Categories
Film News trailer

അസുരൻ തെലു​ഗ് റീമേക്ക് നരപ്പ, ട്രയിലർ പുറത്തിറക്കി

ധനുഷ് നായകനായെത്തിയ വെട്രിമാരൻ ചിത്രം അസുരൻ സൂപ്പർ ഹിറ്റായിരുന്നു. സിനിമയുടെ തെലു​ഗ് റീമേക്ക് നരപ്പ ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ്. തെലു​ഗില്‌ വെങ്കടേഷ് നായകനാകുന്നു. ശ്രീകാന്ത് അഡല സംവിധാനം ചെയ്യുന്ന സിനിമയിൽ തമിഴിൽ മഞ്ജു വാര്യർ അഭിനയിച്ച വേഷത്തിലെത്തുന്നത് പ്രിയാമണിയാണ്. റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം ജൂലൈ 20ന് റിലീസിനെത്തുന്നു. മഞ്ജു വാര്യർ ആദ്യമായി തമിഴിലെത്തിയ സിനിമയാണിത്. ചിത്രത്തിൽ ധനുഷ് ഡബിൾ […]

Categories
Film News

ജോജു ജോർജിന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം: ട്രെയിലർ ജൂൺ 1ന്.

തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനൊപ്പം ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറുകയാണ് ജോജു ജോര്‍ജ്ജ്. രണ്ടാമത്തെ സെൻട്രൽ ക്യാറക്ടറായാണ് മലയാളത്തിന്റെ ഈ അഭിമാന താരം തമിഴിലെത്തുന്നത്. ഒരു നടനെന്ന നിലയിൽ ജോജുവിനെ നോക്കി കാണുമ്പോൾ, സിനിമയിൽ വരണം സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തർക്കും വലിയൊരു പ്രചോദനമാണ്. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയുടെ ഭാവി ആയി മാറിയ നടനാണ് ജോജുജോർജ്. ജോജു എന്ന നടനെ ഓർത്ത് മലയാളികൾക്ക് എന്നും അഭിമാനമേയുള്ളൂ. സിനിമയെന്ന മാസ്മരിക ലോകത്ത് […]

Categories
Film News

ധനുഷ്- കാർത്തിക് സുബ്ബരാജ് ടീമിന്റെ ജ​ഗമേ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ധനുഷിന്റെ പുതിയ സിനിമ ജ​ഗമെ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചതു പോലെ സിനിമ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ജൂൺ 18ന് സിനിമ സ്ട്രീം ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. കാർത്തിക് സുബ്ബരാജ്, ജ​ഗമേ തന്തിരം ആക്ഷൻ ചിത്രമായാണൊരുക്കിയിരിക്കുന്നത്. ധനുഷ്, സുരുളി എന്ന മധുരക്കാരനായെത്തുന്നു. ഐശ്വര്യ ലക്ഷ്മി, ​ഗെയിം ഓവർ ഫെയിം സഞ്ജന നടരാജൻ എന്നിവരാണ് നായികമാർ. ഹോളിവുഡ് താരം ജെയിംസ് കോസ്മോ, ബ്രേവ് ഹാർട്ട്, ട്രോയ്, പോപുലർ ടിവി സീരീസ് ​ഗെയിം ഓഫ് ത്രോൺസ് ഫെയിം സിനിമയിൽ […]

Categories
Film News

ധനുഷ് ചിത്രം കർണൻ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സ്വന്തമാക്കി

ധനുഷ് ചിത്രം കർണൻ തമിഴിൽ ഏറെ പ്രതീക്ഷകളുള്ള ഈ വർഷത്തെ സിനിമയാണ്. ഏപ്രിൽ 9ന് ചിത്രം റിലീസിനെത്തുകയാണ്. സിനിമയുടെ കേരളത്തിലെ വിതരാണവകാശം ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിർവാദ് സിനിമാസ് സ്വന്തമാക്കിയിരിക്കുന്നു. കര്‍ണൻ , മാരി സെൽവരാജ് ഒരുക്കിയിരിക്കുന്നു. പരിയേരും പെരുമാള്‍ ഫെയിം. ധനുഷ് ടൈറ്റിൽ കഥാപാത്രമായെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. കർണനിൽ നായികയാകുന്നത് മലയാളി താരം രജിഷ വിജയൻ ആണ്. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96ഫെയിം ഗൗരി കിഷൻ […]

Categories
Film News

ധനുഷിന്‍റെ കർണ്ണൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ധനുഷ് ചിത്രം കർണൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്ററിൽ കൈവിലങ്ങുമായി നിൽക്കുന്ന താരമാണ്. മാരി സെൽവരാജ് , പരിയേരും പെരുമാൾ സംവിധായകൻ ഒരുക്കുന്നു. കർണൻ, ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയാണ്. മലയാളി താരം രജിഷ വിജയൻ നായികയാകുന്നു. തമിഴിൽ താരത്തിന്‍റെ ആദ്യസിനിമയാണിത്. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകർ പെരുമാൾ, നാടി അക്ക നടരാജൻ സുബ്രഹ്മണ്യൻ, 96ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന സിനിമ ഏപ്രിൽ 9ന് തിയേറ്റർ റിലീസ് […]

Categories
Film News

ഡി 43 : ധനുഷും മാളവിക മോഹനനും ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റുകളായെത്തുന്നു

