Categories
Film News gossip

മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ലികസ് റീലീസിന്

ജാക്കബ് ഗ്രിഗറി നായകനാകുന്ന മണിയറയിലെ അശോകന്‍ ഒടിടി റിലീസ് ഉറപ്പിച്ചു. നെറ്റ്ഫ്‌ലിക്‌സിലൂടെ ആഗസ്റ്റ് 31ന് ഓണചിത്രമായി മണിയറയിലെ അശോകന്‍ റിലീസ് ചെയ്യുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മ്മിക്കുന്ന സിനിമ റിലീസ് സോഷ്യല്‍മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഷംസു സായ്ബ ഒരുക്കുന്ന മണിയറയിലെ അശോകന്‍ തിരക്കഥ വിനീത് കൃഷ്ണന്റേതാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള റൊമാന്റിക് കോമഡി സിനിമയാണിത്. അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സണ്ണി വെയ്ന്‍ അതിഥിവേഷത്തിലെത്തുന്നു.

Categories
Film News

ഓള് : മണിയറയിലെ അശോകനിലെ മനോഹരമായ മെലഡി ഗാനം

മണിയറയിലെ അശോകന്‍ അണിയറക്കാര്‍ പുതിയ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഓള് എന്ന മെലഡി ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ശ്രീഹരി കെ നായര്‍ സംഗീതം നല്‍കിയിരിക്കുന്നു. ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് സിനിമയുടെ സംവിധായകന്‍ ഷംസു സായ്ബ തന്നെയാണ്. അടുത്തിടെ ചിത്രത്തിലെ പെയ്യും നിലാവ് എന്ന റൊമാന്റിക് ഗാനം റിലീസ് ചെയ്തിരുന്നു. കെഎസ് ഹരിശങ്കര്‍ ആലപിച്ച ഗാനത്തിന് വന്‍വരവേല്പാണ് സംഗീതപ്രേമികള്‍ നല്‍കിയത്. മണിയറയിലെ അശോകനില്‍ ജാക്കബ് ഗ്രിഗറി, നായകനായെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന റൊമാന്റിക് കോമഡി സിനിമയാണിത്. […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍ ഒടിടി റിലീസിന്

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകളെല്ലാം ദീര്‍ഘനാളായി അടച്ചിട്ടിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള ഒരുക്കുത്തിലാണ്. ഒടിടി റിലീസിന് ശക്തമായ എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ മണിയറയിലെ അശോകന്‍ ആണ് ഒടിടി റിലീസിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ റിലീസ് ചെയ്യുമെന്നാണറിയുന്നത്. അണിയറക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സോഷ്യല്‍മീഡിയകളിലൂടെ വരുന്ന വിവരമനുസരിച്ച് ആഗസ്റ്റ് 31ന് ചിത്രം പ്രീമിയര്‍ ചെയ്യും. ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍ റൊമാന്റിക് കോമഡി സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍, ജാക്കബ് ഗ്രഗറി ടീമിന്റെ മണിയറയിലെ അശോകന്‍ സിനിമയിലെ ഗാനം

ജാക്കബ് ഗ്രിഗറി ടൈറ്റില്‍ വേഷത്തിലെത്തുന്ന സിനിമ മണിയറയിലെ അശോകന്‍ ആദ്യ ഗാനം റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണസംരംഭമാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനമാണിത്. തമാശ നിറഞ്ഞ റൊമാന്റിക് കോമഡി സിനിമയാണിത്. പ്രേമം ഫെയിം അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ […]

Categories
Film News

ദുല്‍ഖര്‍, ജേക്കബ് ഗ്രിഗറി മണിയറയിലെ അശോകന്‍ ഗാനം റെക്കോര്‍ഡ് ചെയ്തു

മോളിവുഡില്‍ സിനിമകളുടെ ചിത്രീകരണം പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും പോസ്്റ്റ്‌പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ട്. മ്യൂസിക് റെക്കോര്‍ഡിംഗും ഡബ്ബിംഗുമെല്ലാം തുടരുന്നു. ജേക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍ ഇവയിലൊന്നാണ്. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ദുല്‍ഖറും ജേക്കബ് ഗ്രിഗറിയും റെക്കോര്‍ഡിംഗ് സെഷനിലെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ദുല്‍ഖര്‍, സിനിമ നിര്‍മ്മിക്കുന്നതോടൊപ്പം അതിഥിതാരമായി സിനിമയിലെത്തുന്നുമുണ്ട്. ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വിനീത് കൃഷ്ണന്റേതാണ്. ശ്രീഹരി കെ നായര്‍ സംഗീതമൊരുക്കുന്നു. അനുപമ പരമേശ്വരന്‍ ചിത്രത്തില്‍ നായികയായെത്തുന്നു.

Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണം , മണിയറയിലെ അശോകന്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യചിത്രത്തില്‍ നായകനാകുന്നത് സുഹൃത്ത് ജേക്കബ് ഗ്രിഗറിയാണ്. പ്രേമം ഫെയിം അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍, എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ പേര് ദുല്‍ഖര്‍ പ്രൊഡക്ഷന്‍ ഹൗസ് വേഫാറര്‍ ഫിലിംസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അവതരിപ്പിച്ചു. മണിയറയിലെ അശോകന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഒരുകൂട്ടം പുതുമുഖങ്ങളെ ക്യാമറയ്ക്ക് പിറകില്‍. ഷംസു സായ്ബ സിനിമ സംവിധാനം ചെയ്യുന്നു. വിനീത് കൃഷ്ണന്‍ തിരക്കഥ […]