Categories
Film News

കുഞ്ചന്‍ നമ്പ്യാര്‍ ബയോപികില്‍ മമ്മൂട്ടിയും പൃഥ്വിരാജും

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അറിയിച്ചിരിക്കുന്നത്, പൃഥ്വിരാജ് കുഞ്ചന്‍നമ്പ്യാരുടെ റോളിലും മമ്മൂട്ടി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവായി അതിഥിവേഷത്തിലുമെത്തുമെന്ന് അറിയിച്ചിരിക്കുന്നു. കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ വിഷു ദിനത്തില്‍ പൂജചടങ്ങുകളോടെ ഔദ്യോഗികമായി ആരംഭിക്കാനിരുന്നതായിരുന്നു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം ഈ ്പ്ലാന്‍ ഒഴിവാക്കുകയായിരുന്നു. ദേശീയപുരസ്‌കാര ജേതാവുകൂടിയായ സംവിധായകന്‍ ഹരിഹരന്‍ ബിഗ് സ്‌കെയില്‍ ചിത്രങ്ങള്‍ ഒരുക്കി പരിചിതനാണ്. ഒരു […]