Categories
Film News

ടൊവിനോ തോമസ് – കല്യാണി പ്രിയദർശൻ ടീമിന്റെ തല്ലുമാല തുടക്കമായി

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ ടീമിന്റെ പുതിയ സിനിമയാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ആഷിഖ് ഉസ്മാൻ ഖാലിദ് ചിത്രം ലവ് ഒരുക്കിയ , സിനിമ നിർമ്മിക്കുന്നു. തല്ലുമാല ആദ്യം ടൊവിനോതോമസ്, സൗബിൻ ടീം പ്രധാനകഥാപാത്രമാക്കിയാണ് പ്രഖ്യാപിച്ചത്. മുഹ്സിൻ പരാരി സംവിധാനം ചെയ്ത്, ആഷിഖ് അബു, റിമ ടീമിന്റെ ഒപിഎം പിക്ചേഴ്സ് നിർമ്മിക്കുമെന്നറിയിച്ചിരുന്നു. എന്നാൽ പ്രൊജക്ട് നിന്നുപോവുകയായിരുന്നു. മുഹ്സിൻ പരാരി നിലവിൽ തിരക്കഥാകൃത്തായി സിനിമയുടെ ഭാ​ഗമാകുന്നു. അഷ്റഫ് ഹംസ, തമാശ […]

Categories
Film News

ഹൃദയം പൂർത്തിയായി, തിയേറ്റർ റിലീസ് ഉറപ്പിച്ച് അണിയറക്കാർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിരിക്കുന്ന ഹൃദയം പൂർത്തിയായി. മാർച്ചിൽ തന്നെ ഒട്ടുമിക്ക ഭാ​ഗങ്ങളും പൂർത്തിയാക്കിയിരുന്ന ടീമിന് കുറച്ചു ഭാ​​ഗം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സിനിമയിലെ നായകൻ പ്രണവ് മോഹൻലാൽ എത്തുന്ന ഒരു ​ഗാനരം​ഗമാണ് ചിത്രീകരിക്കാനുണ്ടായിരുന്നത്. വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിലൂടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരുന്നു പ്രണവ്, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനീത് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയാണിത്. അജു വർ​ഗ്​ഗീസ്, വിജയരാഘവൻ, അരുൺ കുര്യൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. […]

Categories
Film News

പ്രണവിന്റെ പിറന്നാൾ സമ്മാനമായി ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് ഹൃദയം ടീം

പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വിനീത് ശ്രീനിവാസൻ സിനിമയാണ് ഹൃദയം. ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. പ്രണവിന്റെ പിറന്നാൾ സമ്മാനമായാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്യാണി പ്രിയദർശന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത് ദർശന രാജേന്ദ്രൻ ആണ്. സം​ഗീതത്തിന് വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്ന സിനിമയിൽ 15 ​ഗാനങ്ങളാണുള്ളത്. ഹിഷാം അബ്ദുൾ വഹാബ് സം​ഗീതമൊരുക്കിയിരിക്കുന്നു. അജു വർ​ഗ്​​ഗീസ്, ബൈജു സന്തോഷ്, അരുൺ […]

Categories
Film News

തല്ലുമാല: ടൊവിനോയ്ക്കൊപ്പം കല്യാണി പ്രിയദർശൻ

ടൊവിനോ തോമസ് സംവിധായകൻ ഖാലിദ് റഹ്മാനൊപ്പമെത്തുന്ന സിനിമയാണ് തല്ലുമാല. ആഷിഖ് ഉസ്മാൻ , ഖാലിദ് സിനിമ ലവ് നിർമ്മാതാവ് തന്നെയാണ് പുതിയ സിനിമയും നിർമ്മിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കല്യാണി പ്രിയദർശൻ ചിത്രത്തിൽ നായികയാകുന്നു. വാർത്തകൾ ശരിയായാൽ താരത്തിന്‍റെ നാലാമത് മലയാളസിനിമയാവുമിത്. വരനെ ആവശ്യമുണ്ട്, മരക്കാർ: അറബിക്കടലിന്‍റെ സിംഹം, ഹൃദയം എന്നിവയാണ് മറ്റു സിനിമകൾ. തല്ലുമാല ആദ്യം ടൊവിനോ ,സൗബിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രഖ്യാപിച്ചതായിരുന്നു. മുഹ്സിന്‍ പരാരി സിനിമ സംവിധാനം ചെയ്ത്, ആഷിഖ് അബു, റിമ കല്ലിങ്കൽ ടീമിന്‍റെ […]

Categories
Film News

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ എന്നിവരൊന്നിക്കുന്നു

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ, എന്നിവർ ആദ്യമായൊന്നിക്കുന്നു. സുധ കൊംഗാര സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ഇളമൈ ഇതോ ഇതോ യിലാണ് ഇവരൊന്നിക്കുന്നത്. ആമസോൺ പ്രൈമിൽ അഞ്ച് ഭാഗങ്ങളായെത്തുന്ന പുത്തൻപുതുകാലൈ എന്ന ആന്തോളജി സിനിമയിലെ ഒരു സിനിമയാണിത്. ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരാണ് മറ്റു സംവിധായകർ. കുട്ടിയായിരിക്കുമ്പോൾ കാളിദാസും അച്ഛൻ ജയറാമും കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീടു അപ്പൂന്റേം തുടങ്ങിയ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. മുതിര്‍ന്ന ശേഷം ആദ്യമായാണ് […]

