Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഒടിടി അല്ല തിയറ്റര്‍ റിലീസ് ആയിരിക്കുമെന്ന് സൂചന.

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഒടിടി അല്ല തിയറ്റര്‍ റിലീസ് ആയിരിക്കുമെന്ന് സൂചന. ഈ വര്‍ഷം നവംബറില്‍ ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് പുറത്തും ചിത്രം റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ തിയറ്റര്‍ തുറക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് റിലീസുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അതേസമയം തിയറ്റര്‍ റിലീസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി […]

Categories
Film News

സണ്ണി വെയ്ന്റെ പുതിയ സിനിമ അപ്പൻ

സണ്ണി വെയ്ൻ , ഫ്രഞ്ച് വിപ്ലവം സംവിധായകൻ മജു കെ ബി യ്ക്കൊപ്പം അപ്പൻ എന്ന പുതിയ സിനിമ ചെയ്യുന്നു. ജോസ്കുട്ടി മഠത്തിൽ, രഞ്ജിത് മനമ്പറക്കാട്ട് എന്നിവർക്കൊപ്പം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് ബാനറിൽ സണ്ണിവെയ്ൻ ചിത്രം നിർമ്മിക്കുന്നു. അലൻസിയർ ലെ ലോപസ്, അനന്യ, ​ഗ്രേസ് ആന്റണി, പോളി വിൽസൺ എന്നിവരാണ് മറ്റു താരങ്ങൾ. സണ്ണിയുടെ സുഹൃത്തും നടനുമായ ദുൽഖർ സൽമാന് സിനിമ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കികൊണ്ട് പ്രഖ്യാപിച്ചു. അപ്പൻ കഥ, സംവിധായകൻ മജുവിന്റെതാണ്. ആർ ജയകുമാറിനൊപ്പം സംവിധായകൻ […]

Categories
Film News

ദുൽഖർ സൽമാന്റെ അടുത്ത ഹിന്ദി ചിത്രം ചുപ്പ്

ദുൽഖർ സൽമാൻ പുതിയ ഹിന്ദി സിനിമ പ്രശസ്ത സംവിധായകൻ ആർ ബൽകിയൊടൊപ്പം ചെയ്യുന്നതായി അറിയിച്ചിരുന്നു. സിനിമയിൽ പൂജ ബട്ടും പ്രധാന വേഷത്തിലെത്തുന്നു. സ്കാം 1992 ഫെയിം ശ്രേയ ധന്വന്തരി , സണ്ണി ഡിയോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ചുപ് : ദി റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ചുപ് ഒരു സൈക്കോളജി ത്രില്ലർ സിനിമയാണ്. ബൽകി, റിഷി വീർമണി, രാജ സെൻ എന്നിവർ […]

Categories
Film News

ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാൾ സമ്മാനമായി അടി പോസ്റ്റർ

അടി സിനിമയുടെ പുതിയ പോസ്റ്റർ ഷൈനിന്റെ പിറന്നാൾ സമ്മാനമായി പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫാറർ ഫിലിംസ് നിർമ്മിക്കുന്ന നാലാമത് സിനിമയാണിത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നിവയാണ് മറ്റു സിനിമകൾ. ഷൈൻ ടോം ചാക്കോ, അഹാനകൃഷ്ണ, ധ്രുവ് എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ലില്ലി, അന്വേഷണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശോഭ് വിജയനാണ് സിനിമ ഒരുക്കുന്നത്. രതീഷ് രവി തിരക്കഥ ഒരുക്കുന്നു. സം​ഗീതമൊരുക്കുന്നത് ​ഗോവിന്ദ് വസന്തയാണ്. ഫായിസ് സിദ്ദീഖിന്റേതാണ് ഛായാ​ഗ്രഹണം. നൗഫൽ എഡിറ്റിം​ഗ്. […]

Categories
Film News

ബോളിവുഡ് താരം മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയാകുന്നു; പിറന്നാൾ സ്പെഷൽ പോസ്റ്റർ റിലീസ് ചെയ്തു

തെലു​ഗ് സംവിധായകൻ ഹാനു രാഘവപുടി , പാടി പാടി ലേചെ മാനസു ഫെയിം, ഒരുക്കുന്ന സിനിമയിൽ ദുൽഖർ സൽമാൻ നായകനായെത്തുന്നു. പിരിയഡ് പ്രണയകഥയായ സിനിമയിൽ ആർമി ഓഫീസർ ലെഫ്റ്റനന്റ് റാം ആയി താരമെത്തുന്നു. ബോളിവുഡ് താരം മൃണാൽ താക്കുർ സിനിമയിൽ ദുൽഖറിന്റെ നായികയായെത്തുന്നു. മ‍ൃണാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. സൂപ്പർ 30, ബട്ല ഹൗസ്, നെറ്റ്ഫ്ലിക്സ് സീരീസ് ​ഗോസ്റ്റ് സ്റ്റോറീസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള […]

