ഗാംബിനോസ് കുടുംബത്തിന്റെ കഥയെ ആസ്പദമാക്കി ഗിരീഷ് പണിക്കർ ഒരുക്കുന്ന ചിത്രമാണ് ഗാംബിനോസ്. അമേരിക്കൻ അധോലോകത്തെ അടക്കി ഭരിക്കുന്ന ഇറ്റാലിയൻ കുടുംബമാണ് ഇക്കൂട്ടരുടേത്. കൊലപാതകങ്ങൾ നടത്തുന്നതും അവ ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ മറയ്ക്കുന്നതിലും കുപ്രസിദ്ധരാണ് ഗാംബിനോസ് കുടുംബം. ഗാംബിനോസ് ചിത്രം ഫെബ്രുവരി 8 ന് പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ . നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ഗാംബിനസിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു മികച്ച സ്വീകരണമാണ് ലഭിച്ചത് . സ്റ്റോറി ഓഫ് എ ക്രൈംഫാമിലി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ നൽകിയിരിക്കുന്നത് […]
