Categories
Film News

മാമാങ്കത്തിന് ശേഷം പത്മകുമാറിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും

സംവിധായകൻ എം പത്മകുമാർ മാമാങ്കത്തിന് ശേഷം ഒരുക്കുന്ന പുതിയ സിനിമ തുടങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. സക്കറിയ തോമസ്, ജിജോ കാവനൽ, ശ്രീജിത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവർ ചേർന്ന് യുണൈറ്റഡ് ​ഗ്ലോബൽ മീഡിയ ബാനറിൽ സിനിമ നിർമ്മിക്കുന്നു. നവാ​ഗതനായ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത് ജോസഫ് ഫെയിം രഞ്ജിൻ രാജ് ആണ്. ഏപ്രിൽ 22ന് സിനിമയുടെ ലോഞ്ചിം​ഗ് തൊടുപുഴയിൽ നടത്തി. സംവിധായകൻ എം പത്മകുമാർ നേരത്തെ […]

Categories
Film News

ഇന്ദ്രജിത് ചിത്രം ആഹാ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഇന്ദ്രജിത് നായകനായെത്തുന്ന സ്പോർട്സ് സിനിമ ആഹാ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂൺ 4ന് സിനിമ റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. ബിപിൻ പോൾ സാമുവൽ ഒരുക്കിയിരിക്കുന്ന സിനിമ കേരളത്തിന്‍റെ സ്വന്തം കായികയിനമായ വടംവലി ആസ്പദമാക്കിയുള്ളതാണ്. പ്രേം എബ്രഹാം സാസാ പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ആഹാ തിരക്കഥ ടോബി ചിറയത്ത് ഒരുക്കിയിരിക്കുന്നു. ആഹാ നീലൂർ എന്ന പ്രശസ്ത വടംവലി ടീമിനെ ആസ്പദമാക്കിയുള്ളതാണ് കഥ. ഇന്ദ്രജിത്തിനൊപ്പം മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ, അശ്വിൻ കെ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. […]

Categories
Film News

വിഷ്ണു വിശാൽ ചിത്രം മോഹൻദാസിൽ ഇന്ദ്രജിത്ത്

വിഷ്ണു വിശാല്‍ നായകനായെത്തുന്ന മോഹൻദാസ് എന്ന സിനിമയിലേക്ക് മലയാളി താരം ഇന്ദ്രജിത്തുമെത്തുന്നു. വിഷ്ണു ട്വിറ്ററിലൂടെ താരത്തെ സ്വാഗതം ചെയ്തു. ഇന്ദ്രജിത് മുമ്പ് തമിഴ് സിനിമ എൻ മാന വാനിൽ, സർവം തുടങ്ങിയ സിനിമകളിലെത്തിയിട്ടുണ്ട്. ക്വീൻ എന്ന പേരിൽ അടുത്തിടെ ഒരു വെബ്സീരീസിലും താരമെത്തി.അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസിൽ എംജിആര്‍ ആയി ഇന്ദ്രജിത്തെത്തി. ഇന്ദ്രജിത് കാർത്തിക് നരേന്‍റെ ത്രില്ലര്‍ നരകാസുരന്‍റേയും ഭാഗമാണ്. മോഹൻദാസ് എഴുതി സംവിധാനം ചെയ്യുന്നത് മുരളി കാർത്തിക് ആണ്. അണിയറക്കാർ […]

Categories
Film News

19(1) എ ചിത്രീകരണം പൂർത്തിയായി

തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്ന സിനിമയാണ് 19(1)എ. വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതസംവിധായിക ഇന്ദു വിഎസ് ആണ്. അണിയറക്കാർ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. സംവിധായിക ഇന്ദു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ വിഷത്തിലുള്ള സിനിമ ഡിമാന്‍റ് ചെയ്യുന്ന താരങ്ങളെയാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത നടൻ ഇന്ദ്രൻസും സിനിമയിൽ പ്രമുഖ കഥാപാത്രമാവുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അണിയറയിൽ […]

Categories
Film News

അനുരാധ ക്രൈം നമ്പര്‍ 59/ 2019 ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തു

ഇന്ദ്രജിത്‌ സുകുമാരന്‍, അനു സിതാര എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ്‌ അനുരാധ ക്രൈം നമ്പര്‍ 59/ 2019. സിനിമയുടെ ഫസ്‌്‌റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ ഓണ്‍ലൈനിലൂടെ റിലീസ്‌ ചെയ്‌തു. ടൈറ്റിലും പോസ്‌റ്റരും നല്‍കുന്ന സൂചനകളനുസരിച്ച്‌ ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും. ഷാന്‍ തുളസീധരന്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത്‌ ജോസ്‌ തോമസ്‌ പോളാക്കല്‍ ആണ്‌. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ഹരിശ്രീ അശോകന്‍, സുരഭി സന്തോഷ്‌, സുരഭി ലക്ഷ്‌മി, ഹരീഷ്‌ കണാരന്‍, ജൂഡ്‌ ആന്റണി, അജയ്‌ വാസുദേവ്‌, മനോഹരി ജോയ്‌, ശ്രീജിത്‌ […]

