Categories
Film News

പരിയേരും പെരുമാൾ സംവിധായകനൊപ്പം ധ്രുവ് വിക്രം

ധ്രുവ് വിക്രം പരിയേരും പെരുമാൾ സംവിധായകൻ മാരി സെൽവരാജിനൊപ്പം എത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. യുവതാരം ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണിപ്പോൾ. സംവിധായകനൊപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് ധ്രുവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദിത്യ വർമ്മ യിലൂടെ ധ്രുവ് സിനിമയിലേക്കെത്തിയത്. തെലുഗ് സിനിമ അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്ക് ആയിരുന്നു സിനിമ. തമിഴ് വെർഷൻ വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരത്തിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മാരി സെൽവരാജിനൊപ്പമുള്ള പുതിയ സിനിമ സ്പോർട്ട്സ് സിനിമയാണ്. പാ രഞ്ജിത് സിനിമ നിർമ്മിക്കുന്നു. കാർത്തിക് സുബ്ബരാജിനൊപ്പം […]

Categories
Film News

വിക്രമും മകന്‍ ധ്രുവും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ഒന്നിക്കുന്നു

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളിവുഡ് മീഡിയകളിലെ പ്രധാനവാര്‍ത്തയാണ് വിക്രം പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പമെത്തുന്നുവെന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് വിക്രമിന്റെ 60ാമത് സിനിമയാണിത്. 7സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ലളിത് കുമാര്‍ സിനിമ നിര്‍മ്മിക്കുന്നു. വിക്രമിന്റെ വരാനിരിക്കുന്ന കോബ്ര എന്ന സിനിമയും നിര്‍മ്മിക്കുന്നത് ഇവരാണ്. പുതിയ വാര്‍ത്തകള്‍ വിക്രമും മകന്‍ ധ്രുവും കാര്‍ത്തിക ചിത്രത്തില്‍ ഒന്നിക്കുന്നുവെന്നാണ്. ഇതുവരെയും ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല. വിക്രമിന് കോബ്ര ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അജയ് ജ്ഞാനമുത്തു ഇമൈക്ക നോടികള്‍ ഫെയിം ആണ് സിനിമ ഒരുക്കുന്നത്. കര്‍ണന്‍, പൊന്നിയിന്‍ സെല്‍വന്‍ […]