Categories
Film News

ചതുർമുഖം ബിഫാൻ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്

മഞ്ജു വാര്യർ- സണ്ണി വെയ്ൻ ടീം എത്തിയ മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ സിനിമ ചതുർമുഖം 25ാമത് ബുചിയോൺ ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഹൊറർ, മിസ്റ്ററി, ഫാന്റസി ചിത്രങ്ങൾക്കായുള്ള ഫെസ്റ്റിവലാണിത്. 47രാജ്യങ്ങളിൽ നിന്നായി 258സിനിമകൾ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദി വെയ്ലിം​ഗ് എന്ന പ്രശസ്ത കൊറിയൻ സിനിമയുടെ സംവിധായകൻ നാ ഹോങ്ജിൻ, ഷട്ടർ സിനിമയുടെ സംവിധായകൻ ബാഞ്ചോങ് പിസൻകനാകുൻ എന്നിവർ ചേർന്നൊരുക്കിയ ദി മീഡിയം ഫെസ്റ്റിവലിൽ […]

Categories
Film News

ചതുർമുഖം ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു

മഞ്ജു വാര്യർ, സണ്ണി വെയ്ൻ ടീമിന്റെ ചതുർമുഖം ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു. സീ കേരളം സാറ്റലൈറ്റ് അവകാശവും ഒടിടി അവകാശം സീ5 ഉം സ്വന്തമാക്കിയിരിക്കുന്നു. രഞ്ജീത് കമല ശങ്കർ, സലിൽ വി, എന്നിവർ സംവിധാനം ചെയ്ത് ചതുർമുഖം ടെക്നോ ഹൊറർ ത്രില്ലർ ആണ്. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യസിനിമയാണിത്. ഏപ്രിൽ 8ന് തിയേറ്ററുകളിലിറങ്ങിയ സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. ഏപ്രിൽ 14ന് വിഷുദിനത്തിൽ ചിത്രം യുഎഇയിൽ റിലീസ് ചെയ്തു. കോവിഡിന്റെ രണ്ടാം തരം​ഗത്തെ തുടർന്ന് അണിയറക്കാർ ചിത്രം തിയേറ്ററുകളിൽ നിന്നും […]

Categories
Film News

ചതുർമുഖം നാളെ റിലീസ് ചെയ്യുന്നു.

മഞ്ജു വാര്യർ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ടെക്നോ ഹൊറർ ത്രില്ലർ സിനിമ ചതുർമുഖം ഏപ്രിൽ 8ന് റിലീസ് ചെയ്യുന്നു. തിയേറ്റർ ബുക്കിം​ഗ് ആരംഭിച്ചിരിക്കുന്നു. നവാ​ഗതരായ രൺജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സിനിമ സംവിധാനം ചെയ്യുന്നു. ചതുർമുഖത്തിൽ സണ്ണി വെയ്നും, മഞ്ജു വാര്യരും കോളേജ് സഹപാഠികളാണ്. മഞ്ജുവിന്റെ ജൂനിയറായി സണ്ണിയെത്തുന്നു. കോളേജിന് ശേഷം ഇരുവരും ചേർന്ന് സിസിടിവി ബിസിനസ് ആരംഭിക്കുന്നു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ബിസിനസ്. അനിൽകുമാർ, അഭയകുമാർ എന്നിവരുടേതാണ് തിരക്കഥ. അലൻസിയർ, […]

Categories
Film News trailer

മഞ്ജു വാര്യർ – സണ്ണിവെയ്ൻ ചിത്രം ചതുർമുഖം ട്രയിലർ റിലീസ് ചെയ്തു

ചതുർമുഖം, മഞ്ജു വാര്യർ, സണ്ണിവെയ്ൻ ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയാണ്. ഇരുവരും ബിസിനസ് പാർട്ട്ണർമാരായാണ് സിനിമയിലെത്തുന്നത്. നവാ​ഗതരായ രൺജീത് ശങ്കർ ,സലിൽ വി എന്നിവർ ചേർന്ന് സിനിമ സംവിധാനം ചെയ്യുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ സിനിമയാണിത്. ചതുർമുഖം തിരക്കഥ അനിൽ കുമാർ, അഭയകുമാർ എന്നിവർ ചേർന്നൊരുക്കിയിരിക്കുന്നു. സണ്ണിയുടെ കോളേജ് സീനിയർ ആയാണ് മഞ്ജു വാര്യർ സിനിമയിലെത്തുന്നത്. അലൻസിയർ, നിരഞ്ജന അനൂപ്, കലാഭവൻ പ്രജോദ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി,നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ എന്നിവരും സിനിമയിലെത്തുന്നു. […]

Categories
Film News

മായകൊണ്ട് : മഞ്ജു വാര്യർ- സണ്ണിവെയ്ൻ സിനിമ ചതുർമുഖം ആദ്യഗാനം

മഞ്ജു വാര്യര്‍ സണ്ണി വെയ്ൻ ടീം ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയാണ് ചതുർമുഖം. നവാഗതനായ കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നൊരുക്കുന്ന സിനിമ ഹൊറർ ത്രില്ലർ ആണ്. സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മായകൊണ്ട്, എന്ന് തുടങ്ങുന്ന ഗാനം ഡോൺ വിൻസന്‍റ് സംഗീതമൊരുക്കിയിരിക്കുന്നു. ശ്വേത മോഹൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ മനു മഞ്ജിത്തിന്‍റേതാണ്. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ സിനിമയാണിത്. അലൻസിയർ , നിരഞ്ജന അനൂപ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ചതുർമുഖം തിരക്കഥ […]

Categories
Film News

മഞ്ജു വാര്യരും സണ്ണി വെയ്‌നും ബിസിനസ് പാര്‍ട്ട്ണര്‍മാരാകുന്നു

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ ടീമിന്റെ പുതിയ സിനിമയാണ് ചതുര്‍മുഖം. നവാഗതരായ രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര് ചേര്‌ന്നൊരുക്കുന്ന സിനിമ ഹൊറര്‍ ത്രില്ലര്‍ ആണ്. ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ജിസ് ടോംസ് മൂവീസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ബിസിനസ് പാര്‍ട്ടണര്‍മാരായാണ് സിനിമയിലെത്തുന്നത്. കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നവരാണ്. മഞ്ജുവിന്റെ കഥാപാത്രം സണ്ണിയുടെ സീനിയറായിരുന്നു. സിസിടിവി ബിസിനസ് നടത്തുകയാണിവര്‍. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. […]