Categories
Film News trailer

ജിബൂട്ടി ട്രയലിർ റിലീസ് ചെയ്തു

അമിത് ചക്കാലയ്ക്കൽ നായകനായെത്തുന്ന ജിബൂട്ടി ട്രയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ്, ദുൽഖർ, ഫഹദ് ഫാസിൽ തുടങ്ങിയവർ അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലർ പുറത്തിറക്കിയിരിക്കുന്നത്. ആഫ്രിക്കയുടെ സൗന്ദര്യം പകർത്തിയിരിക്കുന്ന ട്രയിലറാണിത്. ആഫ്രിക്കൻ രാജ്യമാണ് ജിബൂട്ടി. മലയാളി വ്യവസായി ജോപി പി സാം ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷൻസ് ബാനറിൽ സിനിമ നിർമ്മിച്ചിരിക്കുന്നു. എസ് ജെ സിനു സിനിമ സംവിധാനം ചെയ്യുന്നു. ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന സിനിമ. അഫ്സൽ കരുനാ​ഗപ്പള്ളിയുടേതാണ് തിരക്കഥയും സംഭാഷണങ്ങളും. ശകുൻ ജെസ്വാൾ നായികയാകുന്നു. […]

Categories
Film News trailer

ജോജി ട്രയിലർ റിലീസ് ചെയ്തു ; ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ ചിത്രം

ഫഹദ് ഫാസില‍്‍ ചിത്രം ജോജി ട്രയിലർ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരൻ ഒരുക്കുന്നു. അണിയറക്കാർ അറിയിച്ചിരിക്കുന്നതനുസരിച്ച് സിനിമ ഷേക്സ്പിയറുടെ പോപുലർ നാടകം മാക്ബത്ത് ആസ്പദമാക്കിയുള്ളതാണ്. ബാബുരാജ്, ഷമ്മിതിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ്, അലിസ്റ്റർ അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രഫിയും കിരൺ ദാസ് എഡിറ്റിം​ഗും നിർവഹിക്കുന്നു. ജസ്റ്റിൻ വർ​ഗ്​​ഗീസിന്റേതാണ് സം​ഗീതം. ഭാവന സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ഏപ്രിൽ 7ന് സിനിമ […]

Categories
Film News

ഫഹദ് ഫാസില്‍ ചിത്രം ജോജി ആമസോൺ പ്രൈമിലൂടെയെത്തും ; ടീസറെത്തി

ഫഹദ് ഫാസിൽ, ദിലീഷ് പോത്തനൻ, ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൻറെ ജോജി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. ഏപ്രിൽ 7ന് ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സിനിമയുടെ ടീസർ റിലീസ് ചെയ്തു. കൂട്ടുകെട്ടിന്‍റെ മുൻസിനിമകളായ മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ വൻ ഹിറ്റുകളായിരുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം. ഷേക്സ്പിയർ നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, ബാബു രാജ്, ഉണ്ണിമായ, എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് […]

Categories
Film News

ജോജി: ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ ടീമിന്‍റെ പുതിയ സിനിമ ഒടിടി റിലീസിന്

ഫഹദ് ഫാസിലിന്‍റെ ജോജി നേരിട്ട് ഓടിടി റിലീസിനെത്തുമെന്ന് റിപ്പോർട്ടുകൾ. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരൻ ആണ്. ഫഹദ്, ദിലീഷ്, ശ്യാം പുഷ്കരൻ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് ജോജിയിലൂടെ. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയായിരുന്നു കൂട്ടുകെട്ടിന്‍റെ മുൻസിനിമകൾ. അണിയറക്കാർ അറിയിച്ചിരിക്കുന്നതനുസരിച്ച് ജോജി വില്യം ഷേക്സ്പിയറിന്‍റെ പ്രശസ്ത നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ളതാണ്. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ പ്രസാദ് എന്നിവരും മുഖ്യകഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദ് – സിനിമാറ്റോഗ്രഫി, കിരണ്‍ […]

Categories
Film News

ദിലീഷ്‌ പോത്തന്‍ – ഫഹദ്‌ ഫാസില്‍ സിനിമ ജോജിയില്‍ ഷമ്മി തിലകന്‍, ബാബുരാജ്‌ ടീം

ഫഹദ്‌ ഫാസില്‍ നായകനാകുന്ന പുതിയ സിനിമ ജോജി. ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്‌. ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കുന്ന സിനിമ വില്യം ഷേക്‌സ്‌പിയറുടെ മാക്‌ബത്ത്‌ എന്ന നാടകത്തെ ആസ്‌പദമാക്കിയുള്ളതാണ്‌. ഫഹദിനൊപ്പം സിനിമയില്‍ ഷമ്മി തിലകന്‍, ബാബു രാജ്‌ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അഞ്ചാംപാതിര ഫെയിം ഉണ്ണിമായ പ്രസാദ്‌ പ്രധാനകഥാപാത്രമായി സിനിമയിലെത്തുന്നു. ഫഹദ്‌, പോത്തന്‍, പുഷ്‌കരന്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ ഏറെ പ്രതീക്ഷകളോടെയാണ്‌ മലയാളസിനിമ ആരാധകര്‍ കാത്തിരിക്കുന്നത്‌. ഷൈജു ഖാലിദ്‌ ക്യാമറയും ജസ്‌റ്റിന്‍ […]

