Categories
Film News

കപ്പേള നെറ്റ്ഫ്‌ലിക്‌സില്‍ ജൂണ്‍ 22 മുതല്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കേരളത്തിലെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള. മാര്‍ച്ച് 4ന് റിലീസ് ചെയ്ത സിനിമ നല്ല പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്. കപ്പേള തിയേറ്ററുകളില്‍ കാണാന്‍ സാധിക്കാത്തവര്‍ക്കായി രണ്ടാമതൊരു അവസരം വന്നിരിക്കുകയാണ്. ഇത്തവണ വീട്ടില്‍ നിന്നും തന്നെ സിനിമ കാണാം. സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നല്ല വിലയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ജൂണ്‍ 22ന് ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങും. കപ്പേള, നടന്‍ മുഹമ്മദ് മുസ്തഫ ഒരുക്കിയ സിനിമയാണ്. അദ്ദേഹം പാലേരി മാണിക്യം, ബാവൂട്ടിയുടെ […]

Categories
Film News

ഹെലനു ശേഷമെത്തുന്ന അന്ന ബെന്‍ ചിത്രം കപ്പേളയിലെ പുതിയ ഗാനം

ഹെലന്‍ എന്ന സിനിമയ്ക്ക് ശേഷം അന്ന ബെന്‍ നായികയായെത്തുന്ന പുതിയ സിനിമയാണ് കപ്പേള. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. കടുകു മണിക്കൊരു കണ്ണുണ്ടേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്ന സിതാര കൃഷ്ണകുമാര്‍ ആണ്. വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. റോഷന്‍ മാത്യു ആണ് നായകനായെത്തുന്നത്. ശ്രീനാഥ് ഭാസി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. നില്‍ജ, നിഷ സാരംഗ് എന്നിവരാണ് മറ്റു താരങ്ങള്. ജിംഷി […]

Categories
Film News

മുസ്തഫയുടെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസിയും അന്ന ബെന്നും

പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം എന്നീ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുഹമ്മദ് മുസ്തഫ സംവിധായകനാകുന്നു. അദ്ദേഹത്തിന്റെ ആദ്യസിനിമയില്‍ ശ്രീനാഥ് ഭാസി, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്ന ബെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. മു്‌സ്തഫ വളരെ കഴിവുകളുള്ള ആളുകളുടെ ഒരു ടീമിനെയാണ് സിനിമയ്ക്കായി ഒരുക്കുന്നത്. റോഷന്‍ മാത്യു, തമാശ ഫെയിം നവാസ് വള്ളിക്കുന്ന്, സുധീഷ്, ജാഫര്‍ ഇടുക്കി, വിജിലീഷ്, നിഷ സാരംഗ് എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. അനുരാഗ കരിക്കിന്‍ വെള്ളം ഫെയിം ജിംഷി ഖാലിദ് ക്യമാറ, സുഷിന്‍ ശ്യാം […]