Categories
Film News

അമ്പലമുക്കിലെ വിശേഷങ്ങൾ പുതിയ പോസ്റ്റർ ഷെയർ ചെയ്ത് ടൊവിനോ തോമസ്

സുരേഷ്​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷിന്റെ പുതിയ സിനിമയാണ് അമ്പലമുക്കിലെ വിശേഷങ്ങൾ.ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഉമേഷ് കൃഷ്ണന്റേതാണ്. ശരത്ചന്ദ്രൻ നായർ , ചാന്ദ് ക്രിയേഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. കഴിഞ്ഞ ദിവസം, ടൊവിനോ തോമസ് സിനിമയുടെ പുതിയ പോസ്റ്റർ ഷെയർ ചെയ്തു. Unveiling the new poster of #AmbalamukkileVisheshangal, starring dear Gokul Suresh.. directed by Jayaram Kailas, produced by J. Sarathchandran Nair!! All the best to […]

Categories
Film News

ഗഗനചാരിയിൽ ഏലിയനായി അനാർക്കലി മരയ്കാർ

ഗോകുൽ സുരേഷ് , അനാർക്കലി മരയ്ക്കാർ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് ഗഗനചാരി. സാജൻ ബേക്കറി ഫെയിം അരുൺ ചന്തു സംവിധാനം ചെയ്യുന്ന സിനിമ വിനായക ഫിലിംസ് നിർമ്മിക്കുന്നു. ഫെബ്രുവരിയിൽ ആരംഭിച്ച ചിത്രീകരണം അവസാനഘട്ടത്തിലാണ്. 1950കളിലെ ഒരു സയൻസ് ഫിക്ഷന്‍ കോമഡി സിനിമയാണിത്. സിനിമയിൽ അനാർക്കലി ഏലിയനായെത്തുന്നു. ഭൂമിയിൽ മനുഷ്യന്‍റെ സംസ്കാരത്തെ കുറിച്ച് പഠിക്കാനെത്തുന്ന കഥാപാത്രമാണ് അനാർക്കലിയുടേതെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് മലയാളികൾ താമസിക്കുന്ന ഒരു ഫ്ലാറ്റിലാണ് ഏലിയനെത്തുന്നത്. ഗോകുൽ സുരേഷിനൊപ്പം, പ്രശസ്ത നടൻ ഗണേഷ് കുമാർ,അജു വർഗ്ഗീസ് […]

Categories
Film News

സുരേഷ് ഗോപി – ജോഷി ടീമിന്‍റെ പുതിയ സിനിമ പാപ്പൻ

പ്രശസ്ത സംവിധായകൻ ജോഷി സുരേഷ് ഗോപിക്കൊപ്പം വീണ്ടുമെത്തുന്നു. പാപ്പൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും സിനിമയിലുണ്ട്. നടന്‍ സംവിധായകൻ കൂട്ടുകെട്ടിലെത്തിയ മികച്ച സിനിമകളായിരുന്നു ലേലം, വാഴുന്നോർ തുടങ്ങിയവ. സലാം കാശ്മീർ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന സിനിമ. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു അതിഥി വേഷത്തിൽ സുരേഷ് ഗോപിയെത്തി. പാപ്പൻ എഴുതുന്ന‍ത് ആർ ജെ ഷാൻ ആണ്. മുമ്പ് c/o സൈറബാനു […]

Categories
Film News

ഗോകുല്‍ സുരേഷ്‌ , അനാര്‍ക്കലി മരക്കാര്‍ ഒന്നിക്കുന്ന ഗഗനചാരി

ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ ഗഗനചാരി പൂജചടങ്ങുകളോടെ തുടക്കമായി. അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത്‌ വിനായക ഫിലിംസ്‌ ആണ്‌. അനാര്‍ക്കലി മരക്കാര്‍ നായികയാകുന്നു. അജു വര്‍ഗ്ഗീസ്‌, ഗണേഷ്‌ കുമാര്‍ എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍. ഗോകുല്‍ സുരേഷ്‌ സോഷ്യല്‍മീഡിയ പേജിലൂടെ സിനിമ തുടങ്ങുന്ന കാര്യമറിയിച്ചു.ഗഗനചാരി അരുണ്‍ ചന്തുവിന്റെ മൂന്നാമത്തെ സിനിയാണ്‌. സായാഹ്ന വാര്‍ത്തകള്‍ ആണ്‌ ആദ്യസിനിമ, ഗോകുല്‍ സുരേഷ്‌, ധ്യാന്‍ ശ്രീനിവാസന്‍ ടീം പ്രധാന കഥാപാത്രങ്ങളായെത്തി. രണ്ട്‌ വര്‍ഷത്തോളമായി നിന്നുപോയ സിനിമയുടെ റിലീസ്‌ സംബന്ധിച്ച്‌ […]

Categories
Film News trailer

ഗോകുൽ സുരേഷ് ധ്യാൻ ശ്രീനിവാസൻ ചിത്രം സായാഹ്ന വാർത്തകൾ ട്രയിലർ

ഏറെ വൈകി സായാഹ്ന വാർത്തകൾ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെത്തുന്നു. ഡി14 എന്റർടെയ്ൻമെന്റ്സ് ബാനറിൽ മഹ്ഫൂസ് എംഡി, ഫൈറൂസ്, ഭിഷാരാത്ഗ്, യാസർ, നൗഷാദ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്നു. സംവിധായകൻ അരുൺ ചന്തു, രാഹുൽ മേനോൻ, സച്ചിൻ ആർ ചന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. പുതുമുഖതാരം ശരണ്യ ശർമ്മ നായികയായെത്തുന്നു. നോർത്ത ഇന്ത്യൻ താരം മകരന്ദ് ദേശ്പാണ്ഡെ, […]

