Categories
Film News

ആറാട്ടിന് ശേഷം ബി ഉണ്ണിക്കൃഷ്ണൻ, ഉദയ്കൃഷ്ണ ടീം മമ്മൂട്ടിക്കൊപ്പം

സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും തിരക്കഥാക്കൃത്ത് ഉദയ്കൃഷ്ണയും അടുത്തതായി മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമെത്തുന്നു. ഉദയ്കൃഷ്ണയുടെ മുൻസിനിമകൾ പോലെ തന്നെ മാസ് എന്റർടെയ്നരായിരിക്കും പുതിയ സിനിമയുമെന്നാണ് കരുതുന്നത്. കാര്യങ്ങൾ തീരുമാനിച്ചപ്രകാരം നടന്നാൽ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ആറാട്ട് ചിത്രീകരണത്തിലാണ് സംവിധായകനും തിരക്കഥാക്കൃത്തുമിപ്പോൾ. പാൻഡമിക് അവസ്ഥ മാറിയാൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മമ്മൂട്ടി നിരവധി പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോൾ. അമൽനീരദ് ചിത്രം ഭീഷ്മപർവ്വം ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. നിലവിലെ അവസ്ഥ മാറിയാൽ ഭീഷ്മപർവ്വം […]

Categories
Film News

ദി പ്രീസ്റ്റ് വേൾഡ് ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഉടൻ ടെലിവിഷനിലേക്ക്. ഏഷ്യാനെറ്റ് ആണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടെലികാസ്റ്റ് തീയ്യതി അടുത്തുതന്നെ പ്രഖ്യാപിക്കും. കോവിഡ് വ്യാപനത്തിന്റെ ഭാ​ഗമായുണ്ടായ ലോക്ഡൗണിൽ ഇളവുകൾ വന്നതിനെ തുടർന്ന് തിയേറ്ററുകൾ തുറന്ന ശേഷമിറങ്ങിയ മലയാളത്തിലെ മേജർ റിലീസ് ആയിരുന്നു സിനിമ. ബോക്സോഫീസിൽ വൻ വിജയവുമായിത്തീർന്നു. ആമസോൺ പ്രൈം വീഡിയോയിൽ ഏപ്രിൽ 14ന് സിനിമ സ്ട്രീം ചെയ്തു തുടങ്ങി. നവാ​ഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കിയ ദി പ്രീസ്റ്റ്, മിസ്റ്ററി ത്രില്ലർ ആയിരുന്നു. സൂപ്പർനാച്ചുറൽ സംഭവങ്ങളെല്ലാം സിനിമയിലുൾപ്പെടുത്തിയിട്ടുണ്ട്. […]

Categories
Film News

ഭീഷ്മപർവ്വത്തിന് ശേഷം മമ്മൂട്ടി പുഴു ചിത്രീകരണത്തിലേക്ക്

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗത്തെ തുടർന്നുണ്ടായ ലോക്ഡ‍ൗണും നിയന്ത്രണങ്ങളും കാരണം മലയാളസിനിമ ഇൻഡസ്ട്രി ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. മമ്മൂട്ടി, അമൽ നീരദ് ചിത്രം ഭീഷമ പർവ്വം ചിത്രീകരണത്തിലായിരുന്നു. താരത്തിന് ഇനിയും 10ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്നാണ് അറിയുന്നത്. അണിയറയിലെ ചില അം​ഗങ്ങൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. കാര്യങ്ങൾ സാധാരണ സ്ഥിതിയിലെത്തി കഴിഞ്ഞാൽ ചിത്രീകരണം വേ​ഗത്തിൽ പൂർത്തീകരിക്കാനാണ് പ്ലാൻ. ഭീഷ്മ പർവ്വം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി, നവാ​ഗതസംവിധായിക റതീന ഷർഷാദിന്റെ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും.പുഴു എന്ന് പേരിട്ടിരിക്കുന്ന […]

