മാമാങ്കം സിനിമയ്ക്ക് ശേഷം പത്മകുമാര്‍ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം പുതിയ സിനിമയുമായെത്തുന്നു. പേരിട്ടിട്ടില്ലാത്ത സിനിമയുടെ ച്ിത്രീകരണം ഏപ്രിലില്‍ തുടങ്ങാനിരിക്കുകയാണ്. ചിത്രത്തിന്റെ ്പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു. ജോസഫ് ഫെയിം രഞ്ജിന് രാജ് ആണ് സംഗീതം ഒരുക്കുന്നത്. സഹതാരങ്ങളേയോ അണിയറക്കാരേയോ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവര്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഇരുവരും ഒന്നിച്ചെത്തുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷകളുമേറെയാണ്. നിരവധി സിനിമകളില്‍ ഇരുവരും മുമ്പ് ഒരുമിച്ചിട്ടുണ്ടെങ്കിലും പ്രധാനകഥാപാത്രങ്ങളായെത്തുന്നത് ഇതാദ്യമായാണ്.