Categories
Film News

ഇന്ദ്രജിത് സുകുമാരൻ, അനുസിതാര ടീമിന്‍റെ അനുരാധ ക്രൈം നമ്പർ. 59/ 2019

ഇന്ദ്രജിതും അനു സിതാരയും ആദ്യമായി ഒന്നിക്കുന്നു. അനുരാധ ക്രൈം നമ്പര്‍ 59/ 2019 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി ഇരുവരുമെത്തുന്നു. ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്നു. ആഞ്ചലീന ജോളി, ഷരീഫ് എംപി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്ന് ഗാർഡിയൻ ഏഞ്ചൽസ്, ഗോൾഡൻ എസ് പിക്ചേഴ്സ് ബാനറിൽ ചിത്രം നിർമ്മിക്കുന്നു. എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ക്രൈം ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് ടൈറ്റിൽ നൽകുന്ന സൂചനകൾ. സംവിധായകൻ ജോസ് തോമസ് […]

Categories
Film News

19(1) എ ഫസ്റ്റ്‌ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

19(1) എ പ്രഖ്യാപിച്ചതു മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്‌. സിനിമയിലെ ലീഡ്‌ താരങ്ങള്‍ വിജയ്‌ സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്‌ സുകുമാര്‍ എന്നിവരാണ്‌. നവാഗതയായ ഇന്ദു വിഎസ്‌ സംവിധാനം ചെയ്യുന്നു. ഒരു മാസത്തെ ചിത്രീകരണത്തിനു ശേഷം ആദ്യഘട്ടം അവസാനിച്ചിരിക്കുകയാണ്‌. ഡിസംബര്‍ പകുതിയിലായിരിക്കും രണ്ടാംഘട്ടം തുടങ്ങുന്നത്‌. 19(1) എ തിരക്കഥ ഒരുക്കുന്നത്‌ സംവിധായിക തന്നെയാണ്‌. പാന്‍ ഇന്ത്യന്‍ അടിസ്ഥാനത്തിലുള്ള ശക്തമായ കഥയായതിനാല്‍ തന്നെ ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും പ്രധാനമാണ്‌. പ്രശസ്‌ത താരം ഇന്ദ്രന്‍സ്‌ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഭഗത്‌ […]

Categories
Film News

19(1) എ വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത് ജോയിൻ ചെയ്തു

വിജയ് സേതുപതി പുതിയ മലയാളസിനിമ 19(1)എ യിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെയെത്തിയിരുന്നു. നവാഗതസംവിധായിക ഇന്ദു വിഎസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു. ഇന്ദ്രജിത് സുകുമാരൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. താരം സെറ്റിൽ ജോയിൻ ചെയ്തിരിക്കുന്നുവെന്ന് വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ദ്രജിത് അറിയിച്ചിരിക്കുകയാണ്. 9മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ദ്രജിത് സിനിമയിൽ ജോയിൻ ചെയ്യുന്നത്. 19(1) എ സംവിധായിക ഇന്ദു വിഎസ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ പാൻ ഇന്ത്യൻ വിഷയമാണ് […]

Categories
Film News

വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് കൂട്ടുകെട്ടിനൊപ്പം ഇന്ദ്രൻസുമെത്തുന്ന 19(1)എ

തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. 19(1) എ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി നിത്യ മേനോൻ എത്തുന്നു. ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും മുഖ്യകഥാപാത്രങ്ങളായെത്തുന്നു. മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ അതിഥി താരമായാണ് വിജയ് സേതുപതി മലയാളത്തിലേക്ക് ആദ്യമെത്തിയത്. പുതിയ സിനിമ പൂർണ്ണമായും കേരളത്തിലാകും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ആന്‍റോ ജോസഫ് നിർമ്മിക്കുന്ന സിനിമയിൽ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. മനീഷ് മാധവൻ ക്യാമറ ഒരുക്കുന്നു.

Categories
Film News

ഹലാൽ ലവ് സ്റ്റോറി ട്രയിലർ റിലീസ് ചെയ്തു

സക്കറിയ സംവിധാനം ചെയ്യുന്ന ഹലാൽ ലവ് സ്റ്റോറി ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 15ന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാന കഥപാത്രങ്ങളായി ഇന്ദ്രജിത്, ജോജു ജോർജ്ജ്,ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും അതിഥി വേഷത്തിൽ പാർവ്വതി, സൗബിൻ ഷഹീർ എന്നിവരുമെത്തുന്നു.ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന് എന്നിവർ ചേർന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. സിനിമ നിർമ്മിക്കാനായി ഒരു കൂട്ടം ചെറുപ്പക്കാർ ശ്രമിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ, മുഹ്സിൻ പരാരിയുമായി ചേർന്നാണ്. അജയ് […]