Categories
Film News

ഗോകുൽ സുരേഷ്- ധ്യാൻ ശ്രീനിവാസൻ ടീമിൻറെ സായാഹ്നവാർത്തകൾ ട്രയിലർ ഉടനെത്തും

നവാഗതസംവിധായകന്‍റെ രണ്ട് സിനിമകൾ ഒന്നിനു പിറകെ ഒന്നായി റിലീസിനൊരുങ്ങുകയാണ്. അരുണ്‍ ചന്തു ഒരുക്കിയിരിക്കുന്ന സായാഹ്ന വാർത്തകൾ, സാജന്‍ ബേക്കറി സിന്‍സ് 1962 എന്നിവയാണ് റിലീസിനൊരുങ്ങുന്നത്. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ സായാഹ്നവാർത്തകൾ ഒരു വർഷത്തോളമായി ചിത്രീകരണത്തിലാണ്. സംവിധായകൻ ഇപ്പോഴറിയിച്ചിരിക്കുന്നതനുസരിച്ച് ഉടൻ തന്നെ സിനിമയുടെ ട്രയിലർ റിലീസ് ചെയ്യും. സംവിധായകൻ അരുൺ, സച്ചിൻ ആർ ചന്ദ്രൻ, രാഹുൽ മേനോൻ എന്നിവർ ചേർന്നാണ് സായാഹ്നവാർത്തകൾ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൺ എന്‍റർടെയ്നർ സിനിമയായിരിക്കുമിത്. പുതുമുഖം ശരണ്യ ശർമ്മ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]

Categories
Film News

ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് , ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഗോകുല്‍ സുരേഷ് പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് ജി മോഹന്‍ ആണ്. യുവതാരം ആന്റണി വര്‍ഗ്ഗീസ് ടൈറ്റില്‍ പോസ്റ്റര്‍ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തു. മോനു പഴേടത്ത് ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നിരുന്നാലും സിനിമയെ കുറിച്ച്് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. […]

Categories
Film News trailer

ഉള്‍ട്ട ട്രയിലറെത്തി

ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ഉള്‍ട്ട ട്രയിലറെത്തി. തിരക്കഥാകൃത്ത് സുരേഷ് പൊതുവാളാണ് നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ. ഗോകുല്‍ സുരേഷിനൊപ്പം രമേഷ് പിഷാരടി, അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍, ശാന്തികൃഷ്ണ, സുരഭി ലക്ഷ്മി, തുടങ്ങിയരും സിനിമയിലുണ്ട്. സിപ്പി ക്രിയേറ്റിവ് വര്‍ക്‌സിന്റെ ബാനറില്‍, ഡോ. സുഭാഷ് സിപ്പി ചിത്രം നിര്‍മ്മിക്കുന്നു.

Categories
Film News trailer

ഗിന്നസ് പക്രുവിന്റെ സിനിമ ഇളയരാജ ട്രയിലറെത്തി

ഗിന്നസ് പക്രു നായകനായെത്തുന്ന ഇളയരാജ ട്രയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. മാധവ് രാമദാസന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മുമ്പ് അപ്പോത്തിക്കിരി, മേല്‍വിലാസം തുടങ്ങിയ സിനിമകള്‍ ചെയ്തിട്ടുണ്ടിദ്ദേഹം. ഇളയരാജയില്‍ പക്രു വനജന്‍ എന്ന നായകവേഷത്തിലാണെത്തുന്നത്. ഗോകുല്‍ സുരേഷ് ബ്രയാന്‍ എന്ന കഥാപാത്രമാവുന്നു. മാധവ് രാമദാസന്‍ തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്. സുധീപ് ടി ജോര്‍ജ്ജ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇളയരാജയില്‍ നീണ്ട ഒരു സഹതാരനിര തന്നെയുണ്ട്്. ദീപക്, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട് […]

Categories
Film News

ഗോകുല്‍ സുരേഷ് പത്മകുമാറിനൊപ്പം, തമിഴ് മലയാളം ദ്വിഭാഷ ചിത്രത്തില്‍

സംവിധായകന്‍ എം പത്മകുമാറിന്റെ അടുത്തിടെ റിലീസ് ചെയ്ത ജോസഫ് വന്‍വിജയമായിരുന്നു. ജോജു ജോര്‍ജ്ജ് നായകനായെത്തിയ സിനിമ പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ഒരു പോലെ ഹിറ്റായി. സംവിധായകന്‍ ഇപ്പോള്‍ മാമാങ്കം എന്ന മമ്മൂട്ടിയുടെ ചരിത്രസിനിമയുടെ ചിത്രീകരണത്തിലാണ്. മാമാങ്കത്തിന് ശേഷം സംവിധായകന്‍ മലയാളത്തിലും തമിഴിലും ഒരേ സമയം എടുക്കുന്ന സിനിമയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ അപ്പവും വീഞ്ഞും എന്ന സിനിമ സംവിധാനം ചെയ്ത വിശ്വന്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ഗോകുല്‍ സുരേഷ് ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമായെത്തും. തമിഴില്‍ നിന്നും […]