Categories
Film News

19(1) എ ചിത്രീകരണം പൂർത്തിയായി

തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്ന സിനിമയാണ് 19(1)എ. വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതസംവിധായിക ഇന്ദു വിഎസ് ആണ്. അണിയറക്കാർ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. സംവിധായിക ഇന്ദു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ വിഷത്തിലുള്ള സിനിമ ഡിമാന്‍റ് ചെയ്യുന്ന താരങ്ങളെയാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത നടൻ ഇന്ദ്രൻസും സിനിമയിൽ പ്രമുഖ കഥാപാത്രമാവുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അണിയറയിൽ […]

Categories
Film News

വെയിൽമരങ്ങൾ വീണ്ടും അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി

പ്രശസ്ത സിനിമാസംവിധായകൻ ഡോ. ബിജുവിന്‍റെ പുതിയ സിനിമ വെയിൽമരങ്ങൾ അന്താരാഷ്ട്രതലത്തില്‍ വീണ്ടും പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ്. ചൈനയിലെ മൂന്നാമത് ചോങ്കിംഗ് പയനീർ ആർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇന്‍റർനാഷണൽ ഫീച്ചര്‍ ഫിലിം പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നു. സംവിധായകൻ സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെയിൽമരങ്ങൾ വേൾഡ് പ്രീമിയർ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ നടത്തിയിരുന്നു. സിംഗപൂർ സൗത്ത് ഏഷ്യൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കി.

Categories
Film News

19(1) എ ഫസ്റ്റ്‌ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

19(1) എ പ്രഖ്യാപിച്ചതു മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്‌. സിനിമയിലെ ലീഡ്‌ താരങ്ങള്‍ വിജയ്‌ സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്‌ സുകുമാര്‍ എന്നിവരാണ്‌. നവാഗതയായ ഇന്ദു വിഎസ്‌ സംവിധാനം ചെയ്യുന്നു. ഒരു മാസത്തെ ചിത്രീകരണത്തിനു ശേഷം ആദ്യഘട്ടം അവസാനിച്ചിരിക്കുകയാണ്‌. ഡിസംബര്‍ പകുതിയിലായിരിക്കും രണ്ടാംഘട്ടം തുടങ്ങുന്നത്‌. 19(1) എ തിരക്കഥ ഒരുക്കുന്നത്‌ സംവിധായിക തന്നെയാണ്‌. പാന്‍ ഇന്ത്യന്‍ അടിസ്ഥാനത്തിലുള്ള ശക്തമായ കഥയായതിനാല്‍ തന്നെ ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും പ്രധാനമാണ്‌. പ്രശസ്‌ത താരം ഇന്ദ്രന്‍സ്‌ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഭഗത്‌ […]

Categories
Film News

19(1) എ വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത് ജോയിൻ ചെയ്തു

വിജയ് സേതുപതി പുതിയ മലയാളസിനിമ 19(1)എ യിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെയെത്തിയിരുന്നു. നവാഗതസംവിധായിക ഇന്ദു വിഎസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു. ഇന്ദ്രജിത് സുകുമാരൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. താരം സെറ്റിൽ ജോയിൻ ചെയ്തിരിക്കുന്നുവെന്ന് വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ദ്രജിത് അറിയിച്ചിരിക്കുകയാണ്. 9മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ദ്രജിത് സിനിമയിൽ ജോയിൻ ചെയ്യുന്നത്. 19(1) എ സംവിധായിക ഇന്ദു വിഎസ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ പാൻ ഇന്ത്യൻ വിഷയമാണ് […]

Categories
Film News

വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് കൂട്ടുകെട്ടിനൊപ്പം ഇന്ദ്രൻസുമെത്തുന്ന 19(1)എ

തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. 19(1) എ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി നിത്യ മേനോൻ എത്തുന്നു. ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും മുഖ്യകഥാപാത്രങ്ങളായെത്തുന്നു. മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ അതിഥി താരമായാണ് വിജയ് സേതുപതി മലയാളത്തിലേക്ക് ആദ്യമെത്തിയത്. പുതിയ സിനിമ പൂർണ്ണമായും കേരളത്തിലാകും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ആന്‍റോ ജോസഫ് നിർമ്മിക്കുന്ന സിനിമയിൽ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. മനീഷ് മാധവൻ ക്യാമറ ഒരുക്കുന്നു.

