Categories
Film News

മാലികും കോൾഡ് കേസും നേരിട്ട് ഒടിടി റിലീസിന്

ഫഹദ് ഫാസിൽ ചിത്രം മാലിക്, പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് എന്നിവ നേരിട്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആന്റോ ജോസഫ് ആണ് രണ്ട് ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്ത് നൽകിയിരിക്കുന്നുവെന്നാണ് അറിയുന്നത്. തിയേറ്റർ റിലീസിനായി ശ്രമിച്ചെങ്കിലും ലോക്ഡൗണ് നീണ്ടുപോവുന്ന സാഹചര്യത്തിൽ അതിന് സാധിക്കാത്ത അവസ്ഥയാണ്. ലീഡിം​ഗ് സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമുകളുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്, ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും. മാലിക്, മഹേഷ് നാരായണൻ സംവിധാനം ചെയ്ത് […]

Categories
Film News

അല്ലു അർജ്ജുൻ – ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യും

അല്ലു അർജ്ജുൻ ചിത്രം പുഷ്പ ഏറെ പ്രതീക്ഷകളോടെ ഒരുക്കുന്നത്. താരത്തിന്റെ ആദ്യ പാൻ ഇന്ത്യൻ സിനിമയാണിത്. തെലു​ഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സംവിധായകൻ സുകുമാർ ആക്ഷൻ മാസ് എന്റർടെയ്നറായാണ് ചിത്രമൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ കാരണങ്ങളാൽ ചിത്രീകരണം വൈകുകയാണ്. നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. പുതിയതായി ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് പുഷ്പ രണ്ട് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യാനാണ് അണിയറക്കാർ ആലോചിക്കുന്നത്. 160 […]

Categories
Film News

വിക്രത്തിൽ കമൽഹാസനൊപ്പം ഫഹദ് ഫാസിൽ

അല്ലു അർജ്ജുൻ ചിത്രം പുഷ്പയിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പുതിയതായി താരം കമൽഹാസൻ നായകനായെത്തുന്ന വിക്രം എന്ന സിനിമയിൽ ഫഹദ് എത്തുന്നുവെന്നതാണ് പുതിയ വാർത്തകൾ. അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണിത്. വേലൈക്കാരൻ, സൂപ്പർ ഡീലക്സ് എന്നിവയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും കമൽ ഹാസനൊപ്പമെത്തുന്നുവെന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ […]

Categories
Film News trailer

ജോജി ട്രയിലർ റിലീസ് ചെയ്തു ; ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ ചിത്രം

ഫഹദ് ഫാസില‍്‍ ചിത്രം ജോജി ട്രയിലർ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരൻ ഒരുക്കുന്നു. അണിയറക്കാർ അറിയിച്ചിരിക്കുന്നതനുസരിച്ച് സിനിമ ഷേക്സ്പിയറുടെ പോപുലർ നാടകം മാക്ബത്ത് ആസ്പദമാക്കിയുള്ളതാണ്. ബാബുരാജ്, ഷമ്മിതിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ്, അലിസ്റ്റർ അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രഫിയും കിരൺ ദാസ് എഡിറ്റിം​ഗും നിർവഹിക്കുന്നു. ജസ്റ്റിൻ വർ​ഗ്​​ഗീസിന്റേതാണ് സം​ഗീതം. ഭാവന സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ഏപ്രിൽ 7ന് സിനിമ […]

Categories
Film News

ഫഹദ് ഫാസില്‍ ചിത്രം ജോജി ആമസോൺ പ്രൈമിലൂടെയെത്തും ; ടീസറെത്തി

ഫഹദ് ഫാസിൽ, ദിലീഷ് പോത്തനൻ, ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൻറെ ജോജി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. ഏപ്രിൽ 7ന് ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സിനിമയുടെ ടീസർ റിലീസ് ചെയ്തു. കൂട്ടുകെട്ടിന്‍റെ മുൻസിനിമകളായ മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ വൻ ഹിറ്റുകളായിരുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം. ഷേക്സ്പിയർ നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, ബാബു രാജ്, ഉണ്ണിമായ, എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് […]

Categories
Film News trailer

ഫഹദ് ഫാസിൽ ചിത്രം മാലിക് ട്രയിലർ

ഫഹദ് ഫാസിൽ ചിത്രം മാലിക് ട്രയിലർ റിലീസ് ചെയ്തു. മഹേഷ് നാരായണൻ – ടേക്ക് ഓഫ് ഫെയിം സംവിധാനം ചെയ്യുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലെത്തുന്ന ഒരു സെമി-പിരീയഡ് സിനിമയാണിത്. കേരളത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്. മാലിക് തിരക്കഥ സംവിധായകൻ മഹേഷ് നാരായണൻ തന്നെ ഒരുക്കിയിരിക്കുന്നു. സുലൈമൻ മാലിക് എന്ന കേന്ദ്രകഥാപാത്രമായി ഫഹദ് ഫാസിലെത്തുന്നു. വിനയ് ഫോർട്ട്, നിമിഷ സജയൻ, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാർവ്വതി എന്നിവർ സഹതാരങ്ങളായെത്തുന്നു. സംവിധാനവും […]

