Categories
Film News teaser

കനകം കാമിനി കലഹം ടീസറെത്തി

നിവിൻ പോളി – ​​ഗ്രേസ് ടീമിന്റെ കനകം കാമിനി കലഹം ടീസർ പുറത്തിറക്കി. സിനിമയുടെ നിർമ്മാതാവ് കൂടിയായ നിവിൻ പോളി തന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ടീസറിലെ തമാശയാണ് ഹൈലൈറ്റ്. 59 സെക്കന്റ് ദൈർ​ഘ്യമുള്ള ടീസർ ഒരു നാടകപശ്ചാത്തലത്തിൽ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു.പ്രേക്ഷകർക്ക് ചിരിക്കാൻ വഴിയൊരുക്കുന്ന സിനിമയായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. നിവിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് പോളി ജൂനിയർ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം […]

Categories
Film News

ഷറഫുദ്ദീൻ, ഡിനോയ് പൗലോസ് , ഗ്രേസ് ആന്‍റണി ഒന്നിക്കുന്ന പത്രോസിന്‍റെ പടപ്പുകൾ

മലയാളത്തിലെ പുതിയ സിനിമ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്രോസിന്‍റെ പടപ്പുകൾ എന്ന് പേരിട്ടിരിക്കുന്ന സിനിമ നവാഗതനായ അഫ്സൽ അബ്ദുൾ ലത്തീഫ് സംവിധാനം ചെയ്യുന്നു. തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം ഡിനോയ് പൗലോസ് സിനിമയുടെ തിരക്കഥ ഒരുക്കുന്നു. പത്രോസിന്‍റെ പടപ്പുകളിൽ ഷറഫുദ്ദീൻ, ഡിനോയ്, നസ്ലേൻ, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറക്കാർ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. പത്രോസിന്‍റെയും കുടുംബത്തിന്‍റെയും കഥ പറയുന്ന ഫാമിലി ഡ്രാമയാണ് സിനിമ. മൂന്ന് ആൺമക്കളും ഒരു പെൺകുട്ടിയും അടങ്ങിയതാണ് […]

Categories
Film News

നിവിൻ പോളി ചിത്രം കനകം കാമിനി കലഹം പൂർത്തിയായി

നിവിൻ പോളിയുടെ പുതിയ സിനിമ കനകം കാമിനി കലഹം ചിത്രീകരണം പൂർത്തിയായി. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. നിവിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് പോളി ജൂനിയർ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു. മുഴുവൻ സിനിമയും ചിത്രീകരിക്കാൻ ഒരു മാസമാണ് ടീമെടുത്തത്. സംവിധായകന്‍റെ അഭിപ്രായത്തിൽ കനകം കാമിനി കലഹം ഒരു ഫാമിലി ഡ്രാമയായിരിക്കും. സറ്റയർ ഉൾപ്പെടുത്തിയുള്ളത്. ആദ്യ സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറഞ്ഞതുപോലെ സാധാരണക്കാരായ ഒരു കൂട്ടം ആളുകളുടെ കഥ. […]

Categories
Film News

കനകം കാമിനി കലഹം, നിവിന്‍റെ നായികയായി ഗ്രേസ്

ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25 സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍റെ പുതിയ സിനിമ കനകം കാമിനി കലഹം , നിവിൻ നായകനാകുന്നു. നായികാവേഷത്തിൽ ഗ്രേസ് ആന്‍റണി എത്തും. സംവിധായകൻ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയോട് ഗ്രേസ് നായികയാകുന്നുവെന്നറിയിച്ചിരുന്നു. കേരളസംസ്ഥാനചലച്ചിത്രപുരസ്കാരത്തിൽ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയ സംവിധായകൻ അഭിമുഖത്തിൽ അറിയിച്ചത്, ഈ സിനിമയും ആൻഡ്രോയിഡ് കുഞ്ഞപ്പൻ പോലെ തന്നെ സാധാരണ ആളുകളുടെ ജീവിതമാവും പറയുക. നർമ്മവും സറ്റയറുമായിട്ടുള്ള കുടുംബ കഥയായിരിക്കും സിനിമ പറയുന്നത്.നവംബറിൽ ചിത്രീകരണം തുടങ്ങാനാണ് ടീം പ്ലാന്‍ ചെയ്യുന്നതെന്നാണറിയുന്നത്. […]

Categories
Film News

ഹലാൽ ലവ് സ്റ്റോറി ട്രയിലർ റിലീസ് ചെയ്തു

സക്കറിയ സംവിധാനം ചെയ്യുന്ന ഹലാൽ ലവ് സ്റ്റോറി ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 15ന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാന കഥപാത്രങ്ങളായി ഇന്ദ്രജിത്, ജോജു ജോർജ്ജ്,ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും അതിഥി വേഷത്തിൽ പാർവ്വതി, സൗബിൻ ഷഹീർ എന്നിവരുമെത്തുന്നു.ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന് എന്നിവർ ചേർന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. സിനിമ നിർമ്മിക്കാനായി ഒരു കൂട്ടം ചെറുപ്പക്കാർ ശ്രമിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ, മുഹ്സിൻ പരാരിയുമായി ചേർന്നാണ്. അജയ് […]