ധനുഷിന്‍റെ പുതിയ സിനിമ സംവിധായകൻ കാർത്തിക് നരേൻ ഒരുക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഡി 43 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ത്രില്ലർ ആണ്. മാളവിക മോഹനൻ നായികയാകുന്നു. ധനുഷും മാളവികയും ചിത്രത്തിൽ ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റുകളാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരു സ്വതന്ത്ര ജേർണലിസ്റ്റിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ്. അടുത്തിടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മാളവിക, ധനുഷുമൊത്തുള്ള ഫോട്ടോ ഷെയർ ചെയ്തിരുന്നു. കാർത്തിക് നരേൻ , മലയാളി തിരക്കഥാകൃത്തുക്കളായ സൂഹാസ്-ഷരഫു ടീമിനൊപ്പം തിരക്കഥ ഒരുക്കുന്നു. ഗാനരചയിതാവ് വിവേക് അഡീഷണൽ […]

Categories
Film News

ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിൽ

ധനുഷിന്‍റെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജഗമേ തന്തിരം തിയേറ്റർ റിലീസ് വേണ്ടെന്ന് വച്ചിരിക്കുന്നു. പുതിയ റിപ്പോർട്ടുകളനുസരിച്ച് സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. തിയേറ്ററുകൾ വർക്ക് ചെയ്ത് തുടങ്ങിയെങ്കിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോം വളരെ വലിയ തുക നൽകിയത് നിരസിക്കാൻ അണിയറക്കാർക്കായില്ല എന്നാണ് അറിയുന്നത്. എസ് ശശികാന്ത് , വൈ നോട്ട് സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജഗമേ തന്തിരം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ്. നടൻ- സംവിധായകൻ കൂട്ടുകെട്ട് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. […]

Categories
Film News

ധനുഷ് കാർത്തിക് നരേൻ സിനിമ തുടക്കമായി

ധനുഷിന്‍റെ പുതിയ സിനിമ സംവിധായകൻ കാർത്തിക് നരേൻ ഒരുക്കുന്നതിന് തുടക്കമായി. ലീഡ് താരം ധനുഷ് ആലപിച്ചിരിക്കുന്ന ഓപ്പണിംഗ് ഗാനം തന്നെയാണ് ടീം ആദ്യം ചിത്രീകരിച്ചിരിക്കുന്നത്. ജിവി പ്രകാശ് കമ്പോസ് ചെയ്തിരിക്കുന്ന ഗാനത്തിന്‍റെ വരികൾ വിവേക് ഒരുക്കിയിരിക്കുന്നു. ഡി 43 എന്ന് താത്കാലികനാമം ചെയ്തിട്ടുള്ള സിനിമ നിർമ്മിക്കുന്നത് സത്യജ്യോതി ഫിലിംസ് ആണ്. കാർത്തിക് നരേൻ തിരക്കഥ ഒരുക്കുന്നു. അഡീഷണൽ തിരക്കഥയും ഡയലോഗുകളും ലിറിസിസ്റ്റ് വിവേകിന്‍റേതാണ്. മാളവിക മോഹനൻ നായികയായെത്തുന്നു. തടം ഫെയിം സ്മൃതി വെങ്കട്ട്, സമുദ്രക്കനി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Categories
Film News

സെല്‍വരാഘവൻ – ധനുഷ് ടീമിന്‍റെ പുതിയ സിനിമയിൽ യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്നു

സംവിധായകൻ സെൽവരാഘവൻ പുതിയ സിനിമ ധനുഷുമൊത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കലൈപുലി എസ് താണു വി ക്രിയേഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. യുവാൻ ശങ്കർ രാജ സിനിമയുടെ സംഗീതമൊരുക്കുന്നുവെന്നതാണ് പുതിയ വാർത്തകൾ. സംവിധായകൻ യുവാനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നു. തമിഴ് സിനിമയിൽ ഏറെ പോപുലറായിട്ടുള്ള സംവിധായകൻ സംഗീതസംവിധായകൻ കൂട്ടുകെട്ടാണ് സെൽവരാഘവൻ, യുവാൻ ശങ്കർ രാജ കൂട്ടുകെട്ട്. പുതുപേട്ടൈ, കാതൽ കൊണ്ടേൻ, 7G റെയിൻബോ കോളനി തുടങ്ങിയ സിനിമകൾ സംഗീതപ്രാധാന്യമുള്ളവയായിരുന്നു. സൂര്യ ചിത്രം എൻജികെ ആയിരുന്നു […]

Categories
Film News

ധനുഷ്-രജിഷ വിജയൻ കൂട്ടുകെട്ടിന്‍റെ കർണൻ പൂർത്തിയായി

ധനുഷ് ചിത്രം കർണൻ ചിത്രീകരണം പൂർത്തിയായി. താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചതാണിക്കാര്യം. മാരി സെൽവരാജ് , സംവിധായകനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ധനുഷ് ആണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കർണൻ ഒരു ഗ്രാമീണകഥയാണ്. യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പരിയേരും പെരുമാൾ സംവിധായകന്‍റെ ആദ്യചിത്രം പോലെ തന്നെ സാധാരണ പ്രേക്ഷകരും നിരൂപകരും ഒരു പോലെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. മലയാളിതാരം രജിഷ വിജയൻ ആദ്യമായി തമിഴിലേക്കെത്തുകയാണ് സിനിമയിലൂടെ. സാധാരണ ഗ്രാമീണ പെൺകുട്ടിയാവാൻ രജിഷ തന്‍റെ ഭാരം കുറച്ചിട്ടുണ്ട്. […]