Categories
Film News

ചെറു ചെറു ചതുരങ്ങള്‍… ഇളയരാജയിലെ സുരേഷ് ഗോപി പാടിയ ഗാനം

ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജ മാര്‍ച്ച് 22ന് റിലീസ് ചെയ്യുകയാണ്. റിലീസിംഗിനു മുന്നോടിയായി അണിയറക്കാര്‍ സിനിമയിലെ പുതിയ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ പാടിയിരിക്കുന്നത് നടന്‍ സുരേഷ് ഗോപിയാണ്. രതീഷ് വേഗ സംഗീതം നല്‍കിയിരിക്കുന്നു. മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇളയരാജ. അപ്പോത്തിക്കിരി, മേല്‍വിലാസം എന്നിവയാണ് സംവിധായകന്റെ മുന്‍സിനിമകള്‍. സംവിധായകന്‍ തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും സുധീപ് ടി ജോര്‍ജ്ജ തയ്യാറാക്കിയിരിക്കുന്നു. പക്രു സിനിമയില്‍ മധ്യവയസ്‌കനായ കുടുംബനാഥനായാണെത്തുന്നത്.ഹരിശ്രീ […]

Categories
Film News trailer

ഗിന്നസ് പക്രുവിന്റെ സിനിമ ഇളയരാജ ട്രയിലറെത്തി

ഗിന്നസ് പക്രു നായകനായെത്തുന്ന ഇളയരാജ ട്രയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. മാധവ് രാമദാസന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മുമ്പ് അപ്പോത്തിക്കിരി, മേല്‍വിലാസം തുടങ്ങിയ സിനിമകള്‍ ചെയ്തിട്ടുണ്ടിദ്ദേഹം. ഇളയരാജയില്‍ പക്രു വനജന്‍ എന്ന നായകവേഷത്തിലാണെത്തുന്നത്. ഗോകുല്‍ സുരേഷ് ബ്രയാന്‍ എന്ന കഥാപാത്രമാവുന്നു. മാധവ് രാമദാസന്‍ തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്. സുധീപ് ടി ജോര്‍ജ്ജ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇളയരാജയില്‍ നീണ്ട ഒരു സഹതാരനിര തന്നെയുണ്ട്്. ദീപക്, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട് […]

Categories
Film News

ഇളയരാജയ്ക്ക് വേണ്ടി ജയസൂര്യ ഗാനമാലപിച്ചു

അജയ് കുമാര്‍ അഥവാ ഗിന്നസ് പക്രു മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രമാണ് ഇളയരാജ. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത ചിത്രം റിലീസിംഗിനൊരുങ്ങുകയാണ്.സിനിമയിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ജയസൂര്യയാണ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ജയസൂര്യ വീണ്ടും ഗായകനായെത്തുന്നത്. ഇതാദ്യമായാണ് താരം മറ്റൊരു നടനുവേണ്ടി ഗാനം ആലപിക്കുന്നത്.രതീഷ് വേഗയാണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ജയസൂര്യ മുമ്പ് അപ്പോത്തിക്കിരി എന്ന മാധവ് രാമദാസന്റെ സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയരാജയില്‍ പക്രു വനജന്‍ എന്ന നായകകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. […]