Categories
Film News

ശ്രീനാഥ് ഭാസി, ​ഗുരു സോമസുന്ദരം, ചെമ്പൻ വിനോദ് എന്നിവരൊന്നിക്കുന്ന ചട്ടമ്പി

മിന്നൽ മുരളിയിലെ കിടിലൻ പ്രകടനത്തിന് ശേഷം ​ഗുരു സോമസുന്ദരം മലയാളത്തിൽ തിരക്കേറുകയാണ്. അടുത്തതായി ചട്ടമ്പി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ടീമിനൊപ്പം ​ഗുരു എത്തുന്നു. ​ഗ്രേസ് ആന്റണി, മൈഥിലി എന്നിവർ നായികയാകുന്നു. അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ചട്ടമ്പി. 22 ഫീമെയിൽ കോട്ടയം, ഡാ തടിയ, ​ഗാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ സഹഎഴുത്തുകാരനായിരുന്നു സംവിധായകൻ. ഡോൺ പാലത്തറ കഥ എഴുതിയിരിക്കുന്നു. തൊണ്ണൂറുകളിലെ കഥയാണ് സിനിമ പറയുന്നത്. ​ഗുരു സോമസുന്ദരം മോഹൻലാൽ […]

Categories
Film News trailer

ഭീമന്റെ വഴി ട്രയിലർ റിലീസ് ചെയ്തു

തമാശ സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി ട്രയിലർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ.ജിനു ജോസഫ് , നിർമ്മൽ പാലാഴി എന്നിവർ സഹതാരങ്ങളായെത്തുന്നു. ചെമ്പോസ്കി മോഷന്‌ പിക്ചേഴ്സ് ബാനറിൽ ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമാറ്റോ​ഗ്രഫി ​ഗിരീഷ് ​ഗം​ഗാധരൻ, എഡിറ്റിം​ഗ് നിസാം കാടിരി, സം​ഗീതം വിഷ്ണു വിജയ്, […]

Categories
Film News

കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴി ഡിസംബറിൽ തിയേറ്ററുകളിലെത്തുന്നു

കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭീമന്റെ വഴി റിലീസിനൊരുങ്ങുന്നു.ഡിസംബർ 3ന് സിനിമ തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുന്നു. തമാശ സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ്, എന്നിവരാണ് സിനിമയിലെ നായികമാരാകുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ചെമ്പൻ വിനോദിന്റേതാണ് കഥ. ​ഗിരീഷ് ​ഗം​ഗാധരൻ ഛായാ​ഗ്രഹണം. മു​ഹ്സിന്‌ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സം​ഗീതമൊരുക്കിയിരിക്കുന്നു. […]

Categories
Film News

കമൽഹാസൻ- ലോകേഷ് ചിത്രം വിക്രത്തിന്റെ ഭാ​ഗമായി ചെമ്പൻ വിനോദ്

ലോകേഷ് കനകരാജ് ചിത്രം വിക്രം ഇതിനോടകം തന്നെ താരസമ്പുഷ്ടമാണ്. കമൽഹാസൻ , വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നു. പുതിയതായി ടീമിലേക്കെത്തുകയാണ് മലയാളി താരം ചെമ്പൻ വിനോദ് ജോസ്. ​ഗോലി സോഡ 2 വിന് ശേഷം താരം എത്തുന്ന തമിഴ് സിനിമ കൂടിയാണിത്. വിക്രത്തിന്റെ ഭാ​ഗമായി കാളിദാസ് ജയറാം, നരേൻ, മേഘ ആകാശ്, ശിവാനി നാരായണൻ. സ്വാതിഷ്ഠ കൃഷ്ണൻ , കാളിദാസിന്റെ ജോഡിയായെത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആക്ഷൻ ചിത്രമായ വിക്രത്തിന് സിനിമാറ്റോ​ഗ്രഫി ​ഗിരീഷ് ​ഗം​ഗാധരൻ ഒരുക്കുന്നു. സം​ഗീതം […]

Categories
Film News

പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

വിനയന്റെ ബി​ഗ് ബജറ്റ് ചരിത്ര സിനിമ പത്തൊൻപതാം നൂറ്റാണ്ട് ചിത്രീകരണം തുടരുകയാണ്. സിജു വിൽസൺ ആറാട്ടുപുഴ വെലായുധ പണിക്കർ എന്ന ഈഴവ നായകനായെത്തുന്നു. 19ാം നൂറ്റാണ്ടിലെ കഥ പറയുന്നു. നിരവധി പ്രശസ്ത താരങ്ങളെത്തുന്ന സിനിമയിലേക്ക് പുതിയതായി എത്തുകയാണ് ചെമ്പൻ വിനോ​ദ് ജോസ്. താരം കായംകുളം കൊച്ചുണ്ണിയായി സിനിമയിലെത്തും. കായംകുളത്ത് ജീവിച്ചിരുന്ന നല്ലവനായ കള്ളനായിരുന്നു കായംകുളം കൊച്ചുണ്ണി. അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങൾ കേരളത്തിലെ നാടോടിക്കഥകളാണ്. സത്യൻ, നിവിൻ പോളി എന്നിവർ പിരിയോഡിക് കഥാപാത്രം കൊച്ചുണ്ണിയായെത്തിയിട്ടുണ്ട്.കേരള നവോത്ഥാന പ്രസ്ഥാനത്തിലെ ആദ്യ […]

