Categories
Film News

ദൃശ്യ 2: ദൃശ്യം 2 കന്നഡ റീമേക്ക് പ്രഖ്യാപിച്ചു

മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിവിധ ഭാഷകളിൽ ഒരുങ്ങുകയാണ്. വെങ്കടേഷ് നായകനായെത്തുന്ന തെലു​ഗ് വേർഷൻ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. കന്നഡ വെർഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. നേരത്തെ ദൃശ്യവും കന്നഡയിലേക്ക് റീമേക്ക് ചെയ്തിരുന്നു. രണ്ടാം ഭാ​ഗത്തിലും അതേ ടീം തന്നെ ഒന്നിക്കുന്നു. പി വാസു സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായെത്തുന്നത് വി രവിചന്ദ്രൻ നായകനാകുന്നു. പി വാസു നേരത്തെ നിരവധി മലയാളം സിനിമകൾ റീമേക്ക് ചെയ്തിട്ടുണ്ട്. ഭരതം, മണിച്ചിത്രത്താഴ്, കഥ പറയുമ്പോൾ, തൂവൽസ്പർശം […]

Categories
Film News

മോഹൻലാൽ ചിത്രം ആറാട്ട് ടീസർ വിഷുവിനെത്തുന്നു

മോഹൻലാൽ നായകനാകുന്ന പുതിയ മലയാളസിനിമ ആറാട്ട് ടീസർ വിഷുദിനത്തിലെത്തും. മോഹൻലാൽ ടീസർ റിലീസിം​ഗ് തീയ്യതി പ്രഖ്യാപിച്ചു. വിഷുദിനത്തിൽ രാവിലെ 11മണിക്ക് ടീസർ റിലീസ് ചെയ്യും. മോ​ഹൻലാൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്, തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മുഴുവനായും വിനോദചിത്രമാണിത്. ആക്ഷനും കോമഡിയുമെല്ലാമുള്ള സിനിമ. സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ഐഎഎസ് ഓഫീസറായെത്തുന്നു. നെടുമുടി വേണു, സായി കുമാർ, സിദ്ദീഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക, […]

Categories
Film News

ബാറോസിൽ പൃഥ്വിരാജും, സംവിധായകൻ മോഹൻലാലിനൊപ്പം സെറ്റിൽ നിന്നുമുള്ള ഫോട്ടോകൾ ഷെയർ ചെയ്ത് പൃഥ്വിരാജ്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പുതിയതായി സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ സിനിമയിൽ പൃഥ്വിരാജ് ആയിരുന്നു സംവിധായകന്റെ റോളിലെത്തിയത്. മോഹൻലാൽ ഒരുക്കുന്ന ബാറോസ് 3ഡി ഫാന്റസി സിനിമയാണ്. ജിജോ പുന്നൂസ് ഇന്ത്യയിലെ ആദ്യ 3ഡി സിനിമ ഒരുക്കിയ , ബാറോസ്- ​ഗാർഡിയൻ ഓഫ് ഡി ​ഗാമാസ് ട്രഷർ തിരക്കഥ ഒരുക്കിയിരിക്കുന്നു. സ്പാനിഷ് താരങ്ങളായ റഫേൽ അമാർ​ഗോ, പാസ് വേ​ഗ എന്നിവർ വാസ്​കോഡ ​ഗാമയും ഭർത്താവുമായെത്തുന്നു. പ്രതാപ് പോത്തൻ സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നു. അണിയറയിൽ […]

Categories
Film News

മോഹൻലാൽ ഏആർ റഹ്മാൻ ടീം ഒന്നിക്കുന്ന ഗാനവുമായി ആറാട്ട്

24വർഷങ്ങള്‍ക്ക് ശേഷം സംഗീതസംവിധായകൻ ഏആർ റഹ്മാൻ മോഹൻലാലിനൊപ്പം ഒന്നിക്കുകയാണ് ആറാട്ടിലൂടെയ രാഹുൽ രാജ് സംഗീതം ഒരുക്കുന്ന സിനിമയിൽ സ്പെഷൽ ഗസ്റ്റായായിരിക്കും ഏആർ റഹ്മാൻ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മോഹൻലാൽ, ആർ റഹ്മാൻ ടീം ചെന്നൈയിൽ ഒരു പാട്ട് സീന്‍ ചിത്രീകരിച്ചിരുന്നു. മോഹൻലാൽ സോഷ്യൽമീഡിയയിലൂടെ റഹ്മാനും ബി ഉണ്ണിക്കൃഷ്ണനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്, ആറാട്ടിനുവേണ്ടി സംഗീതസാമ്രാട്ട് ഏആർ റഹ്മാനൊപ്പമുളള അസാധാരാണവും സവിശേഷവുമായ ഒരു ഷൂട്ട് എന്നാണ്. യോദ്ധ എന്ന ചിത്രത്തിലാണ് ഏആർ റഹ്മാന്‍ മലയാളത്തിൽ അവസാനമെത്തിയത്. യോദ്ധ, […]

Categories
Film News

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെത്തുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്ന് തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന് ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും റിലീസ് തീയ്യതി നീട്ടുകയായിരുന്നു. മെയ് 13ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയതായി അണിയറക്കാർ അറിയിച്ചിരിക്കുന്നത്. 100കോടിയിലധികം ബജറ്റിലൊരുക്കിയ സിനിമയാണ് മരക്കാർ. പാൻ ഇന്ത്യൻ സിനിമയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ […]

