നീരജ് മാധവ് പതിയെ നായകനിരയിലേക്കെത്തുകയാണ്. മൂന്നോളം പ്രൊജക്ടുകള്‍ ഇതിനോടകം താരത്തിന്റേതായുണ്ട്. ഗൗതമന്റെ രഥം എന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിവിന്‍ പോളി, വിനീത് ശ്രീനിവാസന്, ടൊവിനോ തോമസ് എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. നീരജ്, ബേസില്‍ ജോസഫ്, രഞ്ജി പണിക്കര്‍, ദേവി അജിത് എന്നിവര്‍ പോസ്റ്ററിലെത്തുന്നു.തമാശ നിറഞ്ഞ ഒരുകുടുംബചിത്രമെന്ന പ്രതീതി പോസ്റ്റര്‍ നല്കുന്നു. ഗൗതമന്റെ രഥം ഒരുക്കിയിരിക്കുന്നത് നവാഗതനായ ആനന്ദ് മേനോന് ആണ്. കിച്ചാപ്പുസ് എന്റര്‍ടെയ്ന്‍മെന്റ്സ് ഐസിഎല്‍ […]
