Categories
Film News

കുഞ്ചാക്കോ ബോബൻ അജയ് വാസുദേവിനൊപ്പമെത്തുന്നു

കുഞ്ചാക്കോ ബോബൻ, സംവിധായകൻ അജയ് വാസുദേവിനൊപ്പമെത്തുന്നതായി സൂചനകൾ. മമ്മൂട്ടി ചിത്രങ്ങളായ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക് എന്നിവയുടെ സംവിധായകനാണ്. മമ്മൂട്ടിയല്ലാതെ മറ്റൊരു താരത്തിനൊപ്പം ആദ്യമായെത്തുകയാവും സംവിധായകൻ ഈ വാർത്ത ശരിയാവുകയാണെങ്കിൽ. അജയ് വാസുദേവ് സിനിമകളെല്ലാം ആക്ഷൻ ചിത്രങ്ങളായിരുന്നു. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. കുഞ്ചാക്കോ ബോബൻ നിലവിൽ തീവണ്ടി ഫെയിം ഫെല്ലിനിയുടെ ഒറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. തമിഴിലും മലയാളത്തിലുമായാണ് സിനിമ ഒരുക്കുന്നത്. തമാശ സംവിധായകൻ അഷ്റഫ് ഹംസയുടെ രണ്ടാമത്തെ സിനിമ ഭീമന്റെ വഴി ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. രതീഷ് […]

Categories
Film News

അഞ്ചാംപാതിര തമിഴ് റീമേക്കിൽ അഥർവ

കഴിഞ്ഞ വർഷത്തെ മലയാളം ബ്ലോക്ക് ബസ്റ്റർ സിനിമ അഞ്ചാംപാതിര വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. തെലു​ഗിൽ മിഡ്നൈറ്റ് മർഡേർസ് എന്ന പേരിലെത്തിയ സിനിമ ആഹാ ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. ബം​ഗാളിയിൽ സൈക്കോ എന്ന പേരിലും ഈ വർഷമാദ്യം ചിത്രമെത്തി. സിനിമയുടെ തമിഴ് വെർഷനാണ് പുതിയതായെത്തുന്നത്. അഥർവ മുരളി ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തുന്നുവെന്നാണ് പുതിയ വാർത്തകൾ. പരദേശി, ഇമൈക്ക നോടികൾ, കനിതൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ഒറിജിനലിൽ അവതരിപ്പിച്ച ക്രിമിനോളജിസ്റ്റായായിരിക്കും താരം തമിഴിലെത്തുക. സിനിമയെ […]

Categories
Film News

അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനത്തിൽ ഒറ്റ് പുതിയ പോസ്റ്ററെത്തി

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ടീം ഒന്നിക്കുന്ന തമിഴ് -മലയാളം സിനിമയാണ് ഒറ്റ്. തീവണ്ടി ഫെയിം ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന സിനിമ തമിഴിൽ രണ്ട​ഗം എന്ന പേരിലെത്തുന്നു. കഴിഞ്ഞ ദിവസം അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനത്തിൽ അണിയറക്കാർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അരവിന്ദ് സ്വാമി സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ പോസ്റ്ററിലെത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ തികച്ചും സ്റ്റൈലിഷായിട്ടുള്ള ലുക്കിലാണെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പോസ്റ്റർ ഷെയർ ചെയ്ത് കൊണ്ട് സഹതാരത്തിന് ആശംസകളുമറിയിച്ചിട്ടുണ്ട്. എസ് സഞ്ജീവ് […]

Categories
Film News

മോഹൻകുമാർ ഫാൻസ്, കള ആമസോൺ പ്രൈം വീഡിയോയിൽ

രണ്ട് പുതിയ മലയാളം സിനിമകൾ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിം​ഗ് ചെയ്യുന്നു. കള, മോഹൻകുമാർ ഫാൻസ് എന്നിവയാണ് സിനിമകൾ. ടൊവിനോ തോമസ് നായകനായെത്തുന്ന കള, മലയാളത്തിലും തമിഴിലും എത്തുന്നു. ഹിന്ദി, തെലു​ഗ് ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രോഹിത് വിഎസ് ഒരുക്കിയിരിക്കുന്ന സിനിമ ആക്ഷൻ ചിത്രമാണ്. ടൊവിനെ, സുമേഷ് മൂർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയിൽ ലാൽ, ദിവ്യ പിള്ള, ബിബിൻ പെരുമ്പിലിക്കുന്നേൽ, പ്രമോദ് വെള്ളിയനാട് എന്നിവർ സഹതാരങ്ങളായെത്തുന്നു. കുഞ്ചാക്കോ ബോബൻ സിനിമ മോഹൻകുമാർ ഫാൻസ്, […]

Categories
Film News

നായാട്ട് മെയ് 25 മുതൽ നെറ്റ്ഫ്ലിക്സിൽ

മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു.റിപ്പോർട്ടുകളനുസരിച്ച് മെയ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അണിയറക്കാർ ഉടൻ ഔദ്യോ​ഗിക പ്രഖ്യാപനം നടത്താനിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ്ജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ ഏപ്രിൽ 8ന് തിയേറ്ററുകളിലെത്തി. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രമായിത്. ജോസഫ് ഫെയി ഷാഹി കബീർ തിരക്കഥ ഒരുക്കിയ സിനിമ പോലീസ് കഥയാണ് പറഞ്ഞത്. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രഫിയും മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്ന് എഡിറ്റിം​ഗും നിർവഹിച്ചു. പ്രശസ്ത സംവിധായകൻ രഞ്ജിത്, […]

