Categories
Film News

ആസിഫ് അലിയുടെ മഹേഷും മാരുതിയും , മംമ്ത മോഹൻദാസ് ജോയിൻ ചെയ്തു

മഹേഷും മാരുതിയും , സേതു ഒരുക്കുന്ന സിനിമയാണ്. ആസിഫ് അലി നായകനാകുന്നു. മണിയൻ പിള്ള രാജു , വിഎസ്എൽ ഫിലിം ഹൗസുമായി ചേർന്ന് നിർമ്മിക്കുന്നു. മംമ്ത മോഹൻദാസ് ആണ് സിനിമയിൽ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജവാൻ ഓഫ് വെള്ളിമല, കഥ തുടരുന്നു തുടങ്ങിയ സിനിമകളിൽ ആസിഫും മംമ്തയും മുമ്പ് ഒരുമിച്ചിട്ടുണ്ട്. സംവിധായകൻ സേതു പറയുന്നതനുസരിച്ച്, മഹേഷും മാരുതിയും മഹേഷും ഒരു പെൺകുട്ടിയും മാരുതി 800 കാറിനും ഇടയിലുള്ള ഒരു ത്രികോണ പ്രണയകഥയാണ്. മഹേഷിന് കാറിനോടുള്ള ഇമോഷണൽ അറ്റാച്ച്മെന്റും ഒരു […]

Categories
Film News

സൗബിൻ ഷ​ഹീർ – ലാൽ ജോസ് സിനിമ മ്യാവൂ ട്രയിലർ

ലാൽ ജോസിന്റെ പുതിയ സിനിമ മ്യാവൂ , സൗബിൻ ഷഹീർ – മംമ്ത മോഹൻദാസ് ടീം പ്രധാന കഥാപാത്രമാകുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. അണിയറക്കാർ അടുത്തിടെ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. യുഎഇയിൽ ചിത്രീകരിച്ച സിനിമയിൽ ദസ്തകീർ എന്ന കഥാപാത്രമായി സൗബിൻ എത്തുന്നു. മംമ്ത മോഹൻദാസ് അദ്ദേഹത്തിന്റെ ഭാര്യ സുലു ആയെത്തുന്നു. മൂന്ന് കുട്ടികളുണ്ട്. കുടുംബ സിനിമയാണെന്നാണ് ട്രയിലർ നൽകുന്ന സൂചനകൾ. ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്നു. സംവിധായകൻ തിരക്കഥാക്കൃത്തും നാലാമത്തെ തവണയാണ് ഒരുമിക്കുന്നത്. അറബിക്കഥ, […]

Categories
Film News

പൃഥ്വിരാജ് ചിത്രം ഭ്രമം ഒടിടി റിലീസിന്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് നായകനായെത്തുന്ന ഭ്രമം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. ഒക്ടോബർ 7ന് സിനിമ റിലീസ് ചെയ്യുന്നു. ക്രൈം ത്രില്ലർ സിനിമയാണ് ഭ്രമം. എപി ഇന്റർനാഷണൽ, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. ഉണ്ണിമുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരും സിനിമയിലുണ്ട്. പ്രശസ്ത ഛായാ​ഗ്രാഹകൻ രവി കെ ചന്ദ്രൻ ഒരുക്കുന്ന സിനിമയാണിത്. ശരത് ബാലൻ തിരക്കഥ , സംവിധായകൻ രവി കെ ചന്ദ്രൻ തന്നെ ക്യാമറ ചെയ്യുന്നു. ജേക്ക്സ് ബിജോയ് […]

