Categories
Film News

ഓർഡിനറി സംവിധായകൻ സു​ഗീതിന്റെ ആദ്യ തമിഴ് ചിത്രം കുറൽ ഫസ്റ്റ്ലുക്ക്

ഓർഡിനറി സംവിധായകൻ സു​ഗീത് തമിഴിൽ ആദ്യമായി ഒരുക്കുന്ന സിനിമയാണ് കുറൽ. സിനിമയിൽ നരേൻ പ്രധാന കഥാപാത്രമായെത്തുന്നു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ഓട്ടിസം ബാധിച്ച കഥാപാത്രമായാണ് നരേൻ സിനിമയിലെത്തുന്നത്. ക​ദ്രീസ് എന്റർടെയ്ൻമെന്റ് യുഎഇ ബാനറിൽ നജീബ് കാദിരി സിനിമ നിർമ്മിച്ചിരിക്കുന്നത്. രാകേഷ് ശങ്കർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Categories
Film News

കമൽഹാസൻ – ലോകേഷ് കന​കരാജ് ചിത്രം വിക്രത്തിൽ നരേനും

ലോകേഷ് കനകരാജ് ചിത്രം വിക്രം , കമൽഹാസൻ നായകനായെത്തുന്ന സിനിമ കോവിഡ് സാ​ഹചര്യം മാറിയാൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. അണിയറക്കാർ ചിത്രത്തിലെ താരങ്ങളേയും അണിയറക്കാരേയും ഫൈനലൈസ് ചെയ്യുന്ന തിരക്കിലാണ്. നരേൻ, ലോകേഷിനൊപ്പം കൈതിയിലെത്തിയ താരമാണ് പുതിയതായി ടീമിലേക്കെത്തുന്നത്. സിനിമയിൽ മലയാളിതാരം ഫ​ഹദ് ഫാസിൽ എത്തുന്നുണ്ട്. വിജയ് സേതുപതി, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർ​ഗ്​ഗീസ്, അർജ്ജുൻ ദാസ് എന്നിവരും സിനിമയുടെ ഭാ​ഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോ​ഗിക അറിയിപ്പ് വന്നിട്ടില്ല. അണിയറയിലെത്തുന്ന പ്രമുഖർ ദേശീയപുരസ്കാര ജേതാവ് സിനിമാറ്റോ​ഗ്രാഫർ ​ഗിരീഷ് ​ഗം​ഗാധരൻ, […]

Categories
Film News

നരേൻ, കതിർ ടീം ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു

പരിയേരും പെരുമാൾ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു. നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ ഫിക്ഷനാക്കി ഒരുക്കുകയാണ് സിനിമയിൽ. കൈതി എന്ന സിനിമയിൽ പ്രധാന കഥാപാത്രമായെത്തിയ നരേൻ പുതിയ സിനിമയിലും ശ്രദ്ധേയ വേഷം ചെയ്യുന്നു. സിനിമ രണ്ട് നായികമാർ കൂടിയുണ്ട്. അണിയറക്കാർ പിന്നീടേ നായികമാരെ അറിയിക്കുകയുള്ളൂ. ലവൻ ആന്‍റ് കുശൻ നിർമ്മിക്കുന്നു. മലയാളത്തിൽ നിരവധി സിനിമകളില്‍ വിഎഫ്എക്സ് ചെയ്തിട്ടുണ്ട്.