Categories
Film News

ഹൃദയം സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റ് സ്വന്തമാക്കി

മലയാളസിനിമയിലെ മക്കള്‍ കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമായെത്തുന്ന സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെങ്കിലും ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റിരിക്കുകയാണ്. ഏഷ്യാനെറ്റ് വലിയ തുകയ്ക്ക് ചിത്രം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയം ഒരുകൂട്ടം വ്യക്തികളുടെ ജീവിതയാത്രയാണ്. വിനീത് ശ്രീനിവാസന്‍ സ്വന്തം ജീവിതത്തിലെ സംഭവങ്ങളും കൂട്ടിച്ചേര്‍ത്തൊരുക്കിയിരിക്കുന്ന തിരക്കഥയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ഭാര്യ വിദ്യയും പഠിച്ച എന്‍ജിനീയറിംഗ് കോളേജില്‍ വച്ചാണ്. പ്രണവ്, […]

Categories
Film News

പ്രണവ് മോഹന്‍ലാല്‍ – വിനീത് ടീമിന്റെ ഹൃദയത്തില്‍ 12 ഗാനങ്ങള്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ചെന്നൈയില്‍ സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. 50ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തീകരിക്കാനായിട്ടുണ്ട് അണിയറക്കാര്‍ക്ക്. ഔട്ട്‌ഡോര്‍ ചിത്രീകരണം ആള്‍ക്കൂട്ടവും ആവശ്യമുള്ളതിനാല്‍ സാധാരണ നിലയിലേക്കെത്തും വരെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ പറയുന്നത്, ഹൃദയം സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണെന്നാണ്. അടുത്തിടെ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ 12 പാട്ടുകള്‍ ചിത്രത്തിലുണ്ടെന്ന് അറിയിച്ചിരുന്നു. ഇത്രയും പാട്ടുകള്‍ ഇതിനോടകം ചിത്രീകരിച്ചിട്ടുണ്ട്. ഇനിയും ചിലപ്പോള്‍ കൂട്ടിയേക്കാം. […]

Categories
Film News teaser

വരനെ ആവശ്യമുണ്ട് ടീസര്‍, കാണാം

അടുത്ത മാസം റിലീസ് ചെയ്യുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കുന്ന വരനെ ആവശ്യമുണ്ട്. പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ആദ്യ ടീസര്‍ റിലീ്‌സ് ചെയ്തിരിക്കുകയാണിപ്പോള്‍. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍,സുരേഷ് ഗോപി, ശോഭന എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന സിനിമയാണിത്. അനൂപ് സത്യന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബന്ധങ്ങളുടെ കഥ പറയുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കുമിത്. ഉര്‍വശി, ലാല്‍ ജോസ്, മേജര്‍ രവി, ജോണി ആന്റണി, ലാലു അലക്‌സ്, സിജു വില്‍സണ്‍, കെപിഎസി ലളിത, എന്നിവരും സിനിമയില്‍ […]

Categories
Film News

മുല്ലപ്പൂവേ : വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ നിന്നും പുതിയ ഗാനം

വരനെ ആവശ്യമുണ്ട് അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ പുതിയ ഒരു ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. മുല്ലപ്പൂവേ എന്ന് തുടങ്ങുന്ന ഗാനം ഹരിചരണ്‍ ആലപിച്ചിരിക്കുന്നു. അല്‍ഫോണ്‍സ് ജോസഫിന്റേതാണ് സംഗീതം. സന്തോഷ് വര്‍മ്മയുടെ വരികള്‍. കോറസ് ഭാഗം ശരത്, ഷെര്‍ദിന്‍, മനോജ് കെ ജെ, അനു തോമസ്, ജുഡിത്, രഞ്ജിനി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ദുല്‍ഖര്‍ ഗാനം ഷെയര്‍ ചെയ്തുകൊണ്ട് ഈ ഗാനം ശോഭനയുടെ തിരിച്ചുവരവ് ആഘോഷത്തിനായാണെന്ന് അറിയിച്ചിരിക്കുന്നു. വരനെ ആവശ്യമുണ്ട് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് […]

Categories
Film News

വരനെ ആവശ്യമുണ്ട് : ആദ്യ ഗാനമെത്തി, നീ വാ അറുമുഖാ…

വരനെ ആവശ്യമുണ്ട് അണിയറക്കാര്‍ ടീസറും ട്രയിലറും റിലീസ് ചെയ്യുംമുമ്പായി ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നീ വാ എന്‍ അറുമുഖാ… എന്ന് തുടങ്ങുന്നതാണ് വരികള്‍. കെ എസ് ചിത്ര, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയതാണ്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. വരനെ ആവശ്യമുണ്ട് ടീം ചിത്രത്തിലെ പുതിയ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി, ശോഭന എന്നിവരാണ് പോസ്റ്ററില്‍. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ശോഭനയും […]