Categories
Film News

കിംകിം: മഞ്ജു വാര്യര്‍ ആലപിച്ച ജാക്ക് ആന്‍റ് ജില്ലിലെ ഗാനമെത്തി

നേരത്തെ അറിയിച്ചിരുന്നതുപോലെ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍റ് ജില്ലിലെ ആദ്യഗാനം റിലീസ് ചെയ്തു. കിംകിം എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജുവാര്യർ തന്നെയാണ്. രാം സുന്ദർ സംഗീതമൊരുക്കിയിരിക്കുന്നു. ബികെ ഹരിനാരായണന്‍റേതാണ് വരികള്‍. പഴയകാല ഗാനം കാന്താ തൂക്കുന്നു തൂമനം, വൈക്കം എംപി മണി പാരിജാതപുഷ്പാഹരണം എന്ന സംഗീതനാടകത്തിൽ നിന്നുമുള്ളതിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ളതാണ്. സന്തോഷ് ശിവന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ജാക്ക് ആന്‍റ് ജിൽ മൾട്ടി ജനർ ചിത്രമാണ്. ആർട്ടിഫിഷൽ ഇന്‍റലിജൻസിന് പ്രാധാന്യം കൊടുത്തുള്ള സയൻസ് ഫിക്ഷൻ […]

Categories
Film News

പ്രതി പൂവൻകോഴി വിവിധ ഭാഷകളിലേക്ക്

മഞ്ജു വാര്യർ പ്രധാനകഥാപാത്രമായെത്തിയ പ്രതിപൂവൻകോഴി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ സിനിമയുടെ ഡബ്ബിംഗ് റൈറ്റ്സും റീമേക്ക് അവകാശവും സ്വന്തമാക്കി. തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ ഒരുക്കുമെന്നാണറിയുന്നത്. പ്രതി പൂവൻകോഴി ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്. ഉണ്ണി ആർ എഴുതി റോഷൻ ആന്‌‌‍ഡ്രൂസ് സംവിധാനം ചെയ്തു. സാധാരണ ജോലിക്കാരിയായ ഒരു സ്ത്രീ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ ബസ്സിൽ വച്ച് നേരിടേണ്ടി വന്ന സംഭവങ്ങളും അതിനെ എങ്ങനെ അവർ നേരിട്ടുവെന്നതുമാണ് സിനിമ പറയുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് […]

Categories
Film News

ദ പ്രീസ്റ്റ് രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കി

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ലോക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ചിരുന്നു. ചെറിയ ഷെഡ്യൂൾ അണിയറക്കാർ പൂർത്തിയാക്കിയിരിക്കുകയാണ്. സംവിധായകൻ ജോഫിൻ ടി ചാക്കോ ഇക്കാര്യം ഒഫീഷ്യൽ സോഷ്യൽമീഡിയ പേജിലൂടെ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന എല്ലാവിധ സുരക്ഷാമുൻകരുതലുകളോടെയും ഗവൺമെന്‍റ് നിർദ്ദേശങ്ങൾ പാലിച്ചുമാണ് സിനിമ ചിത്രീകരണം നടത്തിയത്. ദ പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ്. മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയ്ക്കൊപ്പം എത്തുന്നു. മമ്മൂട്ടി നേരത്തെ തന്‍റെ ഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും മഞ്ജുവാര്യർക്ക് ചില സീനുകൾ പൂർത്തിയാക്കാനുണ്ട്. നിഖില വിമൽ, സാനിയ […]

Categories
Film News

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ചിത്രീകരണം പുനരാരംഭിക്കുന്നു

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ചിത്രീകരണം പുനരാരംഭിക്കുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന മിസ്റ്ററി ത്രില്ലർ ആണ് സിനിമ. ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് സിനിമ അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു. മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. മമ്മൂട്ടി തന്റെ ഭാഗങ്ങൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. മ‍ഞ്ജു വാര്യരുടെ ഏതാനും സീനുകൾ പൂർത്തിയാക്കാനുണ്ട്. നിഖില വിമൽ, സാനിയ അയ്യപ്പൻ, ബേബി മോണിക കൈതി ഫെയിം, ജഗദീഷ്, രമേഷ് […]

Categories
Film News trailer

സനല്‍കുമാർ ശശിധരൻറെ കയറ്റം ട്രയിലർ

മഞ്ജു വാര്യർ നായികയായെത്തുന്ന പുതിയ സിനിമ കയറ്റം ട്രയിലർ കഴിഞ്ഞ ദിവസം ഓൺലൈനിൽ റിലീസ് ചെയ്തു. ഏആർ റഹ്മാൻ സോഷ്യൽമീഡിയയിലൂടെ ട്രയിലർ റിലീസ് ചെയ്തു. സനൽ കുമാർ ശശിധരൻ ഹിമാചൽ പ്രദേശിൽ ചിത്രീകരിച്ച ഒരു അഡ്വഞ്ചർ സിനിമയാണിത്. മഞ്ജുവിന്‍റെ നിഗൂഢത നിറഞ്ഞ കഥാപാത്രമാണെന്നാണ് സൂചന. മായ എന്നാണ് കഥാപാത്രത്തിന്റെ പേര്. മായ എന്നാൽ സംസ്കൃതത്തിൽ മാജിക് അല്ലെങ്കിൽ ഇല്യൂഷൻ എന്നാണ് അർത്ഥം. ഒരു കൂട്ടം അപരിചിതരുടെ ഹിമാലയം കയറ്റമാണ് സിനിമ. 25മത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് […]