Categories
Film News

ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ സിനിമ ജോജി ചിത്രീകരണം തുടങ്ങി

ഫഹദ് ഫാസിലിന്‍റെ പുതിയ സിനിമ ജോജി, ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നത് ചിത്രീകരണം തുടങ്ങി.വില്യം ഷേക്സ്പിയറുടെ പ്രശസ്ത നാടകം മാക്ബത്ത് ആസ്പദമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്ന സിനിമയാണിത്.‌കോവിഡ് കാലത്തെ ഫഹദിന്‍റെ മൂന്നാമത്തെ സിനിമയാണ് ജോജി. കോവിഡ് കാലത്ത് ചിത്രീകരണം തുടർന്ന മുൻനിര താരമാണ് ഫഹദ് ഫാസിൽ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ. നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്ത ഇരുൾ എന്നിവയാണ് സിനിമകൾ. ഫഹദ്, ശ്യാം, ദിലീഷ് കൂട്ടുകെട്ട് വളരെ ആകാംക്ഷയോടെയാണ് […]

Categories
Film News

ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു

ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിൽ നായകനാകുന്നു. വില്യം ഷേക്സ്പിയറിന്റെ പ്രശസ്ത നാടകം മാക്ബത്തിനെ ആസ്പദമാക്കിയാണ് ശ്യാംപുഷ്കരൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദിലീഷ്- ശ്യാം പുഷ്കരൻ കൂട്ടുകെട്ടിന്റെ നിർമ്മാണ കമ്പനി വർക്കിംഗ് ക്ലാസ് ഹീറോ,ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്സ് ബാനറിനൊപ്പം സിനിമ നിർമ്മിക്കുന്നു. കഴിഞ്ഞ വർഷം ബാനര്‍ നിർമ്മിച്ച ഹിറ്റ് സിനിമയാണ് […]

Categories
Film News

തങ്കം സിനിമയില്‍ കള്ളന്‍ കുട്ടനായി ഫഹദ് ഫാസില്‍

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിനിമയാണ് തങ്കം. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ ഒരുമിക്കുന്ന സിനിമ. ദേശീയപുരസ്‌കാരജേതാവ് ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കുന്ന സിനിമ തീരം ഫെയിം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്നു. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ ലോക്ഡൗണിനെ തുടര്‍ന്ന് പ്ലാന്‍ മാറ്റുകയായിരുന്നു. അണിയറക്കാര്‍ അറിയിച്ചത് പ്രകാരം തങ്കം ഒരു ക്രൈം ഡ്രാമയാണ്. ഫഹദ് ഫാസില്‍ സിനിമയില്‍ കള്ളനായെത്തുന്നു. കുട്ടപ്പന്‍ തങ്കമണി അഥവ കള്ളന്‍ കുട്ടന്‍ എന്ന കഥാപാത്രമായെത്തുന്നു. ഫഹദിന്റെ ചെറിയ കള്ളന്‍വേഷം […]

Categories
Film News

പട ഫസ്റ്റ്‌ലുക്ക പോസ്റ്ററെത്തി

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് പട. കമല്‍ കെഎം സംവിധാനം ചെയ്യുന്ന സിനിമ ഇ4 എന്റര്‍ടെയ്ന്‍മെന്‍്‌റ്‌സ് നിര്‍മ്മിക്കുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. പോസ്റ്ററില്‍ നാല് ലീഡ് താരങ്ങളുമെത്തുന്നു. മുഖം മറച്ചാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് സംവിധായകന്‍ കമല്‍ കെഎം എത്തുന്ന സിനിമയാണ് പട. അദ്ദേഹത്തിന്റെ ആദ്യ സിനിമ ഐഡി ഹിന്ദിയില്‍ ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം സ്‌ക്രീന്‍ […]

Categories
Film News

തങ്കം : ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ ടീമിന്റെ സിനിമ അടുത്ത മാസം തുടങ്ങും

മഹേഷ് നാരായണന്‍ ഒരുക്കുന്ന മാലിക് ചിത്രീകരണത്തിലാണ് ഫഹദ് ഫാസില്‍ മാസങ്ങളായി. സിനിമയ്ക്കായി താരം ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു. ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്, ഈ മാസം രണ്ടാമത്തെ ആഴ്ചയോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിന് ശേഷം ഒരു മാസത്തെ ഇടവേള എടുക്കാനാണ് ഫഹദ് ആലോചിക്കുന്നത്. തന്റെ സാധാരണരൂപത്തിലേക്ക് തിരിച്ചെത്താനാണിത്. അടുത്തതായി തീരം ഫെയിം ഷഹീദ് അറാഫത്തിന്റെ സിനിമ തങ്കം സെറ്റില്‍ ജോയിന്‍ ചെയ്യും. നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്യാം പുഷ്‌കരന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. ദിലീഷ് പോത്തന്‍, […]