Categories
Film News

ജോജു ജോർജിന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം: ട്രെയിലർ ജൂൺ 1ന്.

തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനൊപ്പം ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറുകയാണ് ജോജു ജോര്‍ജ്ജ്. രണ്ടാമത്തെ സെൻട്രൽ ക്യാറക്ടറായാണ് മലയാളത്തിന്റെ ഈ അഭിമാന താരം തമിഴിലെത്തുന്നത്. ഒരു നടനെന്ന നിലയിൽ ജോജുവിനെ നോക്കി കാണുമ്പോൾ, സിനിമയിൽ വരണം സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തർക്കും വലിയൊരു പ്രചോദനമാണ്. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയുടെ ഭാവി ആയി മാറിയ നടനാണ് ജോജുജോർജ്. ജോജു എന്ന നടനെ ഓർത്ത് മലയാളികൾക്ക് എന്നും അഭിമാനമേയുള്ളൂ. സിനിമയെന്ന മാസ്മരിക ലോകത്ത് […]

Categories
Film News

ത്രില്ലർ സിനിമയ്ക്കായി ജോജു ജോർജ്ജ് നവാ​ഗതസംവിധായകനൊപ്പമെത്തുന്നു

ജോജു ജോർജ്ജ് അടുത്തതായി ആൻ സരി​ഗ എന്ന നവാ​ഗതസംവിധായികയ്ക്കൊപ്പമെത്തുന്നു. കോസ്റ്റ്യൂം ഡിസൈനറായ ആൻ പ്രശസ്ത സംവിധായകരായ ലെനിൻ രാജേന്ദ്രൻ, മധുപാൽ എന്നിവർക്കൊപ്പം വർക്ക ചെയ്തിട്ടുണ്ട്. സ്ത്രീ സംവിധായകരുടെ കൂട്ടത്തിലേക്ക് പുതിയതായെത്തുകയാണ് ആൻ. അഞ്ജലി മേനോൻ, ​ഗീതു മോഹൻദാസ്, വിധു വിൻസന്റ്, റോഷ്നി ദിനകർ, സൗമ്യ സദാനന്ദൻ എന്നിവരുടെ കൂട്ടത്തിലേക്ക്. ജോജുവിന്റേതായി നിരവധി പ്രൊജക്ടുകൾ വരാനിരിക്കുന്നു. നവാ​ഗതസംവിധായകൻ സൻഫീറിന്റെ പീസ്, ഡൊമിൻ ഡി സിൽവയുടെ സൈക്കോളജിക്കൽ ത്രില്ലർ സ്റ്റാർ. രാജീവ് രവി ചിത്രം തുറമുഖം, മഹേഷ് നാരായണൻ ചിത്രം […]

Categories
Film News

നായാട്ട് മെയ് 25 മുതൽ നെറ്റ്ഫ്ലിക്സിൽ

മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു.റിപ്പോർട്ടുകളനുസരിച്ച് മെയ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അണിയറക്കാർ ഉടൻ ഔദ്യോ​ഗിക പ്രഖ്യാപനം നടത്താനിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ്ജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ ഏപ്രിൽ 8ന് തിയേറ്ററുകളിലെത്തി. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രമായിത്. ജോസഫ് ഫെയി ഷാഹി കബീർ തിരക്കഥ ഒരുക്കിയ സിനിമ പോലീസ് കഥയാണ് പറഞ്ഞത്. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രഫിയും മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്ന് എഡിറ്റിം​ഗും നിർവഹിച്ചു. പ്രശസ്ത സംവിധായകൻ രഞ്ജിത്, […]