Categories
Film News teaser

മംമ്ത മോഹൻ​ദാസ് നായികയായെത്തുന്ന ലാൽബാ​ഗ് ടീസർ

മംമ്ത മോഹൻ​ദാസ് പ്രധാനകഥാപാത്രമായെത്തുന്ന ലാൽബാ​ഗ് ടീസർ പുറത്തിറങ്ങി. പ്രശാന്ത് മുരളി കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണിത്. പൂർണമായും ബം​ഗളൂരുവിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ലാൽബാ​ഗ്. പാപത്തിന്റെ പൂന്തോട്ടന​ഗരം എന്നാണ് ടാ​ഗ്ലൈൻ. പൈസപൈസ ആയിരുന്ന സംവിധായകന്റെ ആദ്യസിനിമ. ലാൽബാ​ഗിൽ മംമ്ത ബം​ഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളി നഴ്സാണ്. ത്രില്ലർ സ്വഭാവമുള്ള ഒരു കുടുംബചിത്രമാണ് ലാൽബാഗ്. രാഹുൽ മാധവ്, സിജോയ് വർ​ഗ്​​ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുൽ ദേവ് ഷെട്ടി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ […]

Categories
Film News

മംമ്ത മോഹൻദാസ്, വിശാൽ, ആര്യ ടീമിനൊപ്പം എനിമിയിൽ

ആനന്ദ് ശങ്കർ- അരിമ നമ്പി, ഇരുമുഖൻ ഫെയിം സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് എനിമി. വിശാൽ, ആര്യ എന്നിവർ കേന്ദ്രകഥപാത്രങ്ങളാകുന്നു. പുതിയതായി ചിത്രത്തിലേക്കെത്തുകയാണ് മലയാളി താരം മംമ്ത മോഹൻദാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം തമിഴിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. മാസ്-ആക്ഷൻ എന്‍റര്‍ടെയ്നർ ആയാണ് എനിമി ഒരുക്കുന്നത്. വിശാൽ നായകനായെത്തുമ്പോൾ ആര്യ വില്ലൻ വേഷം ചെയ്യുന്നു. ബാലയുടെ അവൻ ഇവൻ എന്ന സിനിമയിൽ ഇരുവരും മുമ്പ് ഒരുമിച്ചിട്ടുണ്ട്. മംമ്തയെ കൂടാതെ മൃണാളിനി രവി – സൂപ്പർ ഡീലക്സ് ഫെയിം […]

Categories
Film News

ലാൽ ജോസിന്‍റെ അടുത്ത ചിത്രത്തിൽ സൗബിൻ ഷഹീറും മംമ്ത മോഹൻദാസും

സംവിധായകന്‍ ലാൽ ജോസിന്‍റെ അടുത്ത സിനിമയിൽ സൗബിൻ ഷഹീർ, മംമ്ത മോഹൻദാസ് എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നു. ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന സിനിമ ദുബായിലാണ് ഒരുക്കുന്നത്. എഴുത്തുകാരന്‌- സംവിധായകൻ കൂട്ടുകെട്ടിന്‍റെ നാലാമത് സിനിമയാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നിവയാണ് മുൻസിനിമകൾ. ആദ്യ രണ്ട് സിനിമകളും ദുബായ് മലയാളികളുടെ കഥയാണ് പറഞ്ഞത്. പുതിയ സിനിമയിൽ മംമ്തയും സൗബിനും ദമ്പതികളായാണെത്തുന്നത്. ഇവരുടെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്. സലീം കുമാർ ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. ജസ്റ്റിൻ […]

Categories
Film News

മംമ്‌ത മോഹന്‍ദാസ്‌, ചെമ്പന്‍ വിനോദ്‌, ശ്രീനാഥ്‌ ഭാസി എന്നിവര്‍ സോഹന്‍ സീനുലാല്‍ ചിത്രം അണ്‍ലോക്കില്‍

മംമ്‌ത മോഹന്‍ദാസ്‌, ചെമ്പന്‍ വിനോദ്‌ ജോസ്‌, ശ്രീനാഥ്‌ ഭാസി എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ്‌ അണ്‍ലോക്ക്‌. സോഹന്‍ സീനുലാല്‍ എഴുതി സംവിധാനം ചെയ്യുന്നു. മുമ്പ്‌ രണ്ട്‌ സിനിമകളൊരുക്കിയിട്ടുണ്ട്‌ സംവിധായകന്‍- ഡബിള്‍സ്‌, വന്യം എന്നിവ. അണ്‍ലോക്ക്‌ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ്‌ ചെയ്‌തു. സജീഷ്‌ മഞ്ചേരി നിര്‍മ്മിക്കുന്നു. ഹിപ്പോ പ്രൈം മോഷന്‍ പിക്‌ചേഴ്‌സ്‌ ആണ്‌ സിനിമ അവതരിപ്പിക്കുന്നത്‌. അഭിലാഷ്‌ ശങ്കര്‍ ഡിഒപി, സാജന്‍ വി എഡിറ്റര്‍, സാബു വിത്ര ആര്‍ട്ട്‌ ഡയറക്ടര്‍, […]

