Categories
Film News

സംവൃതാ സുനില്‍ തിരിച്ചു വരുന്നത് ബിജു മേനോന്‍ ചിത്രത്തിലൂടെ

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലാണ് സംവൃതാ സുനില്‍ അവസാനമായി അഭിനയിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ നടി മോളിവുഡിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ജി പ്രജിത് സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ ചിത്രത്തിലൂടെയാണ് . ഒരു മേസ്തിരിയുടെ വേഷത്തിലെത്തുന്ന നായകന്റെ ഭാര്യയായാണ് സംവൃത വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രജിത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സജീവ് പാഴൂരാണ് തിരക്കഥയൊരുക്കുന്നത്. […]