Categories
Film News

മാലിക് റിലീസ് തീയ്യതി പുറത്തുവിട്ടു

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന മാലിക് അവസാനം റിലീസിനൊരുങ്ങുന്നു. ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. വലിയ ബജറ്റിലൊരുക്കിയ സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസിൽ 20കിലോയോളം ഭാരം കുറച്ചിരുന്നു. വ്യത്യസ്ത കാലത്തിലെ കഥയാണ് സിനിമ പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് സിനിമ നിർമ്മിക്കുന്നു. ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്തു […]

Categories
Film News

മാലികും കോൾഡ് കേസും നേരിട്ട് ഒടിടി റിലീസിന്

ഫഹദ് ഫാസിൽ ചിത്രം മാലിക്, പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് എന്നിവ നേരിട്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആന്റോ ജോസഫ് ആണ് രണ്ട് ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്ത് നൽകിയിരിക്കുന്നുവെന്നാണ് അറിയുന്നത്. തിയേറ്റർ റിലീസിനായി ശ്രമിച്ചെങ്കിലും ലോക്ഡൗണ് നീണ്ടുപോവുന്ന സാഹചര്യത്തിൽ അതിന് സാധിക്കാത്ത അവസ്ഥയാണ്. ലീഡിം​ഗ് സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമുകളുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്, ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും. മാലിക്, മഹേഷ് നാരായണൻ സംവിധാനം ചെയ്ത് […]

Categories
Film News trailer

ഫഹദ് ഫാസിൽ ചിത്രം മാലിക് ട്രയിലർ

ഫഹദ് ഫാസിൽ ചിത്രം മാലിക് ട്രയിലർ റിലീസ് ചെയ്തു. മഹേഷ് നാരായണൻ – ടേക്ക് ഓഫ് ഫെയിം സംവിധാനം ചെയ്യുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലെത്തുന്ന ഒരു സെമി-പിരീയഡ് സിനിമയാണിത്. കേരളത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്. മാലിക് തിരക്കഥ സംവിധായകൻ മഹേഷ് നാരായണൻ തന്നെ ഒരുക്കിയിരിക്കുന്നു. സുലൈമൻ മാലിക് എന്ന കേന്ദ്രകഥാപാത്രമായി ഫഹദ് ഫാസിലെത്തുന്നു. വിനയ് ഫോർട്ട്, നിമിഷ സജയൻ, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാർവ്വതി എന്നിവർ സഹതാരങ്ങളായെത്തുന്നു. സംവിധാനവും […]

Categories
Film News

മാലിക് സെൻസറിംഗ് പൂർത്തിയായി, മെയിൽ ഈദ് റിലീസിനൊരുങ്ങുന്നു

മാലിക് , ഫഹദ് ഫാസില്‍ നായകനായെത്തുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്നതാണ് .എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന റിലീസ് നീട്ടുകയായിരുന്നു. 30കോടിയോളം വരുന്ന ബജറ്റിലൊരുക്കുന്ന സിനിമ അടുത്തിടെ യു സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കി. ഈദിനോടനുബന്ധിച്ച് മെയ് 13ന് സിനിമ റിലീസ് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ വാർത്തകള്‍. മാലിക് തിരക്കഥ ഒരുക്കുന്നത് സംവിധായകൻ മഹേഷ് തന്നെയാണ്. കേരളത്തിൽ കുറച്ച് വര്‍ഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. നിമിഷ […]

Categories
Film News

ഫഹദ് ഫാസില്‍, മാലിക് ഡബിംഗ് ഈ ആഴ്ച പൂര്‍ത്തിയാക്കു

സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന മാലിക് ഏറെ പ്രതീക്ഷകളോടെയെത്തുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ നായകനായെത്തുന്ന സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണ്. ഫഹദ് ഈ ആഴ്ച ചിത്രത്തിന്റെ ഡബിംഗ് പൂര്‍ത്തിയാക്കാനിരിക്കുകയാണ്. ആന്റോ ജോസഫ് സിനിമയുടെ നിര്‍മ്മാതാവും, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, പറഞ്ഞിരിക്കുന്നത്, മാലികിന്റെ കാര്യത്തില്‍ സിനിമയുടെ 95% പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയായതാണ്. ഫഹദ് ഫാസിലിന്റെ ചില ഭാഗങ്ങള്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുണ്ട്. അത് ഉടന്‍ പൂര്‍ത്തിയാക്കാനിരിക്കുകയാണ്. നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത് അണിയറക്കാരും താരങ്ങളും എറണാകുളത്തുണ്ടെങ്കില്‍ […]