Categories
Film News

ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത സിനിമയില്‍ ഇന്ദ്രന്‍സ് നായകനാകുന്നു

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സിനിമ വിജയ് ബാബു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ദ്രന്‍സ് സിനിമയില്‍ നായകനായെത്തുന്നു. റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍ സംവിധായകരില്‍ ഒരാളായിരുന്നു. ഓണത്തിന് ശേഷം സിനിമ തുടങ്ങാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. ഇന്ദ്രന്‍സ് മലയാളസിനിമയുടെ ഭാഗമായിട്ട് മൂന്ന് പതിറ്റാണ്ടുകളോളമായെങ്കിലും അടുത്ത വര്‍ഷങ്ങളിലായിട്ടാണ് താരത്തിന് ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചുതുടങ്ങിയത്. പതിവ് കോമഡി റോളുകളില്‍ നിന്നും വ്യത്യസ്തമായി പെര്‍ഫോമന്‍സിന് പ്രാധാന്യമുള്ള വേഷങ്ങള്‍ താരം ചെയ്തു. അടുത്തിടെ വെയില്‍മരങ്ങള്‍ എന്ന ഡോ.ബിജു ചിത്രത്തിന് […]

Categories
Film News

ജൂഡ് ആന്റണി ജോസഫിന്റെ 2403ft ലെ താരങ്ങള്‍

കഴിഞ്ഞ വര്‍ഷം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. 2403ft എന്ന് പേരിട്ടിരിക്കുന്ന സിനിമ 2018ലെ പ്രളയത്തിനിടയിലുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും ഒരുക്കുക. ജോണ്‍ മന്ത്രിക്കല്‍, ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളുടെ സഹഎഴുത്തുകാരന്‍, ഒപ്പം ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം നിര്‍മ്മിക്കുന്നു. പുതിയതായി ചിത്രത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ജൂഡ് വലിയ താരനിരയെ തന്നെ സിനിമയില്‍ […]

Categories
Film News

വെയില്‍മരങ്ങള്‍, ഔട്ട് സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വന്തമാക്കി

ഇന്ദ്രന്‍സിനെ നായകനാക്കി ഡോ. ബിജു ഒരുക്കിയ വെയില്‍മരങ്ങള്‍ വേള്‍ഡ് പ്രീമിയര്‍ 22ാമത് ഷാങ്ഹായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നു. ബെസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള ഗോള്‍ഡന്‍ ഗോബ്ലറ്റ് ആവാര്‍ഡിനായി മത്സരിച്ച ചിത്രം മറ്റ് 14ചിത്രങ്ങള്‍ക്കൊപ്പം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. 112രാജ്യങ്ങളില്‍ നിന്നായി 3964 സബ്മിഷനുകളാണ് ഉണ്ടായിരുന്നത്. മത്സരവിഭാഗത്തിലുണ്ടായിരുന്ന ഒരേ ഒരു ഇന്ത്യന്‍ സിനിമയായിരുന്നു വെയില്‍ മരങ്ങള്‍. ഷാങ്ഹായി ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയും വെയില്‍മരങ്ങള്‍ ആണ്. ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്‌ററിക് അച്ചീവ്‌മെന്റ് അവാര്‍ഡ് […]

Categories
Film News

മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള ഒരു സോഷ്യല്‍ സറ്റയര്‍

ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന സിനിമയിലൂടെ നടന്‍ ഇന്ദ്രന്‍സ് ഒരിക്കല്‍ കൂടി നായകവേഷത്തിലെത്തുന്നു. ബാലു വര്‍ഗ്ഗീസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സാമൂഹിക സറ്റയര്‍ തമാശരൂപേണ അവതരിപ്പിക്കുകയാണ് സിനിമയിലൂടെ എന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കി. കുഞ്ഞബ്ദുള്ള എന്ന് പേരുള്ള ഒരു 65വയസ്സുകാരനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്തെ പ്രണയിനിയെ കാണാനായി യാത്ര പുറപ്പെടുന്ന ആളാണ് കുഞ്ഞബ്ദുള്ള. പതിനഞ്ചാമത്തെ വയസ്സില്‍ തിരുവനന്തപുരത്തെ ചാലയില്‍ നിന്നും പണിക്കായി മുംബൈയിലെ ബിവാണ്ടിയെന്ന സ്ഥലത്തേക്ക് […]