Categories
Film News

സിംപ്ലി സൗമ്യയില്‍ ഗ്രേസ് ആന്റണിക്കൊപ്പം ശ്രീനാഥ് ഭാസി

കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയ്ക്ക് ശേഷം വളരെ രസകരമായ റോളുകളിലൂടെ ഗ്രേസ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ താരമായിരിക്കുകയാണ്. സിംപ്ലി സൗമ്യ എന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തിലാണ് താരം ഇനിയെത്തുന്നത്. സിനിമയ്ക്കായി ഗ്രേസ് ഭാരം കുറച്ചിരുന്നു. 22 ഫീമെയില്‍ കോട്ടയം തിരക്കഥാക്കൃത്തുകളില്‍ ഒരാളായ അഭിലാഷ് കുമാര്‍ സംവിധാനം ചെയ്യുന്നു. ഗ്രേസ്സിനൊപ്പം, ശ്രീനാഥ് ഭാസി ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സില്‍ ഇരുവരും ഒരുമിച്ചെത്തിയെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. ഗ്രേസ് ആന്റണിയുടെ സംവിധാനത്തില്‍ അടുത്തിടെ ഒരു ഷോട്ട്ഫിലിം റിലീസ് ചെയ്തിരുന്നു. ക്-നോളജ് എന്നായിരുന്നു […]

Categories
Film News

സിംപ്‌ളി സൗമ്യയാവാന്‍ 14കിലോ ഭാരം കുറച്ച് ഗ്രേസ് ആന്റണി

കഴിഞ്ഞ വര്‍ഷം ഫറ ഷിബ്ല, കക്ഷി അമ്മിണി പിള്ള എന്ന സിനിമക്ക് വേണ്ടി തന്റെ ഭാരം വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പുതിയ ചിത്രത്തിനായി ഗ്രേസ് ആന്റണി, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം 14കിലോയോളം ഭാരം കുറച്ചതായാണ് വാര്‍ത്തകള്‍. സിംപ്ലി സൗമ്യ എന്ന സിനിമയ്ക്കായാണ് താരം ഭാരം കുറച്ചിരിക്കുന്നത്. അഭിലാഷ് കുമാര്‍, 22 ഫീമെയില്‍ കോട്ടയം കിരക്കഥാക്കൃത്തുക്കളില്‍ ഒരാള്‍, സംവിധാനത്തിലേക്ക് കടക്കുകയാണ് സിനിമയിലൂടെ. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ഡയറ്റും വ്യായാമങ്ങളിലൂടെയുമാണ് ഗ്രേസ് ഭാരം കുറച്ചിരിക്കുന്നത്. ഗ്രേസ് 2012ല്‍ ഒമര്‍ ലുലുവിന്റെ ഹാപ്പി […]

Categories
Film News

ഗ്രേസ് ആന്റണിയുടെ ഹ്രസ്വചിത്രം ക് നോളജ്

കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ താരം ഗ്രേസ് ആന്റണി സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ് ക്‌നോളജ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ. രണ്ട് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഗ്രേസ് തന്നെയാണ്. അഹിന ആന്‍ഡ്രൂസ്, അനാഹിര മരിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 14മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഗ്രേസ് ആന്റണിയുടെ റിയലിസ്റ്റിക് ഡയലോഗുകളും കുട്ടികളുടെ നിഷ്‌കളങ്കമായ അവതരണവുമാണ് ഹൈലൈറ്റ്. കുട്ടികളെ കൂടാതെ ഗ്രേസ്, നിരഞ്ജന അനൂപ് എന്നിവരും അവസാനഭാഗത്ത് എത്തുന്നു. എബി ടോം സിറിയക്, ഗ്രേസ് എന്നിവര്‍ ചേര്‍ന്ന് […]

Categories
Film News

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി സംവിധായികയാകുന്നു

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി ലോക്ഡൗണില്‍ തന്റെ സംവിധാനത്തിലുള്ള കഴിവ് പുറത്തെടുത്തിരിക്കുകയാണ്. ക്‌നോളജ് എന്ന് പേരിട്ടിരിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ് താരം ഒരുക്കിയിരിക്കുന്തന്. മലയാളത്തിലെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ഷോട്ട് ഫിലിമിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. ഗ്രേസ് ആന്റണി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ നിരഞ്ജന അനൂപ്, അഹിന ആന്‍ഡ്രൂസ്, അനാഹിര മറിയ എന്നിവരാണ് ഷോര്‍ട്ട് ഫിലിമിലെ താരങ്ങള്‍. എടിസി റെക്കോര്‍ഡ്‌സ് എന്ന ബാനറില്‍ എബി ടോം സിറിയക്, ഗ്രേസ് ആന്റണി എന്നിവരാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. […]

Categories
Film News

ഹലാല്‍ ലവ് സ്റ്റോറിയില്‍ പാര്‍വതി അതിഥി വേഷത്തിലെത്തുന്നു

വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ് പാര്‍വ്വതി. മള്‍ട്ടി സ്റ്റാര്‍ സിനിമ വൈറസ് ആയിരുന്നു അവസാനസിനിമ. ഹലാല്‍ ലവ് സ്റ്റോറിയില്‍ അതിഥി താരമായി താരമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് മലയാളത്തില്‍ താരം അതിഥി വേഷം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖറിയ ഒരുക്കുന്ന സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബു ചിത്രം നിര്‍മ്മിക്കുന്നു. […]