Categories
Film News

രാജീവ് രവിയുടെ അടുത്ത ചിത്രത്തിൽ ജോജു ജോർജ്ജ് നായകനാകുന്നു

നായാട്ടിലെ കിടിലൻ പ്രകടനത്തിന് ശേഷം പുതിയ രാജീവ് രവി ചിത്രത്തിൽ താരം പ്രധാന കഥാപാത്രമായെത്തുന്നു. നായാട്ടിലെ പോലീസുകാരനാവാൻ ഭാരം വർധിപ്പിച്ച ജോജു നിലവിൽ അധിക ഭാരം കുറച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ദി ക്യൂവിന് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് വൈറസ് ഷൂട്ടിം​ഗിനിടെ രാജീവ് രവി പരിചയപ്പെട്ട കാര്യം ജോജു പറഞ്ഞത്. രാജീവ് രവി ചിത്രം തുറമുഖത്തിലും ജോജു പ്രധാനവേഷം ചെയ്യുന്നു. രാജീവ് രവി ഒരുക്കുന്ന ജോജു ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിആർ ഇന്ദു​ഗോപൻ ആണ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ […]

Categories
Film News

അപ്പലാളേ : നായാട്ടിലെ ആദ്യ ലിറികൽ ​ഗാനം

നായാട്ട് ഏപ്രിൽ 8ന് റിലീസ് ചെയ്യുകയാണ്. അപ്പലാളേ എന്ന് തുടങ്ങുന്ന ​ഗാനം ഒരു നാടൻ പാട്ടാണ്. വിഷ്ണു വിജയ് സം​ഗീതമൊരുക്കിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായൺ ആണ്. അൻവർ അലിയുടേതാണ് വരികൾ. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഷ​ഹി കബീർ തിരക്കഥ ഒരുക്കുന്ന പോലീസ് ത്രില്ലർ സിനിമയാണിത്. സിനിമയിൽ പ്രധാനതാരങ്ങളെല്ലാം പോലീസുകാരാണ്. നായാട്ട് സിനിമാറ്റോ​ഗ്രഫി ഷൈജു ഖാലിദ്, എഡിറ്റിം​ഗ് മഹേഷ് നാരായൺ, വിഷ്ണു വിജയ് […]

Categories
Film News

നായാട്ട് സെൻസറിം​ഗ് പൂർത്തിയാക്കി, യുഎ സർട്ടിഫിക്കറ്റ്

ഏപ്രിൽ 8ന് തിയേറ്ററുകളിലേക്കെത്തുകയാണ് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ ടീം ഒന്നിക്കുന്ന നായാട്ട്. സിനിമ യുഎ സർട്ടിഫിക്കറ്റോടെ സെൻസറിം​ഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്നു. ജോസഫ് ഫെയിം ഷഹി കബീർ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. പോലീസ് ത്രില്ലർ സിനിമയിൽ പ്രധാനതാരങ്ങളെല്ലാം പോലീസുകാരായണെത്തുന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് മുൻസിനിമ ചാർളിയുടെ വമ്പൻ വിജയത്തിന് ശേഷം ആറ് വർഷത്തെ ഇടവേളയെടുത്തിരുന്നു. അതുകൊണ്ട് തന്നെ സംവിധായകന്റെ പുതിയ സിനിമ വൻ പ്രതീക്ഷകളോടെയാണെത്തുന്നത്. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രാഫി ഒരുക്കുന്നു. […]

Categories
Film News

പൃഥ്വിരാജ്- ജോജു ജോർജ്ജ് ടീമിന്‍റെ സ്റ്റാർ; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ജോജു ജോർജ്ജ്, പൈപ്പിൻ ചുവട്ടിലെ പ്രണയം സംവിധായകൻ ഡോമിന്‍ ഡി സിൽവയ്ക്കൊപ്പമെത്തുന്ന പുതിയ സിനിമയാണ് സ്റ്റാർ. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ആയ സിനിമയിൽ പൃഥ്വിരാജ് അതിഥി താരമായെത്തുന്നു. താരം സോഷ്യല്‍മീഡിയയിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. എബ്രഹാം മാത്യു ആബാം മൂവീസ് ബാനർ സിനിമ നിർമ്മിക്കുന്നു. സ്റ്റാർ തിരക്കഥ ഒരുക്കുന്നത് സുവിൻ എസ് സോമശേഖരൻ ആണ്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ജനജീവിതത്തെ ബാധിക്കുന്നതെങ്ങനെയാണെന്ന് സിനിമ പറയുന്നു. burst of myths എന്ന ടാഗ് ലൈനോടെയാണ് സിനിമ എത്തുന്നത്. പൃഥ്വിരാജ് ഡെറിക് […]

