Categories
Film News

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ എന്നിവരൊന്നിക്കുന്നു

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ, എന്നിവർ ആദ്യമായൊന്നിക്കുന്നു. സുധ കൊംഗാര സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ഇളമൈ ഇതോ ഇതോ യിലാണ് ഇവരൊന്നിക്കുന്നത്. ആമസോൺ പ്രൈമിൽ അഞ്ച് ഭാഗങ്ങളായെത്തുന്ന പുത്തൻപുതുകാലൈ എന്ന ആന്തോളജി സിനിമയിലെ ഒരു സിനിമയാണിത്. ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരാണ് മറ്റു സംവിധായകർ. കുട്ടിയായിരിക്കുമ്പോൾ കാളിദാസും അച്ഛൻ ജയറാമും കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീടു അപ്പൂന്റേം തുടങ്ങിയ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. മുതിര്‍ന്ന ശേഷം ആദ്യമായാണ് […]

Categories
Film News trailer

ജയറാം നായകനായെത്തുന്ന സംസ്‌കൃത സിനിമ നമോ ട്രയിലര്‍ കാണാം

മലയാളതാരം ജയറാം നായകനായെത്തുന്ന സംസ്‌കൃത സിനിമ നമോ ട്രയിലര്‍ ഓണ്‍ലൈനിലൂടെ പുറത്തിറക്കി. ഭഗവാന്‍ കൃഷണനും കുചേലന്‍ അഥവ സുധാമയും തമ്മിലുള്ള സൗഹൃദത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. കുചേലനായി ജയറാം സിനിമയിലെത്തുന്നു. സിനിമയിലെ കഥാപാത്രത്തിനായി താരം രൂപമാറ്റം വരുത്തിയിട്ടുണ്ട്. തല മുണ്ഡനം ചെയ്യുകയും തടി കുറയ്ക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ്, തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. നമോ സംവിധാനം ചെയ്തിരിക്കുന്നത് വിജീഷ് മണി,51 മണിക്കൂര്‍ 2മിനിറ്റ് കൊണ്ട് സിനിമ ഒരുക്കി […]

Categories
Film News

ജയറാമിന്റെ സംസ്‌കൃതസിനിമ നമോയിലെ ടൈറ്റില്‍ഗാനം

ജയറാം നായകനായെത്തുന്ന സംസ്‌കൃതസിനിമ നമോയിലെ ടൈറ്റില്‍ ഗാനം പുറത്തിറക്കി. കലൈമാമണി ജയചന്ദ്രന്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഐശ്വര്യ ദേവകുമാര്‍. നന്ദകിഷോറിന്റേതാണ് വരികള്‍. മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിലെ ജയറാമിന്റെ ലുക്കും ഗാനവും പുറത്തിറക്കിയിരുന്നു. പ്രേക്ഷകര്‍ നല്ല സ്വീകരണമാണ് നല്‍കിയത്. ചിത്രത്തിനായി താരം തല മുണ്ഡനം ചെയ്യുകയും ഭാരം കുറയ്ക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. കുചേലനായാണ് ജയറാം ചിത്രത്തിലെത്തുന്തന്. ഭഗവാന്‍ കൃഷ്ണന്റെ ബാല്യകാലസുഹൃത്താണ് കുചേലന്‍. വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 101 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ടെക്‌നീഷ്യന്മാരും […]

Categories
Film News

മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണം പുനരാരംഭിക്കാനൊരുങ്ങുന്നു

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിരവധി സിനിമകളാണ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. അക്കൂട്ടത്തില്‍ വലിയ സിനിമകളുമുണ്ടായിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റ സ്വപ്നപ്രൊജക്ട് കൂടിയായ പൊന്നിയിന്‍ സെല്‍വനും അക്കൂട്ടത്തിലുണ്ട്. നിരവധി ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. സെപ്തംബറോടെ പൂനയില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ആലോചിക്കുകയാണ് അണിയറക്കാര്‍.ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള ഹിസ്റ്റോറിക്കല്‍ തമിഴ് നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അരുള്‍മൊഴിവര്‍മ്മന്‍, പിന്നീട് ചോള ചക്രവര്‍ത്തി രാജ രാജ ചോള ഒന്നാമന്‍, കഥയാണ് സിനിമ. ഐശ്വര്യ റായ് […]

Categories
Film News

പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍ സിനിമകളില്‍ ജയറാം

അല വൈകുണ്ഠപുരം ലോ വിജയത്തിന് ശേഷം ജയറാം തെലുഗ് സിനിമകളിലും ശ്രദ്ധേയനാവുകയാണ്. ടോളിവുഡിലും പുതിയ പ്രൊജക്ടുകളിലും താരമെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് എന്നിവരുടെ വരാനിരിക്കുന്ന സിനിമകളില്‍ ജയറാം മുഖ്യവേഷത്തിലെത്തുന്നു. താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ അറിയിച്ചതാണിക്കാര്യം. ഇവ കൂടാതെ സംസ്‌കൃത സിനിമ നമോ, മള്‍ട്ടി സ്റ്റാര്‍ സിനിമ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയിലും ജയറാമെത്തുന്നു. വിജീഷ് മണി ഒരുക്കുന്ന സിനിമയാണ് നമോ. 51മണിക്കൂര്‍ 2മിനിറ്റ് കൊണ്ട് നിര്‍മ്മിച്ച് റിലീസ് ചെയ്ത വിശ്വഗുരു എന്ന സിനിമയിലൂടെ പ്രശസ്തനാണിദ്ദേഹം. പുതിയ […]

