Categories
Film News

ഖാലിദ് റഹ്മാന്‍ ചിത്രം ലവ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന സിനിമ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ലവ്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ജനുവരി 29ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണറിയിച്ചിരിക്കുന്നത്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമയിൽ ഭാര്യഭർത്താക്കന്മാരായണ് ഷൈനും രജിഷയുമെത്തുന്നത്. ദമ്പതികൾക്കിടയിലുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ ഫെയിം വീണ നന്ദകുമാർ, സുധി കൊപ്പ, ജോണി ആന്‍റണി, ഗോകുലൻ എന്നിവരും സിനിമയിലുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം.

Categories
Film News

ലോക്ഡൗണിന് ശേഷമെത്തുന്ന ആദ്യഇന്ത്യൻ സിനിമ ലവ്, റിലീസ് ഒക്ടോബർ 15ന്

ലോക്ഡൗണിൽ ചിത്രീകരിച്ച ഖാലിദ് റഹ്മാൻ സിനിമയാണ് ലവ്. രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ലവ് റിലീസ് ഈ മാസം 15ന് നടത്തുകയാണ്. എന്നാൽ ഇന്ത്യയിലല്ല റിലീസ് ചെയ്യുന്നത്. ഗൾഫിലെ തിയേറ്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സിനിമ റിലീസ് ചെയ്യുക. ഹോം സ്ക്രീൻ എന്‍റർടെയ്ൻമെന്‍റും ഗോൾഡൻ സിനിമയുമാണ് ഗൾഫിലെ വിതരണക്കാർ. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമ ആഷിഖ് ഉസ്മാൻ നിര്‍മ്മിച്ചിരിക്കുന്നു. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയുടെ രചന. വീണ നന്ദകുമാർ, സുധി കൊപ്പ, ഗോകുലൻ, […]

Categories
gossip

ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ടീമിന്റെ ഖാലിദ് റഹ്മാന്‍ സിനിമയ്ക്ക് പേരിട്ടു

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ലോക്ഡൗണ്‍ കാലത്ത് ഗവണ്‍മെന്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. പൃഥ്വിരാജും, ഇന്ദ്രജിത്തും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ലവ് എന്നാണ് സിനിമയ്ക്ക പേരിട്ടിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവര്‍ ദമ്പതികളായെത്തുന്നു സിനിമയില്‍ വീണ നന്ദകുമാര്‍- കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം, സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരുമെത്തുന്നു. ക്യാമറ ജിംഷി […]

Categories
Film News

ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും ഖാലിദ് റഹ്മാന്‍ സിനിമയില്‍ ദമ്പതികളായെത്തുന്നു

ഉണ്ട വിജയത്തിന് ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍ പുതിയ പ്രൊജക്ട് ഷെയ്ന്‍ നിഗം, ടൊവിനോ തോമസ് എന്നിവരെ വച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രൊജക്ട് നീളുകയായിരുന്നു. ഈ സമയത്ത് വളരെ കുറഞ്ഞ ആളുകളെ വച്ച് ഒരു സിനിമ ചെയ്യാന്‍ സംവിധായകന്‍ തീരുമാനിക്കുകയും രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ വച്ച് ഒരു ഫാമിലി ഡ്രാമ പ്ലാന്‍ ചെയ്യുകയും ചെയ്തു. അദ്ദേഹം തന്നെ ലോക്ഡൗണ്‍ സമയത്ത് തിരക്കഥ ഒരുക്കിയ സിനിമ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്നു. പേരിട്ടിട്ടില്ലാത്ത […]

Categories
Film News

ഖാലിദ് റഹ്മാന്‍ തന്റെ പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

കോവിഡ് 19വ്യാപനത്തെ തുടര്‍ന്ന് മലയാളസിനിമ മൂന്നുമാസത്തോളമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സിനിമകളുടെ അധികം ആളുകളെ ആവശ്യമില്ലാത്ത തരത്തിലുള്ള പ്രവര്‍ത്തികള്‍ പുനരാരംഭിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍, ഡബ്ബിംഗ്, കമ്പോസിംഗ് എന്നിവ. ചില സിനിമകള്‍ വളരെ കുറവ് ആളുകളെ വച്ച് ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഖാലിദ് റഹ്മാന്‍ ഉണ്ട ഫെയിം ഒരുക്കുന്ന സിനിമ അതിലൊന്നായിരുന്നു. ഖാലിദ്, പുതിയ സിനിമയുടെ ചിത്രീകരണം ജൂണ്‍ 22ന് വളരെ കുറച്ച് ആളുകളെ വച്ച് ആരംഭിച്ചു. ഷൈന്‍ ടോം ചാക്കോ, രജിഷ […]

