Categories
Film News

കപ്പേള തെലുഗ് റീമേക്കിൽ അനിഘ സുരേന്ദ്രൻ നായികയാകുന്നു

കപ്പേള തെലുഗിലേക്ക് റീമേക്ക് ചെയ്യുകയാണ്. അല വൈകുണ്ഠപുരം, ജെഴ്സി തുടങ്ങിയ സിനിമകൾ നിർമ്മിച്ച സിതാര എന്‍റർടെയ്ൻമെന്‍റ്സ് ആണ് സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളി താരം അനിഘ സുരേന്ദ്രന്‍ ചിത്രത്തിൽ നായികയായെത്തുന്നു. നിരവധി ഭാഷകളിൽ ബാലതാരമായി അനിഘ മുമ്പെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് താരം നായികയായെത്തുന്നത്. കപ്പേള, നടൻ മുഹമ്മദ് മുസ്തഫ ഒരുക്കിയ സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുമെത്തുന്ന ഒരു പെൺകുട്ടി ചില ഭയാനകസംഭവങ്ങളിൽ അകപ്പെടുന്നതും രക്ഷപ്പെടുന്നതുമാണ് സിനിമ.തിയേറ്ററുകളിൽ വേണ്ടത്ര പ്രതികരണങ്ങൾ ലഭിക്കാതിരുന്ന സിനിമയ്ക്ക് വലിയ വരവേല്പാണ് നെറ്റ്ഫ്ലിക്സിൽ ലഭിച്ചത്. […]

Categories
Film News

കപ്പേള നെറ്റ്ഫ്‌ലിക്‌സില്‍ ജൂണ്‍ 22 മുതല്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കേരളത്തിലെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള. മാര്‍ച്ച് 4ന് റിലീസ് ചെയ്ത സിനിമ നല്ല പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്. കപ്പേള തിയേറ്ററുകളില്‍ കാണാന്‍ സാധിക്കാത്തവര്‍ക്കായി രണ്ടാമതൊരു അവസരം വന്നിരിക്കുകയാണ്. ഇത്തവണ വീട്ടില്‍ നിന്നും തന്നെ സിനിമ കാണാം. സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നല്ല വിലയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ജൂണ്‍ 22ന് ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങും. കപ്പേള, നടന്‍ മുഹമ്മദ് മുസ്തഫ ഒരുക്കിയ സിനിമയാണ്. അദ്ദേഹം പാലേരി മാണിക്യം, ബാവൂട്ടിയുടെ […]

Categories
Film News

കപ്പേള സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

കേരളത്തില്‍ ലോക്ഡൗണിന് തൊട്ട് മുമ്പ് റിലീസ് ചെയ്ത മലയാളസിനിമയാണ് കപ്പേള. മാര്‍ച്ച് 4നാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്റര്‍ പ്രദര്‍ശനം പതിയെ ഒഴിവാക്കുകയായിരുന്നു. സിനിമയുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക് സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍. നെറ്റ്ഫ്‌ലിക്‌സ് അടുത്തുതന്നെ റിലീസ് തീയ്യതി പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍. കപ്പേള, അന്നബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമയാണ്. അമ്പിളി ഫെയിം തന്‍വി റാം, ജെയിംസ് ഏലിയ, വിജിലീഷ്, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷ സാരംഗ്, സുധി കൊപ്പ […]

Categories
Film News

അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ ഒരുമിക്കുന്നു

അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്നു. c/o സൈറ ബാനു ഫെയിം ആന്റണി സോണി സംവിധാനം ചെയ്യുന്നു. ലിബിന്‍ വര്‍്ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവരുടെതാണ് തിരക്കഥ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിറ്റ് സിനിമ ജൂണ്‍ എഴുതിയതും ഇവരായിരുന്നു. ചാവറ ഫിലിംസ് നിര്‍മ്മിക്കും. കഴിഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലേക്ക് താരങ്ങളെ തേടി കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. അണിയറക്കാരേയും ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്നുമൊക്കെയുള്ള വിവരങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. രണ്ട് താരങ്ങള്‍ക്കും നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. അര്‍ജ്ജുന്‍ […]

Categories
Film News

കപ്പേള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമയാണ് കപ്പേള. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അന്ന ബെന്‍ എത്തുന്നത് റിലീസ് ചെയ്തിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് അന്ന ബെന്‍.ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, അമ്പിളി ഫെയിം തന്‍വി റാം, സുധി കൊപ്പ എന്നിവരാണ് മറ്റു താരങ്ങള്‍. മുസ്തഫ, പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ്. എയ്ന്‍ എന്ന സിനിമയിലെ പ്രകടനത്തിന് 62ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ പ്രത്യേക […]

Categories
Film News

ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന്‍ മാത്യു, തന്‍വി റാം കപ്പേളയില്‍ ഒന്നിക്കുന്നു

ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന്‍ മാത്യു, തന്‍വി റാം എന്നിവര്‍ കപ്പേള എന്ന സിനിമയില്‍ ഒന്നിക്കുന്നു. നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് കപ്പേള. വിഷ്ണു വേണു കഥാസ് അണ്‍ടോള്‍ഡ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. മുസ്തഫ സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളില്‍ […]