Categories
Film News

മമ്മൂട്ടി- ലിജോ ജോസ് പല്ലിശ്ശേരി ചിത്രം കേരളത്തിലും ശ്രീലങ്കയിലുമായി ചിത്രീകരിക്കും

എംടി കഥകളുടെ നെറ്റഫ്ലികസ് ആന്തോളജിയിൽ മമ്മൂട്ടി – ലിജോ ജോസ് പല്ലിശ്ശേരി ടീം ഒന്നിക്കുന്നുവെന്ന് വാർത്തകളുണ്ട്. കടു​ഗണ്ണവ ഒരു യാത്ര എന്ന എംടിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീലങ്കയിൽ ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുത്തുമ്പോഴുണ്ടായ സംഭവങ്ങളാണ് കഥയിൽ. ചിത്രീകരണം എപ്പോൾ തുടങ്ങുമെന്നറിയില്ലെങ്കിലും മുഴുവൻ ആന്തോളജിയും ഈ വർഷം അവസാനത്തോടെ തീരുമെന്നാണറിയിച്ചിരിക്കുന്നത്. ആന്തോളജിയിൽ 10 സിനിമകളാണുള്ളത്. സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, പ്രിയദർശൻ എന്നീ സംവിധായകരാണ് സിനിമ ഒരുക്കുന്നത്. പ്രിയദർശൻ രണ്ട് സിനിമകളൊരുക്കുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമയുടെ […]

Categories
Film News trailer

ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി ട്രയിലര്‍

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമ ചുരുളി ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ്ജ, എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ട്രയിലര്‍ സിനിമയെ സംബന്ധിച്ച് സൂചനകള്‍ ഒന്നും നല്‍കുന്നില്ല. പോപുലര്‍ നോവലിസ്റ്റ് വിനയ് തോമസിന്റെ കഥയെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജല്ലിക്കെട്ട് ഫെയിം ഹരീഷ് ആണ്. അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കെട്ട് എന്നീ സിനിമകളുടെ വന്‍ വിജയത്തിന് ശേഷം ലിജോ പല്ലിശ്ശേരിയുടെ പുതിയ സിനിമയ്ക്കായി രാജ്യമൊട്ടാകെയുള്ള സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. […]

Categories
Film News

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമ ജൂലൈ 1ന് തുടങ്ങും

സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ജൂലൈ 1 ന് ചിത്രീകരണം ആരംഭിക്കുമെന്നറിയിച്ചുകൊണ്ട് സിനിമയുടെ ഒരു പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കി. എ എന്നാണ് സിനിമയുടെ പേര്. മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിര്‍മ്മാതാക്കളുടെ സംഘടന പുതിയ ചിത്രങ്ങളുടെ നിര്‍മ്മാണം തത്കാലം നീട്ടിവയ്ക്കണമെന്ന തീരുമാനമെടുത്തിരിക്കുന്ന സമയത്താണ് ലിജോയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണിന് മുമ്പ് തീര്‍ക്കാനിരുന്ന സിനിമകള്‍ ആദ്യം പൂര്‍ത്തിയാക്കാമെന്ന തീരുമാനമാണ് സംഘടന എടുത്തിട്ടുള്ളത്. എന്നാല്‍, ചില ന്യൂജെന്‍ സംവിധായകര്‍ അവരുടെ സിനിമകള്‍ […]

Categories
Film News

ഡിസ്‌കോ : ഇന്ദ്രജിത്, മുകേഷ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത സിനിമയില്‍

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമയ്ക്ക് ഡിസ്‌കോ എന്ന് പേരിട്ടു. ഇന്ദ്രജിത് സുകുമാരന്‍, മുകേഷ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. എസ് ഹരീഷ്, ലിജോയുടെ അവസാന സിനിമ കോ സ്‌ക്രിപ്റ്റര്‍ ഈ സിനിമയും എഴുതുന്നു. ലോസ് ഏഞ്ചല്‍സിലായിരിക്കും സിനിമയുടെ ചിത്രീകരണം. പ്രശസ്തമായ ബേര്‍ണിംഗ് മാന്‍ ഉത്സവത്തെ പശ്ചാത്തലമാക്കിയാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സഹതാരങ്ങള്‍, അണിയറക്കാര്‍ ഒന്നും അറിയിച്ചിട്ടില്ല. അടുത്തുതന്നെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

Categories
Film News

ജല്ലിക്കെട്ടിനു ശേഷമുള്ള ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തിന് ചുഴലി എന്ന് പേരിട്ടു

സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കെട്ട് മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിക്കൊണ്ട് കേരളത്തില്‍ മുന്നേറുകയാണ്. അതേ സമയം, ലിജോയുടെ അടുത്ത ചിത്രം ജല്ലിക്കെട്ടിന് ശേഷമെത്തുന്നതിന് ചുഴലി എന്ന് പേരിട്ടിരിക്കുന്നു. ജല്ലിക്കെട്ടിന്റെ തിയേറ്റര്‍ റിലീസിന് മുമ്പേ തന്നെ സംവിധായകന്‍ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷഹീര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ഇടുക്കിയില്‍ സിനിമയുടെ ചിത്രീകരണം തുടരുകയാണ്. ക്രൈം ത്രില്ലര്‍ ആയിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജല്ലിക്കെട്ട് […]

