Categories
Film News

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി നിവിന്‍ പോളി

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് ഏഴാമത് എഡിഷന്‍ ചെന്നൈയില്‍ നടന്നു. സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നിവിന്‍പോളി, മഞ്ജുവാര്യര്‍, ഷെയ്ന്‍ നിഗം എന്നിവരായിരുന്നു മലയാളിസാന്നിധ്യം. നിവിന്‍ മികച്ച നടനുള്ള പുരസ്‌കാരം മൂത്തോന്‍ എന്ന ചിത്രത്തില്‍ തന്റെ പ്രകടനത്തിലൂടെ സ്വന്തമാക്കി. സംഗീതജ്ഞനും നടനുമായ ആദി – ഹിപ്‌ഹോപ് തമിഴാ നിവിന് പുരസ്‌കാരം സമ്മാനിച്ചു. ഗീതു മോഹന്‍ദാസ് സംവിധായനം ചെയ്ത മൂത്തോന്‍ ചിത്രത്തിന്റെ കഥ പറയുന്ന രീതിയ്ക്കും താരങ്ങളുടെ അസാമാന്യ പ്രകടനത്തിനും നിരൂപകപ്രശംസകള്‍ നിരവധി നേടിയിട്ടുണ്ട്. […]

Categories
Film News

മൂന്നു മലയാളസിനിമകള്‍ ഈ ആഴ്ച എത്തും

ഈ വെള്ളിയാഴ്ച മൂന്നു മലയാളസിനിമകള്‍ തിയേറ്ററുകളിലേക്കെത്തുന്നു. ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിവിന്‍ പോളി നായകനായെത്തുന്ന മൂത്തോന്‍, ബിജു മേനോന്‍ നിമിഷ സജയന്‍ കൂട്ടുകെട്ടിന്റെ നാല്‍പത്തിയൊന്ന്. സുരാജ്, സൗബിന്‍ ചിത്രം ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 5.25 എന്നിവയാണ് സിനിമകള്‍. മൂത്തോന്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്നു. ഏറെ ആകാംക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ വിജയകരമായി സ്‌ക്രീനിംഗ് നടത്തിയതിനു പിന്നാലെയാണ് സ്‌ക്രീനിലേക്കെത്തുന്നത്. നിവിന്‍ പോളി, റോഷന്‍ […]

Categories
Film News

മൂത്തോന്‍ വല്ലാഡോലിഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സ്‌പെയിനില്‍

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ അടുത്തതായി വല്ലാഡോലിഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സ്‌പെയിനില്‍ മത്സരിക്കുന്നു. ഗീതു തന്റെ സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂത്തോന്‍ വേള്‍ഡ് പ്രീമിയര്‍ ആഗസ്റ്റില്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നിരുന്നു. അവിടെ പ്രേക്ഷകരില് നിന്നും പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ആഴ്ച തുടക്കത്തില്‍ സിനിമ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. മൂത്തോന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹന്‍ദാസ് തന്നെയാണ്. ഹിന്ദി ഡയലോഗുകള്‍ അനുരാഗ് കശ്യപ് തയ്യാറാക്കി. മുംബൈ നഗരത്തിന്റെ […]

Categories
Film News trailer

നിവിന്‍ പോളി- ഗീതു മോഹന്‍ദാസ് ടീമിന്റെ മൂത്തോന്‍ ട്രയിലര്‍

നേരത്തേ അറിയിച്ചിരുന്നതുപോലെ മൂത്തോന്‍ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായി ട്രയിലറെത്തി. ബോളിവുഡ് താരം വിക്കി കൗശല്‍, ധനുഷ്, നിവിന്‍ പോളി എന്നിവര്‍ സോഷ്യല്‍മീഡിയയിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്തു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന മൂത്തോന്‍ അടുത്തിടെ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മൂത്തോന്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്‌റെ 20ാമത്തെ എഡിഷന്റെ ഓപ്പണിംഗ് സിനിമയായി തിരഞ്ഞെടുക്കുപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ […]

Categories
Film News

മൂത്തോന്‍ ട്രയിലര്‍ വെള്ളിയാഴ്ചയെത്തും

കാത്തിരിപ്പുകള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായെത്തുന്ന മൂത്തോന്‍ തിയേറ്ററുകളില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. അതേ സമയം ഒക്ടോബര്‍ 11 വെള്ളിയാഴ്ച ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. നിവിന്റെ ഫാന്‍സും മലയാളി സിനിമാപ്രേമികളും സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടത്തിയിരുന്നു. അവിടെ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂത്തോന്‍ 20ാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് […]

