ജിപ്സി ട്രയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരിക്കുകയാണ്. ജീവ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ജിപ്സി പറയുന്നത്. ട്രയിലറില്‍ രാജ്യത്ത് നടക്കുന്ന നിരവധി സോഷ്യല്‍-പൊളിറ്റിക്കല്‍ സംഭവങ്ങള്‍ വരുന്നുണ്ട്. കോളിവുഡ് സര്‍ക്കിളിലെ പ്രശസ്തനായ രാജു മുരുകന് ആണ് ജിപ്സി സംവിധാനം ചെയ്യുന്നത്. കുക്കു, ജോക്കര്‍ തുടങ്ങിയ സംവിധായകന്റെ മുന്‍ സിനിമകളെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെ ബെസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള നാഷണല്‍ ഫിലിം അവാര്‍ഡ് ജോക്കര്‍ എന്ന സിനിമ സ്വന്തമാക്കിയിരുന്നു. സംവിധായകന് പറഞ്ഞിരിക്കുന്നത്, ജിപ്സി ഒരു സന്ദേശം നല്കുന്ന കൊമേഴ്സ്യല്‍ എന്റര്ടെയ്നര് […]
