Categories
Film News

പൃഥ്വിരാജ് പ്രൊഡക്ഷൻസ് കെജിഎഫ് 2 മലയാളത്തിലേക്കെത്തിക്കുന്നു

കെജിഎഫ് ചാപ്റ്റർ 2 ഈ വർഷത്തെ പ്രമുഖ ഇന്ത്യൻ സിനിമകളില്‍ ഒന്നാണ്. ആദ്യഭാഗത്തിന്‍റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാംഭാഗം ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലേക്കെത്തുന്നു. തമിഴ്, ഹിന്ദി, മലയാളം, തെലുഗ്,കന്നഡ ഭാഷകളിൽ . പൃഥ്വിരാജിന്‍റെ ബാനർ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് മലയാളം വെർഷൻ അവതരിപ്പിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേ സമയം കെജിഎഫ് ചാപ്റ്റർ 2 ടീം സിനിമയുടെ ടീസർ ജനുവരി 8ന് കാലത്ത് 10.18ന് ടീസറെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോമബിൾ […]

Categories
Film News

പ്രഭാസ്- കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ടീമിന്‍റെ പുതിയ സിനിമ സലാർ

കെജിഎഫ് ചാപ്റ്റർ 1 ന്‍റെ വമ്പൻ വിജയത്തിന് ശേഷം ഹോമബിൾ ഫിലിംസും സംവിധായകനും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. സലാർ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഇത്തവണ പ്രഭാസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രഭാസ് കയ്യിൽ തോക്കേന്തിയിരിക്കുന്ന പോസ്റ്ററാണ് അണിയറക്കാർ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിൽ ടൈറ്റിൽ കഥാപാത്രമായാണ് താരമെത്തുന്നത്. ചിത്രത്തിന്‍റെ ടാഗ് ലൈൻ നൽകുന്ന സൂചനകളനുസരിച്ച് സിനിമ ആക്ഷൻ ചിത്രമായിരിക്കും. ‘The most violent men… called one man.. the most violent’. ഇന്ത്യൻ […]

Categories
Film News

കെജിഎഫ് 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കെജിഎഫ് ചാപ്റ്റര്‍ 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23ന് സിനിമ തിയേറ്ററുകളിലേക്കെത്തും. യഷ് പ്രധാന കഥാപാത്രമായെത്തുന്ന സിനിമ രാജ്യത്താകമാനമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.പ്രശാന്ത് നീല്‍, ആദ്യഭാഗം എഴുതി സംവിധാനം ചെയ്ത, ആണ് രണ്ടാംഭാഗവുമൊരുക്കുന്നത്. കെജിഎഫ് ഇന്ത്യന്‍ സിനിമ അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്ത സിനിമയാണ്. 2018ല്‍ പുറത്തിറങ്ങിയ ദ്വിഭാഷ ചിത്രം രാജ്യമാകെ സ്വീകരിക്കപ്പെട്ടു. രണ്ടാംഭാഗത്ത് ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രധാനവില്ലന്‍ കഥാപാത്രമായെത്തുന്നു, അധീര. പ്രശസ്ത താരം രവീണ ടണ്ഠന് ഇന്ത്യന്‍ പ്രധാനമതന്ത്രിയായെത്തുന്നു. ഇന്ദിരഗാന്ധിയില്‍ […]

Categories
Film News

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ അടുത്തതായി ജൂനിയര്‍ എന്‍ടിആറിനൊപ്പം

കെജിഎഫ്: ചാപ്റ്റര്‍ 1ന്റെ ബ്ലോക്ബസ്റ്റര്‍ വിജയത്തിനു ശേഷം സംവിധായകന്‍ പ്രശാന്ത് നീല്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാളായി മാറിയിരിക്കുകയാണ്. കെജിഎഫ് സെക്കന്റ് പാര്‍ട്ടിന്റെ തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍. എന്നിരുന്നാലും അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പറയുന്നത് സംവിധായകന്‍ അടുത്തിടെ തെലുഗ് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിനെ സമീപിച്ച് പുതിയ കഥ കേള്‍പ്പിച്ചു എന്നാണ്. ഇക്കാര്യം ഉറപ്പിക്കുന്നതുപോലെ, നവീന്‍ യെര്‍നേനി, മൈത്രി മൂവി മേക്കേഴ്‌സ് അവരുടെ ബാനര്‍ അടുത്തതായി നിര്‍മ്മിക്കുന്ന പ്രൊജക്ട് പ്രശാന്ത് നീല്‍ സംവിധാനം […]

Categories
Film News

കെജിഎഫ് സ്വീകലില്‍ ഇന്ദിരാഗാന്ധിയാവുന്നത് പ്രശസ്ത ബോളിവുഡ് താരം

യഷ് നായകനായെത്തിയ കെജിഎഫ് ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായി. കഴിഞ്ഞ ഡിസംബറിലാണ് ദ്വിഭാഷ ചിത്രമായ കെജി എഫ് തിയേറ്ററുകളിലേക്കെത്തിയത്. രാജ്യമൊട്ടാകെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി ചിത്രം മാറുകയും ചെയ്തു. ആരാധകരും നിരൂപകരുമെല്ലാം സിനിമയുടെ രണ്ടാംഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അണിയറക്കാര്‍ സിനിമയില്‍ ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നതിന് പ്രശസ്ത ബോളിവുഡ് താരം രവീണ് ടണ്ഠനെ സമീച്ചിരിക്കുന്നുവെന്നാണ്. നടി, സിനിമയില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്നുവെന്ന് […]

Categories
Film News

ഇത് യഷ് മാജിക്; 200 കോടിയെന്ന നേട്ടവും അനായാസേന സ്വന്തമാക്കി കന്നഡ ചിത്രം കെജിഎഫ്

200 കോടി നേട്ടത്തിലെത്തി കന്നഡ ചിത്രം കെജിഎഫ് സുവർണ്ണ നേട്ടത്തിൽ. ഇതുവരെയുള്ള ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രമായ കെജിഎഫ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കന്നഡയിലെ യുവ താരം , റോക്കിംങ് സ്റ്റാറെന്ന് വിളിപ്പേരുന്ന യഷ് നായകനായെത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷയിലും സൂപ്പർ ഹിറ്റാണ് . രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായിരുന്ന കോലാർ ഖനിയെക്കുറിച്ചാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം.ആഗോള ബോക്സ് ഓഫീസിൽ 200 കോടിക്ക് മുകളിൽ ചിത്രം നേടിക്കഴിഞ്ഞുെവന്നാണ് റിപ്പോർട്ടുകൾ […]