Categories
Film News

കാളിദാസ് ജയറാമിന്റെ ഒരു പക്ക കഥൈ ഒടിടി റിലീസിന്

കാളിദാസ് ജയറാം നായകനായെത്തിയ തമിഴ് സിനിമ ഒരു പക്ക കഥൈ അവസാനം റിലീസിനിരൊങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോം സീ 5 ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. സെപ്തംബര്‍ 25ന് സിനിമ പ്രീമിയര്‍ ചെയ്യും. ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത സിനിമയാണിത്. നടുവുള കൊഞ്ചം പാക്കത കാണോം, സീതാകാതി തുടങ്ങിയവ ഇദ്ദേഹത്തിന്റെ സിനിമകളാണ്. സെന്‍സര്‍ ബോര്‍ഡുമായുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഒരു പക്കാ കഥൈ റിലീസ് വൈകുകയായിരുന്നു. നീണ്ട നാള്‍ സെന്റട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനുമായുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക […]

Categories
Film News

കാളിദാസ് ജയറാം സൂരാരി പൊട്രു സംവിധായിക സുധ കൊംഗാരയ്‌ക്കൊപ്പം

സുധ കൊംഗാര കോളിവിഡില്‍ ഉന്നതങ്ങളിലേക്കെത്തുകയാണ്. അവരുടെ പുതിയ സിനിമ സൂര്യ നായകനായെത്തുന്ന സുരാരി പൊട്രു കോവിഡ് സാഹചര്യം അവസാനിക്കുന്നതോടെ റിലീസ് ചെയ്യാനിരിക്കുകയാണ്. വിജയ്‌ക്കൊപ്പം പുതിയ സിനിമയുടെ ചര്‍ച്ചയിലാണ് സംവിധായിക. അതേ സമയം, സുധ, തമിഴിലെ ലീഡിംഗ് സംവിധായകര്‍ക്കൊപ്പം ഒരു നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയ്ക്ക് സഹകരിക്കുന്നതായും വാര്‍ത്തകളുണ്ട്. സുധ, വെട്രിമാരന്‍, ഗൗതം വാസുദേവ് മേനോന്‍, വിഘ്‌നേശ് ശിവന്‍ എന്നിവരാണ് ആന്തോളജിയുടെ ഭാഗമാകുന്നത്. കൊലപാതകം എന്നത് പൊതുതീമായുള്ള ആന്തോളജിയാണ്. സുധയുടെ സിനിമയില്‍ കാളിദാസ് ജയറാം, ഭവാനി ശ്രീ, ശന്തനു ഭാഗ്യരാജ് എന്നിവര്‍ […]

Categories
Film News

ജാക്ക ആന്റ് ജില്ലിന് തമിഴില്‍ പേര് സെന്റിമീറ്റര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. തിയേറ്ററുകളിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജാക്ക് ആന്റ് ജില്‍ തമിഴ് വെര്‍ഷന്‍ സെന്റിമീറ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. കാളിദാസ് ജയറാം, മഞ്ജുവാര്യര്‍, സൗബിന്‍ ഷഹീര്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തമിഴിലും കഥ ഒന്നു തന്നെയാണെങ്കിലും രണ്ട് വെര്‍ഷനുകളുടേയും എക്‌സ്പീരിയന്‍സ് വ്യത്യസ്തമായിരിക്കുമെന്നറിയിച്ചിട്ടുണ്ട് സംവിധായകന്‍. സെന്റിമീറ്ററില്‍ പോപുലര്‍ കോമഡി താരം യോഗി ബാബുവുമെത്തുന്നു. ജാക്ക് ആന്റ് ജില്‍ മള്‍ട്ടി ജെനര്‍ ഫിലിമാണ്. […]

