Categories
Film News

രഞ്ജി പണിക്കര്‍, സായികുമാര്‍, മുകേഷ് എന്നിവര്‍ സിബിഐ 5ല്‍ മമ്മൂട്ടിക്കൊപ്പം

സിബിഐ 5, സിബിഐ സീരീസിലെ അവസാന സിനിമ, ചിത്രീകരണം തുടങ്ങാനൊരുങ്ങുകയാണ്. സിനിമാചിത്രീകരണത്തിനുള്ള വിലക്കുകള്‍ നീങ്ങാന്‍ കാത്തിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ടിന്റെ പുതിയ സിനിമ. മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ ആയെത്തുന്നു. അദ്ദേഹത്തോടൊപ്പം മുകേഷ്, സായി കുമാര്‍ എന്നിവര്‍ മുന്‍സീരീസുകളിലെ കഥാപാത്രങ്ങളായി തന്നെ എത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതിയതായി ഇക്കൂട്ടിത്തിലേക്കെത്തുകയാണ് രഞ്ജി പണിക്കര്‍. സിബിഐ 5ല്‍ വളരെ പ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തുമെന്നാണറിയുന്നത്. സായ് കുമാര്‍ സീരീസിന്റെ മൂന്നാഭാഗമായ സേതുരാമയ്യര്‍ സിബിഐയില്‍ എത്തിയിരുന്നു. […]

Categories
Film News

മുകേഷ്, സായികുമാര്‍ മമ്മൂട്ടിക്കൊപ്പം സിബിഐ 5ല്‍

പ്രശസ്ത സിബിഐ സീരീസിലെ അവസാന സിനിമ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങളെയും അണിയറക്കാരേയും ഫൈനലൈസ് ചെയ്തുകൊണ്ടിരിക്കുന്നു. എസ് എന്‍ സ്വാമി അറിയിച്ചിരിക്കുന്നത് മമ്മൂട്ടിക്കൊപ്പം, മുകേഷ്, സായികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകുമെന്നാണ്. സേതുരാമയ്യരുടെ വിശ്വസ്ത സബോര്‍ഡിനേറ്റ് ചാക്കോ ആയി മുകേഷ് തുടരും. സീരീസിലെ നാല് ഭാഗങ്ങളിലും മുകേഷ് ഉണ്ടായിരുന്നു. ആദ്യ ഭാഗം ഒരു സിബിഐ ഡയറികുറിപ്പില്‍ ചാക്കോ […]

Categories
Film News

ഡിസ്‌കോ : ഇന്ദ്രജിത്, മുകേഷ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത സിനിമയില്‍

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമയ്ക്ക് ഡിസ്‌കോ എന്ന് പേരിട്ടു. ഇന്ദ്രജിത് സുകുമാരന്‍, മുകേഷ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. എസ് ഹരീഷ്, ലിജോയുടെ അവസാന സിനിമ കോ സ്‌ക്രിപ്റ്റര്‍ ഈ സിനിമയും എഴുതുന്നു. ലോസ് ഏഞ്ചല്‍സിലായിരിക്കും സിനിമയുടെ ചിത്രീകരണം. പ്രശസ്തമായ ബേര്‍ണിംഗ് മാന്‍ ഉത്സവത്തെ പശ്ചാത്തലമാക്കിയാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സഹതാരങ്ങള്‍, അണിയറക്കാര്‍ ഒന്നും അറിയിച്ചിട്ടില്ല. അടുത്തുതന്നെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

Categories
Film News

ധമാക്ക പോസ്റ്റര്‍ എത്തി, സിനിമ നവംബറില്‍ റിലീസ് ചെയ്യും

ധമാക്ക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഒമര്‍ ലുലു ചിത്രമെന്നാണ പോസ്റ്റര്‍ നല്‍കുന്ന സൂചന. പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വശി എന്നിവര്‍ ചെറുചിരിയോടെയാണ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ യുവതലമുറ ആഘോഷമൂഡിലാണ്. നായക കഥാപാത്രം അവതരിപ്പിക്കുന്നത് അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി നായികയുമായെത്തുന്നു. ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സാബുമോന്‍, നേഹ സക്‌സേന എന്നിവരും ചിത്രത്തിലുണ്ട്. ധമാക്ക കേരളത്തിലും പട്ടായയിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കല്യാണവുമായി ബന്ധപ്പെട്ട വിഷയത്തിലൊരുക്കിയിരിക്കുന്ന കോമഡിസിനിമയായിരിക്കുമിത്. നവംബറില്‍ ചിത്രം […]