Categories
Film News

അല്ലു അർജ്ജുൻ ചിത്രം പുഷ്പയിൽ വില്ലനായി ഫഹദ് ഫാസിൽ

അല്ലു അര്‍ജ്ജുന്‍റെ പുതിയ സിനിമ പുഷ്പയുടെ അണിയറക്കാർ വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി താരം ഫഹദ് ഫാസിൽ സിനിമയിൽ വില്ലനായെത്തുന്നുവെന്ന് .അല്ലു , ഫഹദ് ടീം ആദ്യമായാണ് ഒന്നിക്കുന്നത് സുകുമാർ ഒരുക്കുന്ന പുഷ്പ മാസ് ആക്ഷൻ എന്‍റർടെയ്നർ ആണ്. പാൻ ഇന്ത്യൻ റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതലെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് സിനിമ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അല്ലുഅർജ്ജുന്‍റെ വ്യത്യസ്ത ലുക്കും ഏറെ ചർച്ചയായിരുന്നു. ആദ്യം തമിഴ് താരം വിജയ് സേതുപതിയെയായിരുന്നു വില്ലൻ വേഷത്തിലേക്കാലോചിച്ചത്. […]

Categories
Film News

ജോജി: ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ ടീമിന്‍റെ പുതിയ സിനിമ ഒടിടി റിലീസിന്

ഫഹദ് ഫാസിലിന്‍റെ ജോജി നേരിട്ട് ഓടിടി റിലീസിനെത്തുമെന്ന് റിപ്പോർട്ടുകൾ. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരൻ ആണ്. ഫഹദ്, ദിലീഷ്, ശ്യാം പുഷ്കരൻ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് ജോജിയിലൂടെ. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയായിരുന്നു കൂട്ടുകെട്ടിന്‍റെ മുൻസിനിമകൾ. അണിയറക്കാർ അറിയിച്ചിരിക്കുന്നതനുസരിച്ച് ജോജി വില്യം ഷേക്സ്പിയറിന്‍റെ പ്രശസ്ത നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ളതാണ്. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ പ്രസാദ് എന്നിവരും മുഖ്യകഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദ് – സിനിമാറ്റോഗ്രഫി, കിരണ്‍ […]

Categories
Film News

രഞ്ജിത് – ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്നു

പോപുലർ സംവിധായകൻ രഞ്ജിത് ബാലകൃഷ്ണൻ അടുത്ത സിനിമയുടെ തിരക്കഥ രചനയിലാണ്. ഫഹദ് ഫാസിൽ ചിത്രത്തിൽ നായകനായെത്തുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. ഇന്ത്യൻ റുപ്പിയിൽ രഞ്ജിത്തും ഫഹദും മുമ്പ് ഒരുമിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് ഫഹദ് എത്തിയത്. രഞ്ജിത് തിരക്കഥ എഴുതിയ അയാൾ ഞാനല്ല എന്ന സിനിമയിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. നിലവിൽ മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ചിത്രീകരണത്തിനിടെ പറ്റിയ അപകടത്തെ തുടർന്ന് താരം വിശ്രമത്തിലാണ്. മഹേഷ് […]

Categories
Film News

ഫഹദ് ഫാസിലിന്‍റെ മലയൻകുഞ്ഞ് തുടക്കമായി

ഫഹദ് ഫാസിലിന്‍റെ പുതിയ സിനിമ മലയൻകുഞ്ഞ് ഈരാറ്റുപേട്ടയിൽ തുടങ്ങി. താരത്തിന്‍റെ അച്ഛൻ പ്രശസ്ത സംവിധായകൻ ഫാസിൽ ചിത്രം നിർമ്മിക്കുന്നു. എംഎൽഎ പിസി ജോർജ്ജ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.ഫഹദ്, മഹേഷ് നാരായണൻ, ഫാസിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മലയൻകുഞ്ഞ് സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോൻ പ്രഭാകരൻ ആണ്. നിരവധി സീനിയർ സംവിധായകരുടെ അസിസ്റ്റന്‍റായിട്ടുണ്ട്. മഹേഷ് നാരായണൻ , ഫഹദിന്‍റെ ടേക്ക് ഓഫ്, സി യു സൂൺ ചിത്രങ്ങൾ സംവിധാനം ചെയ്ത, ആണ് തിരക്കഥ ഒരുക്കുന്നത്. അണിയറക്കാർ അറിയിച്ചതനുസരിച്ച് പ്രകൃതിക്ഷോഭത്തെ […]