Categories
Film News

നൈറ്റ് ഡ്രൈവ് : പുതിയ ​ഗാനം റിലീസ് ചെയ്തു

റോഷൻ മാത്യു, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വൈശാഖ് ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത് മുഖ്യവേഷത്തിലെത്തുന്നു. ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. പാതി പാതി പറയാതെ എന്ന് തുടങ്ങുന്ന ​ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. മുരുകൻ കാട്ടാക്കടയുടേതാണ് വരികൾ. സംസ്ഥാന പുരസ്കാര ജേതാവ് നിത്യ മാമ്മൻ, കപിൽ കപിലൻ എന്നിവർ ചേർന്നാലപിച്ചിരിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആൻ മെ​ഗാ മീഡിയ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു.

Categories
Film News trailer

നൈറ്റ് ഡ്രൈവ് ട്രയിലർ പുറത്തിറക്കി

ഇന്ദ്രജിത്, അന്ന ബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രമായെത്തുന്ന വൈശാഖ് ചിത്രമാണ് നൈറ്റ് ഡ്രൈവ്. ചിത്രത്തിന്റെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. അഭിലാഷ് പിള്ള രചിച്ചിരിക്കുന്ന ത്രില്ലർ സിനിമയാണിത്. ഒരുരാത്രിയിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. കലാഭവൻ ഷാജോൺ, സിദ്ദീഖ്, രഞ്ജി പണിക്കർ, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരഭി സന്തോഷ്, മുത്തുമണി എന്നിവരാണ് മറ്റു താരങ്ങൾ.പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സുനിൽ എസ് പിള്ള – എഡിറ്റർ, ഷാജി കുമാർ- ഛായാ​ഗ്രഹണം, രഞ്ജിൻ രാജ് […]

Categories
Film News

വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവിൽ ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു ടീം ഒന്നിക്കുന്നു

വൈശാഖ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. വൈശാഖ് സോഷ്യൽമീഡിയയിലൂടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്ന് ആൻ മെ​ഗാ മീഡിയ ബാനറിൽ സിനിമ നിർമ്മിക്കുന്നു. ദി ഹണ്ടഡ് ബികം ദി ഹണ്ടേഴ്സ് എന്ന ടാ​ഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാ​ഗ്രഹണം ഷാജി കുമാർ ഒരുക്കുന്നു. സുനിൽ എസ് പിള്ള ആണ് […]