Categories
Film News trailer

ദി ലാസ്റ്റ് ടു ഡെയ്സ് ട്രയിലർ കാണാം

ദീപക് പാറമ്പോൽ പ്രധാനകഥാപാത്രമായെത്തുന്ന മലയാളസിനിമയാണ് ദി ലാസ്റ്റ് ടു ഡെയ്സ്. സന്തോഷ് ലക്ഷ്മൺ സംവിധാനം ചെയ്യുന്ന സിനിമ ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ആണ്. മെയ് 27ന് നീസ്ട്രീമിലൂടെ ചിത്രം റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. നവനീത് രഘുവുമായി ചേർന്ന് സംവിധായകൻ സന്തോഷ് ലക്ഷ്മൺ തിരക്കഥ ഒരുക്കിയിരിക്കുന്നു. സിഐ ശ്രീകാന്ത് ശർമ്മ എന്ന കഥാപാത്രമായി ദീപക് എത്തുന്നു. നന്ദൻ ഉണ്ണി കോൺസ്റ്റബിൾ എബി മാത്യു ആവുന്നു. മേജർ രവി, അതിഥി രവി, അബു വളയംകുളം, ധർമ്മജൻ ബോൾ​ഗാട്ടി, […]

Categories
Film News trailer

മൃദുല്‍ നായരുടെ വെബ്‌സീരീസ് ഇന്‍സ്റ്റാഗ്രാമം ട്രയിലര്‍

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വെബ്‌സീരീസുകള്‍ വളരെ പ്രചാരത്തിലായത് ഈ ലോക്ഡൗണ്‍ കാലത്താണ്. നിരവധി സിനിമസംവിധായകന്‍ പുതിയ ഐഡിയകളുമായി വെബ്‌സീരീസ് ഒരുക്കുന്നു. ഈ ട്രന്‍ഡ് ആരംഭിക്കും മുമ്പെ തന്നെ സംവിധായകന്‍ മൃദുല്‍ നായര്‍ തന്റെ വെ്ബ്‌സീരീസ് തുടങ്ങിയിരുന്നു. ഇന്‍സ്റ്റാഗ്രാമം എന്നാണ് പേര്. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ ഇന്‍സ്റ്റാഗ്രാമം ട്രയിലര്‍ റിലീസ് ചെയ്തു. അണ്ടിപ്പാറ എന്ന ഫിക്ഷണല്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മൃദുല്‍ , രാമകൃഷ്ണ കുലുറിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. സീരീസില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. […]

Categories
Film News trailer

ഭൂമിയിലെ മനോഹര സ്വകാര്യം ട്രയിലര്‍

വരാനിരിക്കുന്ന റൊമാന്റിക് സിനിമ ഭൂമിയിലെ മനോഹര സ്വകാര്യം ട്രയിലര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്തു. ദീപക് പാറമ്പോല്‍, പ്രയാഗ റോസ് മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രമാകുന്നത്. ഷൈജു അന്തിക്കാട്, ഹണി ബീ 2.5 ഒരുക്കിയ സംവിധായകനാണ് ഭൂമിയിലെ മനോഹര സ്വകാര്യം ഒരുക്കിയിരിക്കുന്നത്. ശാന്തകുമാര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിരവധി സ്‌റ്റേജുകളില്‍ നാടകമായ അരങ്ങേറിയ തിരക്കഥയാണിത്. അഹമ്മദ് കുട്ടി എന്ന കമ്മ്യൂണിസ്റ്റ് നേതാവായാണ് ദീപക് എത്തുന്നത്. അന്ന ജോസഫ് […]

Categories
Film News

ഭൂമിയിലെ മനോഹര സ്വകാര്യം : ടീസര്‍ ടൊവിനോ തോമസ് റിലീസ് ചെയ്യും

ദീപക് പാറമ്പോല്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ഭൂമിയിലെ മനോഹര സ്വകാര്യം. എ ശാന്തകുമാര്‍ എഴുതി ഷൈജു അന്തിക്കാട് ഒരുക്കുന്ന ഒരു മനോഹര പ്രണയകഥയാണ് സിനിമ. കോഴിക്കോടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് ദീപക് ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.