Categories
Film News

ബാറോസ്: മോഹൻലാലിന്‍റെ സംവിധാനത്തിൽ പ്രതാപ് പോത്തൻ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് മാർച്ചിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ കൊച്ചിയിൽ പുരോഗമിക്കുന്നു. മോഹൻലാൽ തന്നെ നായകവേഷത്തിലെത്തുന്ന സിനിമയില്‍ സഹതാരങ്ങളായി യുഎസ്, സ്പെയിൻ, പോർച്ചുഗൽ, ഘാന എന്നിവിടങ്ങളില്‍ നിന്നുമുള്ള താരങ്ങളെത്തുന്നു. പ്രതാപി പോത്തൻ ആണ് പുതിയതായി മലയാളത്തിൽ നിന്നും ചിത്രത്തിന്‍റെ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസം ബാറോസ് സിനിമയുടെ ചർച്ചയ്ക്കിടയിൽ നിന്നുമുള്ള ഒരു ഫോട്ടോ പ്രതാപ് പോത്തൻ ഷെയർ ചെയ്തരുന്നു. മോഹൻലാലിനെ പോലെ ഒരു ഇതിഹാസതാരത്തിന്‍റെ സംവിധാനത്തിലഭിനയിക്കുന്നതിന്‍റെ സന്തോഷവും താരം പ്രകടമാക്കി. ബാറോസ് […]

Categories
Film News

എമ്പുരാൻ 2022 പകുതിയോടെ ചിത്രീകരണം തുടങ്ങിയേക്കും : മുരളി ഗോപി

മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബ്ലോക്ക്ബസ്റ്റർ സിനിമ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ തിരക്കഥാക്കൃത്ത് മുരളി ഗോപി അറിയിച്ചത് സിനിമയുടെ ചിത്രീകരണം 2022 പകുതിയോടെ തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നതെന്നാണ്. ലൂസിഫറിനേക്കാളും വലിയ ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. എമ്പുരാനില്‍ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി അഥവ ഖുറേഷ് അബ്രാം ആകുന്നു. പൃഥ്വിരാജ് സംവിധായകനും. സയിദ് മസൂദ് എന്ന ആദ്യചിത്രത്തിലെ കഥാപാത്രവുമാകുന്നു. ടൊവിനോ […]

Categories
Film News

ഏപ്രിൽ പകുതിയോടെ ബാറോസ് ചിത്രീകരണം ആരംഭിക്കുന്നു

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് കഴിഞ്ഞ വർഷം തുടങ്ങാനിരുന്നതായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന മാറ്റുകയായിരുന്നു. ഒരു വർഷത്തോളമായി സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. 3ഡി ഫോർമാറ്റിലൊരുക്കുന്ന സിനിമയാണിത്. അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ, മോഹൻലാൽ അറിയിച്ചതാണ് ഏപ്രിൽ പകുതിയോടെ സിനിമ തുടങ്ങാനാലോചിക്കുന്നുവെന്ന്. സിനിമയിൽ വിദേശ താരങ്ങളും അണിയറക്കാരും എത്തുന്നതിനാൽ സിനിമ വൈകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവൻ […]

Categories
gossip

ദൃശ്യം 2 ആമസോൺ പ്രൈമില്‍ ഫെബ്രുവരി 19ന്

മോഹൻലാൽ- ജിത്തു ജോസഫ് ടീമിന്‍റെ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുകയാണ്. ഫെബ്രുവരി 19ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ വാർത്തകൾ. ഫെബ്രുവരി 8ന് റിലീസ് ചെയ്യുമെന്നറിയിച്ചിരുന്ന ട്രയിലർ സോഷ്യല്‍ മീഡിയയിലൂടെ ലീക്ക് ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആമസോൺ പ്രൈം പുറത്തിറക്കി. ദൃശ്യം 2, 2013ലെ ബ്ലോക്ബസ്റ്റർ സിനിമ ദൃശ്യത്തിന്‍റെ സ്വീകലാണ്. ജോർജ്ജ്കുട്ടിയുടേയും കുടുംബത്തിനേയും കേന്ദ്രീകരിച്ചുള്ള കഥയാണ് ഇത്തവണയും. മോഹൻലാൽ, മീന അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദീഖ്, ആശ ശരത്, അനീഷ് […]

Categories
Film News

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന അമ്മ അംഗങ്ങളുടെ സിനിമ

ട്വന്‍റി ട്വന്‍റി പോലെ പുതിയ സിനിമ ഒരുക്കാനൊരുങ്ങി താരസംഘടന അമ്മ. സംഘടനയുടെ കൊച്ചി കലൂരിലെ പുതിയ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ സിനിമ പ്രഖ്യാപിച്ചു. സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുകയും ചെയ്തു. ആശിർവാദ് സിനിമാസ് ആണ് സിനിമ നിർമ്മിക്കുന്നത്. പ്രിയദർശൻ, ടികെ രാജീവ് കുമാർ എന്നിവർ സംവിധാനം ചെയ്യുന്ന സിനിമ ക്രൈം ത്രില്ലർ ആയിരിക്കും. രാജീവ് കുമാർ സിനിമയുടെ തിരക്കഥ, സംഭാഷണവും ഒരുക്കുകയും ചെയ്യുന്നു. അമ്മ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങള്‍ക്കായാണ് പ്രൊജക്ട്. സിനിമയുടെ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് ഒരു മത്സരവും […]