Categories
Film News

ജയറാം നായകനാകുന്ന സംസ്‌കൃതസിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു

ജയറാം നായകനായെത്തുന്ന സംസ്‌കൃതഭാഷയിലൊരുക്കിയിരിക്കുന്ന സിനിമയാണ് നമോ. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഗാനം പുറത്തിറക്കി. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിലെ ജയറാമിന്റെ ഗെറ്റപ്പ് വൈറലായിരുന്നു. മൊട്ടയടിച്ച് ശരീരഭാരം കുറച്ച് കുചേലനായാണ് ചിത്രത്തില്‍ ജയറാമെത്തുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമാണ് പുറുത്തുവന്നിരിക്കുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവേദ്ക്കറായിരുന്നു. 101മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ബി ലെനിന്‍ എഡിറ്റിംഗും എസ് […]

Categories
Film News

മണിരത്‌നം സിനിമ പൊന്നിയിന്‍ ശെല്‍വം ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയായി

മണിരത്‌നം ഒരുക്കുന്ന അദ്ദേഹത്തിന്റെ സ്വപ്നപ്രൊജക്ട് ആണ് പൊന്നിയിന്‍ ശെല്‍വം. ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ തായ്‌ലന്റില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, എന്നിവര്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നു. ഐശ്വര്യ റായ് ബച്ചന്‍, വിക്രം, തൃഷ, വിക്രം പ്രഭു, ശരത്കുമാര്‍, പ്രഭു, കിഷോര്‍, റഹ്മാന്‍, ലാല്‍, അശ്വിന്‍ എന്നിവരും സിനിമയിലുണ്ട്. പൊന്നിയിന്‍ ശെല്‍വന്‍ തമിഴ് ചരിത്രനോവല്‍, കല്‍കി കൃഷ്ണമൂര്‍ത്തി എഴുതിയതാണ്. അഞ്ച് വാല്യങ്ങളില്‍ 2400 പേജുള്ള നോവല്‍ അരുള്‍ മൊഴിവര്‍മ്മന്റെ ആദ്യകാലകഥകളാണ്. പിന്നീട് ചോളസാമ്രാജ്യചക്രവര്‍ത്തി രാജരാജ ചോള ഒന്നാമനായി. മണിരത്‌നം നോവലില്‍ […]

Categories
Film News

ജയറാം ചിത്രം നമോ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ജയറാം നായകനായെത്തുന്ന സംസ്‌കൃതസിനിമയാണ് നമോ. മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 20കിലോയോളം ഭാരംകുറച്ചതു കൂടാതെ തല മുണ്ഡനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 51മണിക്കൂര്‍ 2മിനിറ്റ് കൊണ്ട് വിശ്വഗുരു എന്ന പേരില്‍ സിനിമ എടുത്ത് റിലീസ് ചെയ്ത സംവിധായകനാണിദ്ദേഹം. പുതിയ ഗിന്നസ് റെക്കോഡ് ഈ സിനിമയിലൂടെ നേടുകയും ചെയ്തു സംവിധായകന്‍. നേതാജി എന്ന പേരില്‍ ഇരുള ഭാഷയില്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലനെ നായകനാക്കി […]

Categories
Film News teaser

അല വൈകുണ്ഠപുരംലോ ടീസര്‍ കാണാം

അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന അല വൈകുണ്ഠപുരംലോ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. മുന്നോടിയായി അണിയറക്കാര്‍ സിനിമയുടെ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. രണ്ട് നായികമാരുള്‍പ്പെടെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. പൂജ ഹെഡ്‌ജെ, നിവേദ പേത്തുരാജ് എന്നിവരാണ് നായികമാര്‍. തബു, സുശാന്ത്, നവദീപ്, ജയറാം, സത്യരാജ്, രാജേന്ദ്രപ്രസാദ്, വെണ്ണല കിഷോര്‍, ബ്രഹ്മാജി, സുനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മൂന്ന് ജനറേഷനുകളെ ഫോകസ് ചെയ്തുള്ള ഒരു റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. […]

Categories
Film News

അല്ലു അര്‍ജ്ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോ യില്‍ ജയറാമും തബുവും ജോഡികളാകുന്നു

അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന അല വൈകുണ്ഠപുരംലോ സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പൂജ ഹെഡ്‌ജെ, നിവേദ പേതുരാജ് എന്നിവര്‍ നായികമാരായെത്തുന്നു. തബു, സുശാന്ത്, നവദീപ്, ജയറാം, സത്യരാജ്, രാജേന്ദ്രപ്രസാദ്, വെണ്ണല കിഷോര്‍, ബ്രഹ്മജി, സുനില്‍ എന്നിവരും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു ജനറേഷനുകളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. അല്ലു അര്‍ജ്ജുന്റെ അച്ഛനായാണ് ജയറാം ചിത്രത്തിലെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശസ്ത താരം തബു ജയറാമിന്റെ ജോഡിയായെത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ സെറ്റില്‍ […]