Categories
Film News

ഇന്നലെ മെല്ലനേ… നിഴലിലെ ആദ്യ ​ഗാനമെത്തി

കുഞ്ചാക്കോ ബോബൻ, നയൻതാര ടീമിന്റെ പുതിയ സിനിമ നിഴലിലെ ​ആദ്യ​ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പ് സം​ഗീതം നൽകിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. ജോൺ ബേബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ സിനിമയിലെത്തുന്നത്. അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്നു. എസ് സഞ്ജീവിന്റേതാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനി അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ദീപക് ഡി […]

Categories
Film News

അപ്പലാളേ : നായാട്ടിലെ ആദ്യ ലിറികൽ ​ഗാനം

നായാട്ട് ഏപ്രിൽ 8ന് റിലീസ് ചെയ്യുകയാണ്. അപ്പലാളേ എന്ന് തുടങ്ങുന്ന ​ഗാനം ഒരു നാടൻ പാട്ടാണ്. വിഷ്ണു വിജയ് സം​ഗീതമൊരുക്കിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായൺ ആണ്. അൻവർ അലിയുടേതാണ് വരികൾ. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഷ​ഹി കബീർ തിരക്കഥ ഒരുക്കുന്ന പോലീസ് ത്രില്ലർ സിനിമയാണിത്. സിനിമയിൽ പ്രധാനതാരങ്ങളെല്ലാം പോലീസുകാരാണ്. നായാട്ട് സിനിമാറ്റോ​ഗ്രഫി ഷൈജു ഖാലിദ്, എഡിറ്റിം​ഗ് മഹേഷ് നാരായൺ, വിഷ്ണു വിജയ് […]

Categories
Film News

നായാട്ട് സെൻസറിം​ഗ് പൂർത്തിയാക്കി, യുഎ സർട്ടിഫിക്കറ്റ്

ഏപ്രിൽ 8ന് തിയേറ്ററുകളിലേക്കെത്തുകയാണ് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ ടീം ഒന്നിക്കുന്ന നായാട്ട്. സിനിമ യുഎ സർട്ടിഫിക്കറ്റോടെ സെൻസറിം​ഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്നു. ജോസഫ് ഫെയിം ഷഹി കബീർ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. പോലീസ് ത്രില്ലർ സിനിമയിൽ പ്രധാനതാരങ്ങളെല്ലാം പോലീസുകാരായണെത്തുന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് മുൻസിനിമ ചാർളിയുടെ വമ്പൻ വിജയത്തിന് ശേഷം ആറ് വർഷത്തെ ഇടവേളയെടുത്തിരുന്നു. അതുകൊണ്ട് തന്നെ സംവിധായകന്റെ പുതിയ സിനിമ വൻ പ്രതീക്ഷകളോടെയാണെത്തുന്നത്. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രാഫി ഒരുക്കുന്നു. […]

Categories
Film News

നായാട്ട് റിലീസിനൊരുങ്ങുന്നു; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നായാട്ട് ഏപ്രിൽ 8ന് റിലീസ് ചെയ്യുകയാണ്. ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ , നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് കഴിഞ്ഞ ദിവസം. മാർട്ടിൻ പ്രക്കാട്ട് ആറ് വർഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണിത്. അദ്ദേഹത്തിന്‍റെ കഴിഞ്ഞ സിനിമ ദുൽഖർ സൽമാൻ ചിത്രം ചാര്‍ളി ആയിരുന്നു. നായാട്ട് തിരക്കഥ ജോസഫ് ഫെയിം ഷാഹി കബീർ ആണ്. പോലീസ് ത്രില്ലർ സിനിമയാണിത്. ഷൈജു ഖാലിദ് സിനിമാറ്റോഗ്രഫി, മഹേഷ് നാരായണൻ എഡിറ്റിംഗ്. വിഷ്ണു […]

Categories
Film News

നിഴൽ പുതിയ പോസ്റ്റർ, കുഞ്ചാക്കോ ബോബൻ, നയൻതാര എത്തുന്നു

കുഞ്ചാക്കോ ബോബൻ നയൻതാര ടീം ഒന്നിക്കുന്ന നിഴൽ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോബോബൻ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായെത്തുന്നു. നയൻതാരയുടെ കഥാപാത്രത്തെ കുറിച്ച സൂചനകൾ നൽകിയിട്ടില്ല. ഒരാൾപൊക്കം, ഒഴിവുദിവസത്തെ കളി, മാൻഹോൾ, ഒറ്റമുറി വെളിച്ചം തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധായകനാകുന്ന ആദ്യസിനിമയാണ് നിഴൽ. സിനിമയുടെ തിരക്കഥ നവാഗതനായ എസ് സഞ്ജീവ് ഒരുക്കുന്നു. മിസ്റ്ററി ത്രില്ലര്‍ സിനിമയാണ്. അണിയറയിലെ മറ്റു പ്രമുഖർ […]