജിത്തു ജോസഫ് തമിഴില്‍ കാര്‍ത്തിയെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജ്യോതിക സിനിമയില്‍ കാര്‍ത്തിയുടെ സഹോദരിയായെത്തുന്നു. പ്രശസ്ത നടന്‍ സത്യരാജ് ആണ് ഇരുവരുടേയും അച്ഛനായെത്തുന്നത്. അന്‍സണ്‍ പോള്‍, ഹരീഷ് പേരടി, സീത, ഇളവരശ് തുടങ്ങിയവര്‍ സഹതാരങ്ങളായെത്തുന്നു. പുതിയതായി ടീമിലേക്കെത്തുന്നത് നിഖില വിമല്‍ ആണ്. കാര്‍ത്തിയുടെ നായികയായാണ് താരമെത്തുന്നത്. മലയാളം സിനിമകളായ ഞാന്‍ പ്രകാശന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നിവയുടെ വിജയത്തിന് ശേഷം താരം തമിഴിലേക്കെത്തുകയാണ്. മുമ്പ് നിഖില വെട്രിവേല്‍, കിഡാരി, പഞ്ജുമിഠായി തുടങ്ങിയ […]

Categories
Film News

ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണസംരംഭത്തില്‍ മൂന്ന് നായികമാര്‍

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരു കൂട്ടം പുതുമുഖങ്ങളെ താരം മലയാളസിനിമാലോകത്തേക്ക പരിചയപ്പെടുത്തുകയാണ്. സിനിമ സംവിധാനം ചെയ്യുന്നത് ഷംസു സായ്ബ എന്ന പുതുമുഖമാണ്. ജാക്കബ് ഗ്രിഗറി നായകനാകുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ മൂന്ന് നായികമാരാണുള്ളത്, അനുപമ പരമേശ്വരന്‍, നിഖില വിമല്‍, അനു സിതാര. ആദ്യത്തെ രണ്ട് പേരും ദുല്‍ഖറിനൊപ്പം ജോമോന്റെ സുവിശേഷങ്ങള്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളില്‍ ഒരുമിച്ചിരുന്നു. ജാക്കബ് ഗ്രിഗറി ആദ്യമായി നായകനാവുകയാണ് സിനിമയിലൂടെ. ദുല്‍ഖറും ഗ്രിഗറിയും സിനിമയ്ക്കു പുറത്തും […]