Categories
Film News

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം ഒന്നിക്കുന്ന അടിത്തട്ട്

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമയാണ് അടിത്തട്ട്. ജയപാലൻ എന്ന താരവും മുഖ്യവേഷത്തിലെത്തുന്നു. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമ മിനി മാർച്ച് സ്റ്റുഡിയോസ്, കാനയിൽ ഫിലിംസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ സോഷ്യൽമീഡിയയിലൂടെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ജിജോ ആന്റണിയുടെ സണ്ണി വെയ്നിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ് അടിത്തട്ട്. പോക്കിരി സൈമൺ ആയിരുന്നു ആദ്യസിനിമ. മറ്റ് രണ്ട് സിനിമകൾ കൂടി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കൊന്തയും […]

Categories
Film News

ദുൽഖര് സൽമാന്റെ അടുത്ത ഹിന്ദി ചിത്രം സൈക്കോളജിക്കൽ ത്രില്ലർ

ബോളിവുഡ് സംവിധായകൻ ആർ ബൽകിയുടെ ചിത്രത്തിലഭിനയിക്കുന്നതായണ് ദുൽഖർ നേരത്തെ അറിയിച്ചിരുന്നു. പ്രശസ്ത സിനിമാറ്റോ​ഗ്രഫർ പിസി ശ്രീറാം, ആണ് ബൽകി ചിത്രങ്ങളുടെ ക്യാമറ ഒരുക്കുന്നത്. അടുത്തിടെ ഒരു ട്വീറ്റിലൂടെ ഛായാ​ഗ്രാഹകൻ പുതിയ സിനിമ സൈക്കോളജിക്കൽ ത്രില്ലർ ആയിരിക്കുമെന്നറിയിച്ചിരുന്നു. ഫീൽ ​ഗുഡ്- ഇൻസ്പൈറിം​ഗ് സിനിമകൾ ഒരുക്കുന്നതിൽ പ്രശസ്തനാണ് ആർ ബൽകി. ചീനി കും, പാ, പാഡ്മാൻ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളാണ്. ആദ്യമായാണ് ഒരു ത്രില്ലർ സിനിമ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുൽഖർ അതേ സമയം തെലു​ഗ് സംവിധായകൻ ഹാനു […]

Categories
Film News

ദുൽഖർ സൽമാൻ – റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ദുൽഖർ സൽമാന്റെ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. […]

Categories
Film News

സൗബിൻ ഷഹീറിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനെത്തുന്നു

ദുൽഖർ സൽമാൻ , സൗബിൻ ഷഹീർ ടീം ഒന്നിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ ദുൽഖർ സൽമാൻ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്. പ്രൊ‍ജക്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുൽഖർ സൽമാൻ, സൗബിന്റെ ആദ്യ സംവിധാനമായ പറവയിലും ഉണ്ടായിരുന്നു. തെലു​ഗ് സംവിധായകൻ ഹാനു രാഘവപുടിയുടെ റൊമാന്റിക് സിനിമയുടെ ചിത്രീകരണത്തിനായി കാശ്മീരിലാണ് താരമിപ്പോൾ. ചിത്രത്തിൽ താരം പട്ടാളക്കാരനായെത്തുന്നു. ലെഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് താരം മൃണാൾ താക്കുർ നായികയായെത്തുന്നു. മലയാളത്തിൽ, സല്യൂട്ട് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ദുൽഖർ. […]

Categories
Film News teaser

സബ്ഇൻസ്പെക്ടർ അരവിന്ദ് കരുണാകരനായി ദുൽഖർ സൽമാൻ; ടീസർ കാണാം

ദുൽഖർ സൽമാൻ പുതിയ സിനിമ സല്യൂട്ട് ടീസർ റിലീസ് ചെയ്തു. ഒരു പ്രതിഷേധത്തിന്റെ അവസാനഘട്ടത്തിൽ ദുൽഖർ പോലീസ് വേഷത്തിൽ എത്തുന്നതാണ് ടീസറിൽ. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് ത്രില്ലർ സിനിമയാണ് സല്യൂട്ട്. ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന പോലീസ് സബ്ഇൻസ്പെക്ടർ ആയി ദുൽഖർ സൽമാനെത്തുന്നു. മുഴുനീള പോലീസ് വേഷത്തിൽ ആദ്യമായാണ് ദുൽഖർ സൽമാനെത്തുന്നത്. ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. എഴുത്തുകാരുടെ മുൻ പോലീസ് ത്രില്ലർ സിനിമ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് ഇതുവരെ മലയാളത്തിലെത്തിയിട്ടുള്ള […]