Categories
Film News

കാളിദാസ് ജയറാമിന്റെ അടുത്ത സിനിമയില്‍ നായികയായി മിയ ജോര്‍ജജ്

കാളിദാസ് ജയറാം പുതിയ സിനിമ പൂജ ചടങ്ങുകളോടെ കഴിഞ്ഞ ദിവസം തുടക്കമായി. കാളിദാസ്, അച്ഛന്‍ ജയറാം, മിയ ജോര്‍ജ്ജ്, ലാല്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങ് കൊച്ചിയിലെ 3 ഡോട്‌സ് സ്റ്റുഡിയോയില്‍ വച്ച് നടന്നു. ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ വിനില്‍ വര്‍ഗ്ഗീസ് ആണ്. മാര്‍ച്ച് പകുതിയോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മിയ ജോര്‍ജ്ജ്, പുതുമുഖം റിയ എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തും. സംവിധായകന്‍ വിനില്‍ വര്‍ഗ്ഗീസ് തന്നെ കഥയും തിരക്കഥയും ഒരുക്കുന്നു. ട്രാന്‍സ് ഫെയിം വിന്‍സന്‍്‌റ് […]

Categories
Film News teaser

കാളിദാസ് ജയറാമിന്റെ ബാക്പാക്കേഴ്‌സ് ടീസറെത്തി

കാളിദാസ് ജയറാമിന്റെ പുതിയ സിനിമ ബാക്ക് പാക്കേഴ്‌സ് ടീസര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. നിരവധി ദേശീയപുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജയരാജ് സംവിധാനം ചെയ്യുന്ന റൊമാന്റിക് സിനിമയാണിത്. പുതുമുഖതാരം കാര്‍ത്തിക നായികയായെത്തുന്നു. ടീസറിന്റെ അവസാനം വരെ കാളിദാസും കാര്‍ത്തികയും മൊട്ടയടിച്ച ഗെറ്റപ്പിലാണെത്തുന്നത്. ജയരാജ്, യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ തിരക്കഥയാണിത്. രഞ്ജി പണിക്കര്‍ പ്രധാനകഥാപാത്രമായെത്തുന്നു. അഭിനന്ദന്‍ രാമാനുജന്‍, ആമേന്‍, മോസയിലെ കുതിരമീനുകള്‍ ഫെയിം സിനിമാറ്റോഗ്രാഫറായെത്തുന്നു. ഡോ. സുരേഷ് കുമാര്‍ മുട്ടത്ത് പ്രകൃതി […]

Categories
Film News

ഹാപ്പി സര്‍ദാര്‍ പുതിയ ഗാനം ഞാനാകും പൂവില്‍, മെലോഡിയസ് ഗാനം

കാളിദാസ് ജയറാം, സിദ്ദി ചിത്രം ഹാപ്പി സര്‍ദാര്‍ നിരവധി സംസ്‌കാരങ്ങളുടെ സംഗമമാണ് .ചിത്രത്തില്‍ നിന്നും റിലീസ് ചെയ്തിരിക്കുന്ന പുതിയ ഗാനം മെലോഡിയസ് റൊമാന്റിക് ഗാനമാണ്. കാളിദാസ് ജയറാമിന്റെ കഥാപാത്രം സര്‍ദാര്‍, വധുവിന്റെ അച്ഛന്‍ സിദ്ദീഖ്, അനുനയിപ്പിക്കാനായി ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ നാലാമത്തെ മകളും തന്റെ സ്വപ്‌നങ്ങള്‍ ചതച്ചരച്ച് കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നല്ലാതെ വിവാഹം കഴിക്കാനൊരുങ്ങുകുകയാണ്. സിതാര കൃഷ്ണകുമാര്‍ ആലപിച്ചിരിക്കുന്ന ഗാനം, ചിത്രത്തിലെ ചില നല്ല മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്നു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന, സുദീപ്, ഗീതിക […]