Categories
Film News teaser

ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ടീസറെത്തി

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ടീസറെത്തി. ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയറിനുശേഷം സിനിമയുടെ പ്രതീക്ഷകളും വാനോളം ഉയര്‍ന്നിരിക്കുകയാണ്. വളരെ നല്ല പ്രതികരണങ്ങള്‍ ലഭിച്ച സിനിമയ്ക്ക് നിരവധി ഫോറങ്ങള്‍ ഈ വര്‍ഷത്തെ ആദ്യപത്ത് സിനിമകളില്‍ സ്ഥാനവും നല്‍കിയിരിക്കുന്നു. ജല്ലിക്കട്ട് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. യഥാര്‍ത്ഥ കഥ മാവോയിസ്റ്റ് സാഹചര്യത്തേയും സ്വാതന്ത്ര്യത്തിനായുള്ള വ്യക്തികളുടെ അവകാശത്തേയും രണ്ട് പോത്തുകളുടെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ്. കഥയുടെ കാതലെടുത്ത് ഹരീഷ്. ആര്‍ ജയകുമാര്‍ എന്നിവര്‍ […]

Categories
Film News

സൗബിന്‍, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍

ജെല്ലിക്കെട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യും മുമ്പെ, സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി തന്റെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. മുമ്പ് ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തിലുണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ സൗബിന്‍ ഷഹീര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലെത്തുന്നു. ചെമ്പനൊഴികെ മറ്റാരും മുമ്പ് ലിജോയുടെ ചിത്രത്തിലെത്തിയിട്ടില്ല. ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രശസ്തനായ മധു നീലകണ്ഠന്‍ ആണ് ക്യാമറ ചെയ്യുന്നത്. അടുത്തുതന്നെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. […]

Categories
Film News

ജോജു ജോര്‍ജ്ജും, ചെമ്പന്‍ വിനോദും ജല്ലിക്കെട്ടിന് ശേഷമുള്ള ലിജോ ജോസ് പല്ലിശ്ശേരി ചിത്രം തുടങ്ങി

ജെല്ലിക്കെട്ട് റിലീസ് ചെയ്യും മുമ്പായി തന്നെ ലിജോ ജോസ് പല്ലിശ്ശേരി അടുത്ത ചിത്രം ആരംഭിച്ചിരിക്കുകയാണ്. അങ്കമാലി ഡയറീസ് മുതല്‍ എല്ലാ ചിത്രങ്ങള്‍ക്കും ശേഷമുള്ള ഒരു ഇടവേള ഒഴിവാക്കി ഇതാദ്യമായാണ് സംവിധായകന്‍ സിനിമ റിലീസ് ചെയ്യും മുമ്പെ തന്നെ അടുത്ത ചിത്രമാരംഭിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന് എന്നിവരാണ് പുതിയ ചിത്രത്തില്‍. ലിജോ ജോസ് തന്റെ കരിയറില്‍ ആവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വ്യത്യസ്ത തരത്തിലുള്ളവയായിരുന്നു. സിനിമയുടെ ചിത്രീകരണം ഇടുക്കിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. […]

Categories
Film News

മൂത്തോന്‍, ജെല്ലിക്കെട്ട് പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

നിവിന്‍ പോളി ചിത്രം മൂത്തോന്‍, ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ജെല്ലിക്കെട്ട് എന്നീ സിനിമകളുടെ പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍.ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 5-15 വരെയാണ് നടക്കുന്നത്. മൂത്തോന്‍ 20ാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 7മുതല്‍ 24 വരെയാണ് ഫെസ്റ്റിവല്‍. ഗീതു മോഹന്‍ദാസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ, മൂത്തോന്‍ ലക്ഷദ്വീപില്‍ നിന്നുള്ള മുല്ലക്കോയ എന്ന ഒരാളുടെ കഥയാണ് പറയുന്നത്. മൂത്തോന്‍ കഥ ഗീതു മോഹന്‍ദാസ് […]

Categories
Film News

ചെമ്പന്‍ വിനോദ് ജല്ലിക്കെട്ടില്‍ നിയാണ്ടര്‍താല്‍ ആകുന്നു

ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് മലയാളികളും മലയാളികളല്ലാത്തതുമായ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഒരു വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്ന സിനിമ അവസാനം ഒക്ടോബറില്‍ റിലീസ് ചെയ്യുകയാണ്. ആന്റണി വര്‍ഗ്ഗീസ് നായകനായെത്തുന്ന സിനിമ എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. മാവോയിസ്റ്റ് സിറ്റ്വേഷനുകളേയും, സ്വാതന്ത്യത്തിനായുള്ള ഒരു വ്യക്തിയുടെ അവകാശത്തേയും, രണ്ട് കാളകളുടെ വീക്ഷണകോണിലൂടെ നിരീക്ഷിക്കുന്നതാണ് സിനിമ. ലിജോയുടെ അഭിപ്രായത്തില്‍ ജല്ലിക്കെട്ട് ഒരുപാടു തമാശകളോചെ പറയുന്ന സറ്റയര്‍ ആയിരിക്കും ജെല്ലിക്കെട്ട്. ചെമ്പന്‍ വിനോദ് സിനിമയില്‍ നിയാണ്ടര്‍താല്‍ ആയാണെത്തുന്നത്. അദ്ദേഹം തന്നെ […]