Categories
Film News

സിബിഐ 5 കാസ്റ്റിൽ ആശ ശരതും സൗബിൻ ഷഹീറും

പോപുലർ സിബിഐ സീരീസിലെ അഞ്ചാം വെർഷൻ ചിത്രീകരണത്തിനൊരുങ്ങുകയാണ്. മമ്മൂട്ടി, തിരക്കഥാക്കൃത്ത് എസ്എൻ സ്വാമി, സംവിധായകൻ കെ മധു എന്നിവർ വീണ്ടുമൊന്നിക്കുകയാണ്. സ്വർ​ഗ്​ഗചിത്ര അപ്പച്ചൻ സിനിമ നിർമ്മിക്കുന്നു. സിബിഐ 5 ആ​ഗസ്തിൽ ചിങ്ങം 1ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കാസ്റ്റിം​ഗും മറ്റു പ്രീപ്രൊഡക്ഷൻ വർക്കുകളും നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി സേതുരാമയ്യർ ആയെത്തുമ്പോൾ സായി കുമാർ, മുകേഷ് എന്നിവരും സിബിഐ പുതിയ ഭാ​ഗത്തിലുമെത്തുന്നു. ആശ ശരത്, സൗബിൻ ഷഹീർ എന്നിവരാണ് പുതിയതായി ടീമിലേക്കെത്തുന്നവർ. രണ്ടുപേരും പ്രധാനവേഷങ്ങളിലായിരിക്കുമെത്തുകയെന്നാണ് അറിയുന്നത്. കഥാപാത്രങ്ങളെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. […]

Categories
Film News

സിബിഐ 5 ചിങ്ങം 1ന് ചിത്രീകരണമാരംഭിക്കും

പോപുലർ സിബിഐ സീരീസിലെ അഞ്ചാമത് സിനിമ എത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് വർഷത്തോളമായി ചർച്ചകളിലായിരുന്ന സിനിമ വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. മമ്മൂട്ടി, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, സംവിധായകൻ കെ മധു കൂട്ടുകെട്ട് അഞ്ചാംഭാ​ഗത്തിനായി വീണ്ടും ഒന്നിക്കുന്നു. സ്വർ​ഗ്​ഗചിത്ര അപ്പച്ചൻ സിനിമ നിർമ്മിക്കുന്നു. സിബിഐ 5 ചിങ്ങം 1ന് ആ​ഗസ്റ്റിൽ ചിത്രീകരണമാരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂ ഡൽഹി എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കും. തിരക്കഥാകൃത്ത് എസ്എൻ സ്വാമി സിബിഐ 5 ആരാധകർക്ക് പുത്തൻ അനുഭവമായിരിക്കുമെന്നറിയിച്ചിട്ടുണ്ട്. മമ്മൂട്ടി, […]

Categories
Film News

ദി പ്രീസ്റ്റ് ആമസോൺ പ്രൈം വീഡിയോയിൽ ഏപ്രിൽ 14നെത്തും

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഏപ്രിൽ 14ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം റിലീസ് ചെയ്ത ഒരു പ്രധാന സിനിമയാണ് ദി പ്രീസ്റ്റ്. ചിത്രത്തിന് തിയേറ്ററുകളിൽ വൻവരവേല്പാണ് ലഭിച്ചത്. നവാ​ഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കിയ ദി പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലർ സിനിമയായിരുന്നു. മമ്മൂട്ടി നായകനായെത്തിയ സിനിമയിൽ കൈതി ഫെയിം ബാലതാരം ബേബി മോണിക, നിഖില വിമൽ, മഞ്ജു വാര്യർ, എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. സംവിധായകൻ ജോഫിൻ തന്നെയാണ് […]