Categories
gossip

സൗബിൻ മഞ്ജു ടീമിന്റെ വെള്ളരിക്കപട്ടണം

സൗബിൻ ഷഹീർ , മഞ്ജു വാര്യർ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് വെള്ളരിക്കപട്ടണം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓണ്ലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് ലീഡ് താരങ്ങളും ചേർന്ന് സോഷ്യൽമീഡിയ പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഫുൾ ഓൺ സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു. സംവിധായകൻ മഹേഷ് വെട്ടിയാർ ശരത് കൃഷ്ണയക്കൊപ്പം സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജയേഷ് നായർ ഡിഒപി, എഡിറ്റിംഗ് അപ്പു ഭട്ടതിരി, അർജ്ജുൻ ബെൻ, സച്ചിൻ ശങ്കർ മന്നത്ത് സംഗീതമൊരുക്കിയിരിക്കുന്നു. മഞ്ജു […]

Categories
Film News

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ്ഈ മാസം ചിത്രീകരണം തുടരാനിരിക്കുന്നു

മമ്മൂട്ടി, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയാണിത്. സിനിമയുടെ ചിത്രീകരണം ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അവസാനഘട്ടത്തിലാണ്. 5മാസങ്ങള്‍ക്ക് ശേഷം ചിത്രീകരണം തുടരാനിരിക്കുകയാണ് അണിയറക്കാര്‍. റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ ടീം ഈ മാസം അവസാനത്തോടെ വാഗമണില്‍ ചിത്രീകരണം പുനരാരംഭിക്കും. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഞ്ജു വാര്യര്‍ക്ക് ചില ഭാഗങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. നിരവധി താരങ്ങളെത്തുന്ന മിസ്റ്ററി ത്രില്ലര്‍ സിനിമയാണ് ദ പ്രീസ്റ്റ്. സംവിധായകന്‍ […]

Categories
Film News

മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…പടവെട്ട് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതനുസരിച്ച് പടവെട്ട് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ചിത്രീകരണം കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ന്യൂ സൂര്യ ഫിലിംസ് സിനിമ അവതരിപ്പിക്കുന്നു. സംഘര്‍ഷങ്ങള്‍….പോരാട്ടങ്ങള്‍ …. അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…. എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോ്‌സ്്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വെട്ടുകത്തിയുമായി ഒരു കൂട്ടം ആളുകള്‍ക്കൊപ്പമിരിക്കുന്ന നിവിന്‍ പോളിയാണ് പോസ്റ്ററില്‍. അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തിലെ […]

Categories
Film News

ധനുഷ് ചിത്രം അസുരന്‍ ചൈനീസ് ഭാഷയില്‍ റിലീസ് ചെയ്യുന്നു

ധനുഷ് നായകനായെത്തിയ അസുരന്‍ തമിഴില്‍ അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത സിനിമ വാണിജ്യതലത്തിലും നിരൂപകതലത്തിലും ശ്രദ്ധനേടി. തെലുഗില്‍ നാരപ്പ എന്ന പേരില്‍ വെങ്കടേഷ് നായകനായി സിനിമ ഒരുക്കി. കന്നഡ, ഹിന്ദി റീമേക്കുകളും ചര്‍ച്ചയിലാണ്. അതേ സമയം സിനിമ ചൈനീസ് ഭാഷയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമീര്‍ഖാന്‍ ചിത്രം ദങ്കല്‍, ഇര്‍ഫാന്‍ ഖാന്റെ ഹിന്ദി മീഡിയം എന്നിവയുടെ ചൈനീസ് ഭാഷയിലെ വിജയം ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനീസ് മാര്‍ക്കറ്റ് തുറന്നുകിട്ടുകയായിരുന്നു. […]

Categories
Film News

ജാക്ക ആന്റ് ജില്ലിന് തമിഴില്‍ പേര് സെന്റിമീറ്റര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. തിയേറ്ററുകളിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജാക്ക് ആന്റ് ജില്‍ തമിഴ് വെര്‍ഷന്‍ സെന്റിമീറ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. കാളിദാസ് ജയറാം, മഞ്ജുവാര്യര്‍, സൗബിന്‍ ഷഹീര്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തമിഴിലും കഥ ഒന്നു തന്നെയാണെങ്കിലും രണ്ട് വെര്‍ഷനുകളുടേയും എക്‌സ്പീരിയന്‍സ് വ്യത്യസ്തമായിരിക്കുമെന്നറിയിച്ചിട്ടുണ്ട് സംവിധായകന്‍. സെന്റിമീറ്ററില്‍ പോപുലര്‍ കോമഡി താരം യോഗി ബാബുവുമെത്തുന്നു. ജാക്ക് ആന്റ് ജില്‍ മള്‍ട്ടി ജെനര്‍ ഫിലിമാണ്. […]