Categories
Film News

ആണും പെണ്ണും റിലീസിനൊരുങ്ങുന്നു, മോഷൻ പോസ്റ്റർ പുറത്തിറക്കി ‌‌

ആണും പെണ്ണും മൂന്ന് സിനിമകൾ ചേർന്ന ആന്തോളജി സിനിമയാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളിലെ പ്രണയവും പ്രതികാരവും മറ്റും വിഷയമാക്കി സിനിമകൾ ഒരുക്കിയിരിക്കുന്നു. അണിയറക്കാർ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. സിനിമയിലെ വേണു ഒരുക്കുന്ന ഭാഗം സാഹിത്യഅക്കാഡമി പുരസ്കാരം നേടിയ ഉറൂബിന്‍റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. പാർവ്വതി, ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. വേണു തിരക്കഥയും ക്യാമറയും […]

Categories
Film News

ജോജു ജോർജ്ജ്- ശ്രുതി കൂട്ടുകെട്ടിന്‍റെ മധുരം ചിത്രീകരണം പൂർത്തിയായി

മധുരം ചിത്രീകരണം പൂർത്തിയായി. ജൂൺ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ അഹമ്മദ് കബീർ ഒരുക്കുന്ന സിനിമയാണിത്. ജോജു ജോർജ്ജ്, അർജ്ജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. അടുത്തിടെ വാലന്‍റൈൻ ദിനത്തിൽ അണിയറക്കാർ ജോജുവും, ശ്രുതിയുമെത്തുന്ന ഒരു റൊമാന്‍റിക് ടീസർ റിലീസ് ചെയ്തിരുന്നു. മധുരം കഥ എഴുതിയിരിക്കുന്നതും സംവിധായകൻ അഹമ്മദ് തന്നെയാണ്. ആഷിഖ് ഐമർ, ഫഹീം സഫർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും റൊമാന്‍റിക് ചിത്രമായിരിക്കുമെന്നാണ് സൂചനകൾ. ഇന്ദ്രൻസ്, ജാഫർ […]

Categories
Film News

ജില്ലം പെപ്പരെ : ജോജു ജോർജ്ജ് 75കാരനായ അൽഷിമേഴ്സ് രോഗിയായെത്തുന്നു

ജോജു ജോർജ്ജ് അടുത്തതായി 75കാരനായ അൽഷിമേഴ്സ് രോഗിയായി സ്ക്രീനിലെത്തുന്നു. ജില്ലം പെപ്പരെ എന്ന പുതിയ സിനിമയിലാണ് ജോജു ഒരു ചെണ്ട കലാകാരനായെത്തുന്നത്. ജീവിതത്തിന്‍റെ രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. 35-40 വയസ്സും 70-75 വയസ്സും. പ്രകടനത്തിന് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് പറയേണ്ട കാര്യമില്ല. നവാഗതസംവിധായകൻ ജോഷ് ഒരുക്കുന്ന സിനിമയാണ് ജില്ലം പെപ്പരെ. മേജർ രവിയുടെ മുൻഅസോസിയേറ്റ് ആണിദ്ദേഹം. ജോജുവിനൊപ്പം സിനിമയിൽ മേജർ രവി, ഷെഹിൻ സിദ്ദീഖ്, അഞ്ജു ബ്രഹ്മാസ്മി, തുടങ്ങിയവരുമെത്തുന്നു. മേജർ രവി, സന്തോഷ് ടി കുരുവിള […]