Categories
Film News

മോളിവുഡ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാനൊരുങ്ങുന്നു

മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവച്ചിരിക്കുകയാണ് മോളിവുഡിലെ എല്ലാ സിനിമാപ്രവര്‍ത്തനങ്ങളും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഡബിംഗ്, സംഗീതം, സൗണ്ട് മിക്‌സിംഗ് തുടങ്ങിയ അഞ്ച് വ്യക്തികളിലധികം ആവശ്യമില്ലാത്ത പ്രവര്‍ത്തികള്‍ തുടങ്ങാനിരിക്കുകയാണ്. നിലവില്‍ മമ്മൂട്ടി ചിത്രം വണ്‍, ദ പ്രീസ്റ്റ്, ഫഹദ് ഫാസില്‍ സിനിമ മാലിക്, ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, സൗബിന്‍ ഷഹീറിന്റെ കള്ളന്‍ എന്നിവ എറണാകുളത്തെ വിവിധ സ്റ്റുഡിയോയില്‍ തുടങ്ങുകയാണ.്

Categories
Film News

നിമിഷ സജയന്റെ വ്യത്യസ്ത ലുക്ക്, മാലിക്

ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന പുതിയ സിനിമ മാലിക് ഏപ്രിലില്‍ റിലീസിനൊരുങ്ങുകയാണ്. ഫഹദ് ഫാസില്‍ നായകകഥാപാത്രമായെത്തുന്നു. നിമിഷ സജയന്‍ റോസ്ലിന്‍ എന്ന കഥാപാത്രമായെത്തുന്നു. കഴി്ഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. പ്രായം ചെന്ന കഥാപാത്രമായുള്ള ലുക്ക്. മാലിക് കഥ വിവിധ കാലങ്ങളിലായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളും വ്യത്യസ്ത പ്രായത്തിലുള്ള ലുക്കില്‍ ചിത്രത്തിലെത്തുന്നു. മാലിക് ,വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ന്യൂനപക്ഷസമുദായത്തിനെതിരെ തുടരെയുണ്ടായ ഭീഷണിക്കെതിരായി നടന്ന പ്രതിഷേധങ്ങളാണ് […]

Categories
Film News

മാലിക് ഫസ്റ്റ്‌ലുക്ക്, ഫഹദിന്റെ പ്രായം ചെന്ന ലുക്ക്

ഫഹദ് ഫാസില്‍ നായകനായെത്തുന്ന മാലിക് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തു. എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന്‍ ടേക്ക് ഓഫിനു ശേഷം ഒരുക്കുന്ന സിനിമയാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്നു. ഫഹദ് നായകനായെത്തുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട എന്നിവരും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. സംവിധായകന്‍ മഹേഷ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രമാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. സെന്‍സിറ്റീവ് കോസ്റ്റല്‍ […]

Categories
Film News

ഫഹദ് ഫാസില്‍ ചിത്രം മാലിക് ചിത്രീകരണം പൂര്‍ത്തിയാക്കി

ഫഹദ് ഫാസില്‍ ചിത്രം മാലിക് ചിത്രീകരണം പൂര്‍ത്തിയാക്കി. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമ നാല് മാസത്തോളമായി ചിത്രീകരണത്തിലായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി 30 കോടിയോളം ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് നായകനായെത്തുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട എന്നിവരും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. മാലിക്, മഹേഷ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രമാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. സെന്‍സിറ്റീവ് കോസ്റ്റല്‍ ഏരിയയില്‍ ന്യൂനപക്ഷ സമുദായത്തിനെതിരായുണ്ടായ […]

Categories
Film News

മാലികിനു വേണ്ടി ഫഹദ് ഫാസിലിന്റെ രൂപമാറ്റം

ടേക് ഓഫ് സംവിധായകന്‍ ഒരുക്കുന്ന പുതിയ സിനിമയാണ് മാലിക്. ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന സിനിമ ബിഗ് ബജറ്റിലാണൊരുങ്ങുന്നത്. ഫഹദ് ഫാസില്‍ സിനിമയില്‍ നായകവേഷത്തിലെത്തുമ്പോള്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. മാലിക് തിരക്കഥ മഹേഷ് കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ളതാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയാണിത്. സെന്‍സിറ്റീവ് കോസ്റ്റല്‍ ഏരിയയില്‍ ന്യൂനപക്ഷ സമുദായത്തിന് എതിരെയുണ്ടായ തുടര്‍ച്ചയായ ഭീഷണികള്‍ നേരിടാനായി അവിടെ ഉണ്ടായ […]