Categories
Film News

മൂത്തോനിനു ശേഷം ഗാങ്‌സ്റ്റര്‍ സിനിമയുമായി ഗീതു മോഹന്‍ദാസ് എത്തും

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ എത്തുന്ന ആദ്യ മലയാള സിനിമ മൂത്തോന്‍ വേള്‍ഡ് പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ നടക്കും. സെപ്തംബര്‍ 5മുതല്‍ 15വരെയാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ നടക്കുന്നത്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് സിനിമയായും മൂത്തോന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 24വരെയാണ് ഫെസ്റ്റിവലിന്റെ 20ാമത്തെ എഡിഷന്‍ നടക്കുക. ഫെസ്റ്റിവല്‍ സ്‌ക്രീനിംഗിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ അടുത്തതായി ഗീതു ഒരു ഗാങ്സ്റ്റര്‍ സിനിമ പ്ലാന്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സംവിധായിക തന്നെയാണ് […]

Categories
Film News

മൂത്തോന്‍, ജെല്ലിക്കെട്ട് പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

നിവിന്‍ പോളി ചിത്രം മൂത്തോന്‍, ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ജെല്ലിക്കെട്ട് എന്നീ സിനിമകളുടെ പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍.ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 5-15 വരെയാണ് നടക്കുന്നത്. മൂത്തോന്‍ 20ാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 7മുതല്‍ 24 വരെയാണ് ഫെസ്റ്റിവല്‍. ഗീതു മോഹന്‍ദാസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ, മൂത്തോന്‍ ലക്ഷദ്വീപില്‍ നിന്നുള്ള മുല്ലക്കോയ എന്ന ഒരാളുടെ കഥയാണ് പറയുന്നത്. മൂത്തോന്‍ കഥ ഗീതു മോഹന്‍ദാസ് […]

Categories
Film News

മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് സിനിമയായി നിവിന്‍ പോളിയുടെ മൂത്തോന്‍

നിവിന്‍ പോളി ചിത്രം മൂത്തോനായുള്ള നീണ്ട കാത്തിരിപ്പ് ഏതാണ്ട് അവസാനിക്കാറായി. ഈ വര്‍ഷത്തെ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് ചിത്രമായി മൂത്തോന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 17-24വരെയാണ് ജിയോ മാമി ഫെസ്റ്റിവല്‍ 20ാമത് എഡിഷന്‍ നടക്കുന്നത്. ആദ്യമായാണ് ഒരു മലയാളസിനിമ മാമി ഫെസ്റ്റിവലില്‍ എത്തുന്നത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍, ലക്ഷദ്വീപില്‍ നിന്നുമുള്ള മുല്ലക്കോയ എന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്. സഹോദരനെ കണ്ടെത്താനായി അദ്ദേഹം നടത്തുന്ന യാത്രകളാണ്. മൂത്തോന്‍ എന്നത് മൂത്ത സഹോദരനെ സംബോധന […]

Categories
Film News

മൂത്തോന്‍ അടുത്തുതന്നെ തിയേറ്ററുകളിലെത്തും ഗീതു മോഹന്‍ദാസ്

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ സിനിമ മൂത്തോന്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമ ഉടന്‍ തിയേറ്ററുകളിലേക്കെത്തുമെന്നറിയിച്ചിരിക്കുകയാണ് ഗീതു. സിനിമ പോസ്‌റ്്‌റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണെന്നും നിവിന്‍ പോളിയെ തിയേറ്ററുകളില്‍ കാണാനുള്ള പ്രേക്ഷകരുടെ ആഗ്രഹം ഉടന്‍ നിറവേറുമെന്നും അറിയിച്ചു. ഗീതുവും അനുരാഗ് കശ്യപും ചേര്‍ന്ന ഒരുക്കുന്ന മലയാളസിനിമയാണ് മൂത്തോന്‍. അനുരാഗ് ആണ് ഹിന്ദി ഡയലോഗുകള്‍ തയ്യാറാക്കാന്‍ സഹായിച്ചത്. നിവിന്‍ നായകനാകുന്ന സിനിമയില്‍ ശോഭിത ദുലിപാല, ശശാങ്ക് അറോറ, ഹാരിഷ് ഖന്ന, ഓംകാര്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. […]

Categories
Film News teaser

ആരാധകർ കാത്തിരിക്കുന്ന നിവിൻ ചിത്രം മൂത്തോന്റെ ടീസർ പുറത്ത്; ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ

അഭിനയിച്ച എല്ലാ സിനിമകളും വിജയമാക്കി മാറ്റിയ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള നടനാണ് നിവിൻ പോളി . പുതിതായെത്തുന്ന മൂത്തോന്റെ ടീസറിന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ . സിനിമാ പ്രേമികൾ ഏറ കാലമായി കാത്തിരിയ്ക്കുന്ന ചിത്രമാണ് നിവിന്റെ മൂത്തോനെന്ന ചിത്രം , ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ മൂത്തോനെക്കുറിച്ച് വാർത്തകൾപുറത്ത് വന്നത് മുതൽ ഏറെ പിന്തുണയാണ് പ്രേക്ഷകർ നൽകി വന്നിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന മൂത്തോന്റെ ടീസറാണ് ചർച്ചാ വിഷയമായിരിയ്ക്കുന്നത്, പതിവിന് വിപരീതമായി ദൃശ്യങ്ങൾ കുറച്ച് […]