Categories
Film News

ഉണ്ട സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍

ഉണ്ടയ്ക്ക് ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരു്കകുന്ന പുതിയ സിനിമയില്‍ പുതിയ പ്രൊജക്ടുമായെത്തിയിരിക്കുകയാണ്. പൂജ ചടങ്ങുകളോടെ തുടങ്ങിയ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, വീണ നന്ദകുമാര്‍, സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ ്പ്രധാന താരങ്ങള്‍. പേരിട്ടിട്ടില്ല. അണിയറയില്‍ ജിംഷി ഖാലിദ് ക്യാമറയും നേഹനായര്‍ യക്‌സന്‍ ഗാരി പെരേര ടീം സംഗീതവും ചെയ്യുന്നു. ഗവണ്‍മെന്റിന്റെ എല്ലാ ആരോഗ്യപ്രൊട്ടോക്കോളും പാലിച്ചുകൊണ്ട് ടീം ചിത്രീകരണം തുടരുകയാണ്. ഉണ്ടയ്ക്ക് ശേഷം ഷെയ്ന്‍ നിഗത്തിനെ നായകനാക്കി സിനിമ ഒരുക്കാനൊരുങ്ങിയെങ്കിലും […]

Categories
Film News

തല്ലുമാല ഉപേക്ഷിച്ചു, ഖാലിദ് റഹ്മാന്‍ പുതിയ ടീമിനൊപ്പം സിനിമ ഒരുക്കും

കഴിഞ്ഞ ഒക്ടോബറില്‍ ടൊവിനോ തോമസും സൗബിന്‍ ഷഹീറും തല്ലുമാല എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മുഹ്‌സിന്‍ പരാരി സിനിമ സംവിധാനം ചെയ്യുമെന്നും ആഷിഖ് അബു, റിമ കല്ലിങ്കല്‍ ടീമിന്റെ ഒപിഎം പിക്‌ചേഴ്‌സ് സിനിമ നിര്‍മ്മിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അവര്‍ സിനിമ ഉപേക്ഷിച്ചെന്നും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ സിനിമ ഏറ്റെടുത്തെന്നുമാണ്. ഖാലിദ് റഹ്മാന്‍, ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഒരുക്കാനിരുന്നതാണ് തല്ലുമാല. ടൊവിനോ തോമസ് ചിത്രത്തില്‍ ഇപ്പോഴുമുണ്ടെങ്കിലും സൗബിന്‍ ഷഹീര്‍ പുറത്തായി. ഷറഫുദ്ദീന്‍ സൗബിനു […]

Categories
Film News

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഷെയ്ന്‍ നിഗമിനൊപ്പം

രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം നേടിയിരിക്കുകയാണ് ഖാലിദ് റഹ്മാന്‍. തന്റെ രണ്ട് ചിത്രങ്ങളും സംവിധായകന്‍ വ്യത്യസ്തമായാണ് ഒരുക്കിയത്. സംവിധായകന്റെ അടുത്ത സിനിമ ഷെയ്ന്‍ നിഗത്തിനൊപ്പമായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഷിഖ് ഉസ്മാന്‍ ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമ നിര്‍മ്മിക്കും. ഷെയന്‍ നിഗത്തിനൊപ്പം ജോഡിയായഭിനയിക്കാന്‍ നായികയെ തേടി കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു അണിയറക്കാര്‍. ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. ഷെയന്‍ നിലവില്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. വലിയ പെരുന്നാള്‍ എന്ന സിനിമ […]

Categories
Film News

സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം, ഉണ്ട, ജിസിസിയില്‍ ചിത്രം ജൂണ്‍ 19നെത്തും

കേരളത്തില്‍ വിജയതുടക്കം ലഭിച്ച മമ്മൂട്ടി ചിത്രം ഉണ്ട ജൂണ്‍ 19ന് ജിസിസിയില്‍ റിലീസ് ചെയ്യുകയാണ്. സൗദി അറേബ്യയിലെ ജിദ്ദയിലുള്‍പ്പെടെ പ്രധാന സെന്ററുകളിലെല്ലാം സിനിമ റിലീസ് ചെയ്യുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം സൗദിയില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാളസിനിമയാണ് ഉണ്ട. ഗള്‍ഫ് മലയാളികള്‍ സിനിമാആരാധകരുമെല്ലാം റിലീസിംഗിനായുളള കാത്തിരിപ്പിലാണ്. ഖാലിദ് റഹ്മാന്‍ ഒരുക്കിയ ഉണ്ട തിരക്കഥ ഒരുക്കിയത് ഹര്‍ഷാദ് ആണ്. കേരളത്തില്‍ നിന്നും ഛത്തീസ്ഗഡിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി പോകുന്ന ഒരു ബറ്റാലിയന്‍ പോലീസുകാരുടെ കഥയാണിത്. മമ്മൂട്ടി സിനിമയില്‍ സബ്ഇന്‍സ്‌പെക്ടര്‍ സിപി […]