Categories
Film News trailer

കാളിദാസ് ജയറാമിന്റെ ഹാപ്പി സര്‍ദാര്‍ ട്രയിലര്‍

കാളിദാസ് ജയറാമിന്റെ പുതിയ സിനിമ ഹാപ്പി സര്‍ദാര്‍ റിലീസിംഗിന് കാത്തിരിക്കുകയാണ്. എഴുത്തുകാരും സംവിധായകരുമായ സുദീപ് ജോഷി, ഗീതിക സുദീപ് ദമ്പതികളുടെ ആദ്യ സംവിധാനസംരംഭമായ ചിത്രം വിനോദസിനിമയാണ്. അണിയറക്കാര്‍ ട്രയിലര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. കാളിദാസ് പഞ്ചാബി സര്‍ദാര്‍ ഹാപ്പി സിംഗായെത്തുന്നു. പഞ്ചാബിയുവാവും മലയാളി ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയം രസകരമായ സംഭവങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സിനിമ. മെറിന്‍ ഫിലിപ്പ് എന്ന പുതുമുഖം സിനിമയില്‍ നായികയായെത്തുന്നു. ബോളിവുഡ് താരം ജാവേദ് ജെഫ്രി കാളിദാസിന്റെ അച്ഛനായെത്തുന്നു. സിദ്ദീഖ്, ശ്രീനാഥ് ഭാസി, ബാലു […]

Categories
Film News

പട്യാല പെഗ് : ഹാപ്പി സര്‍ദാറില്‍ നിന്നുമുള്ള പെപ്പി ഗാനം

കാളിദാസ് ജയറാമിന്റെ പുതിയ സിനിമ ഹാപ്പി സര്‍ദാര്‍ റിലീസിനൊരുങ്ങുകയാണ്. എഴുത്തുകാരനും സംവിധായകരുമായ സുധീപ് ജോഷി, ഗീതിക സുധീപ് ടീമിന്റെ സിനിമയാണ് ഹാപ്പി സര്‍ദാര്‍. കാളിദാസ് പഞ്ചാബി സര്‍ദാര്‍, ഹാപ്പി സിംഗായി എത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. പട്യാല പെഗ് എന്ന് തുടങ്ങുന്ന ട്രാക്ക് ആലപിച്ചിരിക്കുന്നത് സിയ ഉല്‍ ഹഖ് ആണ്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. കാളിദാസ്, പുതുമുഖം മെറിന്‍ ഫിലിപ്പ്, ശ്രീനാഥ് […]

Categories
Film News

ജയരാജ്- കാളിദാസ് ജയറാം സിനിമയുടെ പേര് ബാക്ക്പാക്ക്

ജയരാജ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേര് ബാക്ക്പാക്ക്. വാഗമണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ച ചിത്രം ഇപ്പോള്‍ വര്‍ക്കലയിലേക്ക് ഷിഫ്റ്റ് ചെയ്തു. സിനിമയിലെ നായികയാകുന്നത് ഡല്‍ഹിയില്‍ നിന്നുമുള്ള കാര്‍ത്തിക എന്ന പുതുമുഖമാണ്. ജയരാജിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ മുന്‍ രണ്ട് ചിത്രങ്ങളിലും നായകനുമായ രഞ്ജി പണിക്കര്‍ പുതിയ സിനിമയിലും പ്രധാനവേഷത്തിലെത്തുന്നു. ജയരാജ് തന്നെ എഴുതിയിരിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് സച്ചിന്‍ ശങ്കര്‍ ആണ്.

Categories
gossip

സന്തോഷ് ശിവന്റെ ജാക്ക് ആന്റ് ജില്‍ സയന്‍സ് ഫിക്ഷന്‍

സന്തോഷ ശിവന്‍ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് സംവിധായകനായി തിരിച്ചെത്തുകയാണ് ജാക്ക് ആന്റ് ജില്‍ എന്ന സിനിമയിലൂടെ. കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലെ മഞ്ജു വാര്യരുടെ ഭാഗങ്ങള്‍ താരം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സിനിമ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ളതാണ്. മലയാളത്തില്‍ അധികം എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ലാത്ത തരത്തിലുള്ളതാവും സിനിമ. കാളിദാസും മഞ്ജു വാര്യരും കൂടാതെ നെടുമുടി […]