Categories
Film News

മംമ്‌ത മോഹന്‍ദാസ്‌, ചെമ്പന്‍ വിനോദ്‌, ശ്രീനാഥ്‌ ഭാസി എന്നിവര്‍ സോഹന്‍ സീനുലാല്‍ ചിത്രം അണ്‍ലോക്കില്‍

മംമ്‌ത മോഹന്‍ദാസ്‌, ചെമ്പന്‍ വിനോദ്‌ ജോസ്‌, ശ്രീനാഥ്‌ ഭാസി എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ്‌ അണ്‍ലോക്ക്‌. സോഹന്‍ സീനുലാല്‍ എഴുതി സംവിധാനം ചെയ്യുന്നു. മുമ്പ്‌ രണ്ട്‌ സിനിമകളൊരുക്കിയിട്ടുണ്ട്‌ സംവിധായകന്‍- ഡബിള്‍സ്‌, വന്യം എന്നിവ. അണ്‍ലോക്ക്‌ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ്‌ ചെയ്‌തു. സജീഷ്‌ മഞ്ചേരി നിര്‍മ്മിക്കുന്നു. ഹിപ്പോ പ്രൈം മോഷന്‍ പിക്‌ചേഴ്‌സ്‌ ആണ്‌ സിനിമ അവതരിപ്പിക്കുന്നത്‌. അഭിലാഷ്‌ ശങ്കര്‍ ഡിഒപി, സാജന്‍ വി എഡിറ്റര്‍, സാബു വിത്ര ആര്‍ട്ട്‌ ഡയറക്ടര്‍, […]

Categories
Film News

അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ്മ മെമ്പര്‍ രമേശന്‍ ഒമ്പതാംവാര്‍ഡ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കഴിഞ്ഞ ദിവസം അര്ജ്ജുന്‍ അശോകന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ തോമസ് പുറത്തിറക്കി. ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പോസ്റ്ററിലെത്തുന്നു. ശബരീഷ് വര്‍മ്മ സിനിമയില്‍ ക്രിയേറ്റീവ് കോര്‍ഡിനേറ്ററായുമെത്തുന്നു. മെമ്പര്‍ രമേശന്‍ എഴുതി സംവിധാനം ചെയ്യുന്നത് എബി ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവരാണ്. ബോബന്‍ മോളി ടീം സിനിമ നിര്‍മ്മിക്കുന്നു. […]

Categories
Film News

ഡിസ്‌കോ : ഇന്ദ്രജിത്, മുകേഷ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത സിനിമയില്‍

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമയ്ക്ക് ഡിസ്‌കോ എന്ന് പേരിട്ടു. ഇന്ദ്രജിത് സുകുമാരന്‍, മുകേഷ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. എസ് ഹരീഷ്, ലിജോയുടെ അവസാന സിനിമ കോ സ്‌ക്രിപ്റ്റര്‍ ഈ സിനിമയും എഴുതുന്നു. ലോസ് ഏഞ്ചല്‍സിലായിരിക്കും സിനിമയുടെ ചിത്രീകരണം. പ്രശസ്തമായ ബേര്‍ണിംഗ് മാന്‍ ഉത്സവത്തെ പശ്ചാത്തലമാക്കിയാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സഹതാരങ്ങള്‍, അണിയറക്കാര്‍ ഒന്നും അറിയിച്ചിട്ടില്ല. അടുത്തുതന്നെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

Categories
Film News

ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍ അജഗജാന്തരത്തില്‍ ഒന്നിക്കുന്നു

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗ്ഗീസിനൊപ്പം തന്റെ രണ്ടാമത്തെ സിനിമയും ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില വൈകലുകള്‍ക്ക് ശേഷം സിനിമ തുടങ്ങാന്‍ പോവുകയാണിപ്പോള്‍. അജഗജാന്തരം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങാനിരിക്കുകയാണ്. അതിനുമുമ്പായി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണറിയുന്നത്. ആന്റണി വര്‍ഗ്ഗീസ് ഇപ്പോള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. നവാഗതനായ നിഖില്‍ പ്രേംരാജ് സിനിമ സംവിധാനം […]

Categories
Film News

ആന്റണി വര്‍ഗ്ഗീസും ചെമ്പന്‍ വിനോദും ജെല്ലിക്കെട്ടിന് ശേഷം വീണ്ടും ഒന്നിക്കുന്നു

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചെമ്പന്‍ വിനോദും ആന്റണി വര്‍ഗ്ഗീസും ഒരുമിച്ചെത്തും. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സംവിധായകന്റെ ആദ്യസിനിമ ത്രില്ലര്‍ ആയിരുന്നു, പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും സിനിമയ്ക്കായി. ചെമ്പന്‍ വിനോദ് ചിത്രത്തിന്റെ ഭാഗമായിരുന്നു. ജിജുവിന്റെ പുതിയ സിനിമയും ത്രില്ലര്‍ ആണ്. സിനിമയുടെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ഔദ്യോഗികപ്രഖ്യാപനം കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട അടുത്തുണ്ടാവുമെന്നാണ് കരുതുന്നത്. ജിജുവിന്റെ പുതിയ സിനിമ ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ് ടീമിന്റെ നാലാമത്തെ ചിത്രമാണ്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ […]