സിബിഐ 5, സിബിഐ സീരീസിലെ അവസാന സിനിമ, ചിത്രീകരണം തുടങ്ങാനൊരുങ്ങുകയാണ്. സിനിമാചിത്രീകരണത്തിനുള്ള വിലക്കുകള്‍ നീങ്ങാന്‍ കാത്തിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ടിന്റെ പുതിയ സിനിമ. മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ ആയെത്തുന്നു. അദ്ദേഹത്തോടൊപ്പം മുകേഷ്, സായി കുമാര്‍ എന്നിവര്‍ മുന്സീരീസുകളിലെ കഥാപാത്രങ്ങളായി തന്നെ എത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതിയതായി ഇക്കൂട്ടിത്തിലേക്കെത്തുകയാണ് രഞ്ജി പണിക്കര്‍. സിബിഐ 5ല്‍ വളരെ പ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തുമെന്നാണറിയുന്നത്. സായ് കുമാര്‍ സീരീസിന്റെ മൂന്നാഭാഗമായ സേതുരാമയ്യര്‍ സിബിഐയില്‍ എത്തിയിരുന്നു. […]
