Categories
Film News

ഡി 43 : ധനുഷും മാളവിക മോഹനനും ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റുകളായെത്തുന്നു

ധനുഷിന്‍റെ പുതിയ സിനിമ സംവിധായകൻ കാർത്തിക് നരേൻ ഒരുക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഡി 43 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ത്രില്ലർ ആണ്. മാളവിക മോഹനൻ നായികയാകുന്നു. ധനുഷും മാളവികയും ചിത്രത്തിൽ ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റുകളാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരു സ്വതന്ത്ര ജേർണലിസ്റ്റിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ്. അടുത്തിടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മാളവിക, ധനുഷുമൊത്തുള്ള ഫോട്ടോ ഷെയർ ചെയ്തിരുന്നു. കാർത്തിക് നരേൻ , മലയാളി തിരക്കഥാകൃത്തുക്കളായ സൂഹാസ്-ഷരഫു ടീമിനൊപ്പം തിരക്കഥ ഒരുക്കുന്നു. ഗാനരചയിതാവ് വിവേക് അഡീഷണൽ […]

Categories
Film News

വിജയ് ചിത്രം മാസ്റ്റർ പുതിയ പ്രൊമോ വീഡിയോ

മാസ്റ്റർ അണിയറക്കാർ പുതിയ പ്രൊമോ വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. വിജയ്, മാളവിക മോഹൻ എന്നിവരാണ് പ്രൊമോയിൽ. അന്ത കണ്ണാ പാത്താക്ക എന്ന പശ്ചാത്തലസംഗീതത്തൊടെയാണ് പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. അനിരുദ്ധ് ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയാണ്. വരികൾ വിഘ്നേശ് ശിവൻ ഒരുക്കിയിരിക്കുന്നു. മാസ്റ്ററിൽ വിജയ് കോളേജ് പ്രൊഫസറായെത്തുന്നു. മാളവിക കോളേജ് ഫാകൽറ്റി ആണ്. വിജയ് സേതുപതി ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. ആൻഡ്രിയ ജറാമിയ, ശന്തനു ഭാഗ്യരാജ്, മഹേന്ദ്രൻ, ഗൗരി കിഷൻ, അർജ്ജുൻ ദാസ്, […]

Categories
Film News

മാളവിക മോഹനന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്ററുമായി മാസ്റ്റര്‍ ടീം.

മാളവിക മോഹനന്‍ പിറന്നാള്‍ദിനത്തോടനുബന്ധിച്ച് മാസ്റ്റര്‍ അണിയറക്കാര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു ചിത്രം താരത്തിന്റെ ഫാന്‍സുകാര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. മാസ്റ്റര്‍ ടീമിനൊപ്പം പിറന്നാളാഘോഷിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നതായും എന്നാല്‍ കോവിഡ് എല്ലാം തകരാറിലാക്കിയെന്നും മാളവികയും അറിയിച്ചു. മാസ്റ്റര്‍, മാളവികയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ്. പേട്ട എന്ന സിനിമയിലൂടെ താരം തമിഴിലെത്തിയത്. മാസ്റ്ററില്‍ കോളേജ് പ്രൊഫസറായാണ് മാളവിക എത്തുന്നത്. വിജയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണെത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം ജോണ്‍ ദുരൈരാജ്, ആര്‍ട്ട്‌സ് […]

Categories
Film News

ദളപതി 64 മാളവിക മോഹനന്‍ നായികയായെത്തുന്നു

വിജയുടെ അടുത്ത ചിത്രം, ബിജിലിനു ശേഷമുള്ളത്, ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് ചെയ്തിട്ടുള്ള പതിവ് മാസ് എന്റര്‍ടെയ്‌നറുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും സിനിമ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളപതി 64 അണിയറക്കാര്‍ ചിത്രത്തിലേക്ക് വിജയ് സേതുപതി, മാളവിക മോഹനന്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയാണിപ്പോള്‍. സേതുപതി വില്ലന്‍ വേഷത്തിലെത്തുമെന്നും മാളവികയെ വിജയുടെ നായികാവേഷത്തിലേക്കാണ് പരിഗണിക്കുന്നതെന്നുമാണ് അറിയുന്നത്. മാളവിക വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും ഇന്റര്‍നെറ്റ് ലോകത്ത് വളരെ ആരാധകരുള്ള താരമാണ്. വിജയ് ദേവരക്കൊണ്ടെ […]