Categories
Film News

പൃഥ്വിരാജിനൊപ്പം മമ്മൂട്ടി ചിത്രത്തിനായൊന്നിക്കുന്നതായി മുരളി ഗോപി

ലൂസിഫർ വിജയത്തിന് ശേഷം എപ്പോഴായിരിക്കും സംവിധായകൻ- എഴുത്തുകാരൻ കൂട്ടുകെട്ട് വീണ്ടുമെത്തുകയെന്ന് കാത്തിരിക്കുകയാണ് മലയാളസിനിമ ആരാധകർ. നിരവധി പ്രൊജക്ടുകളെ കുറിച്ചുള്ള വാർത്തകള്‍ വന്നെങ്കിലും ഒന്നിനും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ മുരളി ഗോപി അത്തരമൊരു പ്രൊജക്ടിനെ കുറിച്ച് സൂചനകൾ നല്‍കുകയുണ്ടായി. അതേസമയം മുരളിഗോപി മമ്മൂട്ടി നായകനായെത്തുന്ന മറ്റൊരു സിനിമയുടെ തിരക്കഥ ഒരുക്കുന്നു. ജേർണലിസ്റ്റ് ഷിബു ബഷീർ സിനിമ സംവിധാനം ചെയ്യുന്നു. വിജയ് ബാബു ഫ്രൈഡേഫിലിം ഹൗസ് സിനിമ നിർമ്മിക്കുന്നു.

Categories
Film News

മമ്മൂട്ടി ചിത്രം വൺ തിയേറ്ററിലേക്ക്

മമ്മൂട്ടിയുടെ പുതിയ സിനിമ വൺ റിലീസിന് തയ്യാറെടുക്കുകയാണ്. മാർച്ച് 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിറകൊടിഞ്ഞ കിനാവുകൾ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വൺ തിരക്കഥ ബോബി സഞ്ജയ് ടീമിന്‍റേതാണ്. പൊളിറ്റിക്കൽ സിനിമയാണിത്. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടിയെത്തുന്നു. മമ്മൂട്ടിക്കൊപ്പം നീണ്ട താരനിര തന്നെ സിനിമയിലെത്തുന്നു. ജോജു ജോർജ്ജ്, നിമിഷ സജയൻ, മുരളി ഗോപി, രഞ്ജിത്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ ലേ ലോപസ്, മാമുക്കോയ, പി ബാലചന്ദ്രൻ, മാത്യു […]

Categories
Film News

സെക്കന്‍റ് ഷോകൾ അനുവദിച്ചു; ദി പ്രീസ്റ്റ് വ്യാഴാഴ്ച തിയേറ്ററുകളിലേക്ക്

നിരവധി ചർച്ചകൾക്ക് ശേഷം കേരളഗവൺമെന്‍റ് സെക്കന്‍റ് ഷോയ്ക്ക് അനുവാദം നല്‍കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഏറെ നാളായി കാത്തിരിക്കുന്ന ദി പ്രീസ്റ്റ് മാര്‍ച്ച് 11ന് റിലീസ് ചെയ്യുകയാണ്. മാർച്ച് 4ന് റിലീസ് ചെയ്യാനിരുന്ന സിനിമ സെക്കന്‍റ് ഷോയ്ക്ക് അനുവാദമില്ലാത്തതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. കേരളത്തിലെ തിയേറ്ററുകൾ ജനുവരിയിൽ തുറന്നിരുന്നുവെങ്കിലും 50% പ്രേക്ഷകരെ മാത്രം അനുവദിക്കുകയും സെക്കൻറ് ഷോയ്ക്ക് അനുവാദം നൽകാതിരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ ജാവയ്ക് മാത്രമാണ് ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനായത്. ദി പ്രീസ്റ്റ് റിലീസ് തിയേറ്ററുകൾ പൂര്‍വ്വസ്ഥിതിയിലേക്കെത്തുമെന്നാണ് കരുതുന്നത്. നവാഗതനായ ജോഫിൻ ടി […]

Categories
Film News

മമ്മൂട്ടി സിനിമ വൺ ട്രയിലർ നാളെയെത്തുന്നു

മമ്മൂട്ടിയ്ക്ക് രണ്ട് റിലീസുകൾ വരാനിരിക്കുന്നു. മാർച്ച് 11ന് ദി പ്രീസ്റ്റ് റിലീസ് ചെയ്യുന്നു. കൂടാതെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കൽ സിനിമ വൺ റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 10ന് വൈകീട്ട് 6ന് സിനിമയുടെ ട്രയിലർ റിലീസ് ചെയ്യുന്നു. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. മമ്മൂട്ടിയ്ക്കൊപ്പം നിമിഷ സജയൻ, മുരളി ഗോപി, ജോജു ജോർജ്ജ്, രഞ്ജിത്, മാത്യു തോമസ്, സുദേവ് […]