Categories
Film News

മംമ്ത മോഹന്‍ദാസ് ചിത്രം ലാല്‍ബാഗ് ട്രയിലര്‍

മംമ്ത മോഹന്‍ദാസ് പ്രധാനവേഷത്തിലെത്തുന്ന ലാല്‍ബാഗ് ട്രയിലര്‍ റിലീസ് ചെയ്തു. പൂര്‍ണ്ണമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ സിജോയ് വര്‍ഗ്ഗീസ്, രാഹുല്‍ മാധവ്, നേഹ സക്‌സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ് എന്നിവരുമെത്തുന്നു. മംമ്ത, സിജോയ് വര്‍ഗ്ഗീസ് ദമ്പതികളായാണെത്തുന്നത്. ഗാര്‍ഡന്‍ സിറ്റി ഓഫ് സിന്‍സ് എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ആന്റണി ജോയുടെ സിനിമാറ്റോഗ്രാഫി. രാഹുല്‍ രാജ് സംഗീതമൊരുക്കുന്നു. എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യന്‍.

Categories
Film News

ഫോറന്‍സിക് ഫെബ്രുവരി 28നെത്തും

ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് തിയേറ്ററുകളിലേക്ക്. ഫ്രബുവരിയില്‍ സിനിമ തിയേറ്ററുകളിലേക്കെത്തും. ഫോറന്‍സിക് എഴുതി സംവിധാനം ചെയ്യുന്നത് അനസ് ഖാന്‍, അഖില്‍ പോള് എന്നിവര്‍ ചേര്‍ന്നാണ്. ടൊവിനോ തോമസ് മെഡികോ ലീഗല്‍ അഡൈ്വസര്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ ആയെത്തുന്നു. കേരളപോലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബില്‍ വര്‍ക്ക് ചെയ്യുന്നു. മംമ്ത മോഹന്‍ദാസ് ഇന്‍വസ്റ്റിഗേറ്റിംഗ് ഓഫീസര്‍ റിതിക സേവിയര്‍ ഐപിഎസ് ആയെത്തുന്നു.ബിജില്‍ ഫെയിം റെബ മോണിക ജോണ്‍ പ്രധാന കഥാപാത്രമായെത്തുന്നു. സൈജു കുറുപ്പ്, ജിജു ജോണ്‍, ലില്ലി ഫെയിം ധനേഷ് ആനന്ദ്, […]

Categories
Film News trailer

ഫോറന്‍സിക് ട്രയിലര്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു

ടൊവിനോ തോമസിന്റെ പുതിയ സിനിമ ഫോറന്‍സിക് ട്രയിലര്‍ കഴിഞ്ഞ ദിവസം കൊച്ചി ലുലുമാളില്‍ വച്ച ചടങ്ങില്‍ അവതരിപ്പിച്ചു. ടൊവിനോയ്‌ക്കൊപ്പം ഇവന്റില്‍ മംമ്ത മോഹന്‍ദാസ്, റേബ മോണിക ജോണ്‍ എന്നിവരും പങ്കെടുത്തു. ഓണ്‍ലൈനില്‍ റിലീസ് ചെയ്ത ട്രയിലറിന് വന്‍ വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ഒരു സീരിയല്‍ കില്ലറിനായുള്ള ത്രില്ലിംഗ് ഹണ്ടിന്റെ എല്ലാ സൂചനകളും ട്രയിലര്‍ നല്‍കുന്നു. അഞ്ചാംപാതിരയുടെ മികച്ച വിജയത്തിന് ശേഷം നന്നായി ഒരുക്കുന്ന ത്രില്ലര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലാതായി. ഫോറന്‍സിക് അത്തരമൊരു […]