Categories
Film News

പറയാതെ വന്നെൻ : ബ്രോ ഡാഡിയിലെ ആദ്യ​ഗാനമെത്തി

നേരത്തെ അറിയിച്ചിരുന്നതിനനുസരിച്ച് ബ്രോ ഡാഡി ടീം ചിത്രത്തിലെ ആദ്യവീഡിയോ ​ഗാനം പുറത്തിറക്കി. പറയാതെ വന്നെൻ, എന്ന മെലഡി​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. എംജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ എന്നിവർ ആലപിച്ചിരിക്കുന്ന ​ഗാനത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് ദീപക് ​ദേവ് ആണ്. വരികൾ എഴുതിയത് ലക്ഷ്മി ശ്രീകുമാർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി ഫാമിലി എന്റർടെയ്നർ സിനിമയാണ്. മോഹൻലാൽ ബിസിനസുകാരൻ ജോൺ കാറ്റാടിയായും അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മയായി മീനയുമെത്തുന്നു. ദമ്പതികളുടെ മകൻ ഈശോ കാറ്റാടി യായി പൃഥ്വിരാജുമെത്തുന്നു. കല്യാണി പ്രിയദർശൻ, പൃഥ്വിയുടെ നായികയായെത്തുന്നു. […]

Categories
Film News

ബ്രോ ഡാഡിയിലെ ആദ്യ​ഗാനം നാളെയെത്തും

ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ബ്രോ ഡാഡി. സിനിമയിലെ ആദ്യ​ഗാനം ജനുവരി 13ന് വൈകീട്ട് 6മണിക്ക് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. എംജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ എന്നിവർ ആലപിച്ചിരിക്കുന്ന ​ഗാനത്തിന്റെ വരികൾ ലക്ഷ്മി ശ്രീകുമാറിന്റേതാണ്. ദീപക് ദേവ് സം​ഗീതം നൽകിയിരിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാജി ഒരു ഫാമിലി എന്റർടെയ്നർ ആണ്. നവാ​ഗതനായ ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. മോഹൻലാൽ സിനിമയിൽ ജോൺ കാറ്റാടി എന്ന ബിസിനസുകാരനായെത്തുന്നു. മീന അദ്ദേഹത്തിന്റെ […]

Categories
Film News teaser

മോഹൻലാലും പൃഥ്വിയും ഒന്നിക്കുന്ന ബ്രോഡാഡി ടീസർ

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ബ്രോഡാഡി. സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. കട്ടാഡി കുടുംബത്തിന്റെ കഥയാണ് പറയുന്നത്. ഉണ്ണി മുകുന്ദൻ, കല്യാണി പ്രിയദർശൻ, സൗബിൻ ഷഹീർ, ജാഫർ ഇടുക്കി, ലാലു അലക്സ്, ജ​ഗദീഷ്, മീന, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഭിനന്ദൻ രാമാനുജം ക്യാമറയും ദീപക് ദേവ് സം​ഗീതവും ഒരുക്കുന്നു.അഖിലേഷ് മോഹൻ എഡിറ്റിം​ഗും […]

Categories
Film News

ബ്രോ ഡാഡി : ​വിനീത് ശ്രീനിവാസന്റെ ​ഗാനം റെക്കോർഡ് ചെയ്തു

മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ബ്രോ ഡാഡിയ്ക്ക ​ഗാനമാലപിച്ച് വിനീത് ശ്രീനിവാസൻ. ദീപക് ദേവ് ആണ് ​ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം ദീപക് ദേവിനൊപ്പം ചേരുന്നതിന്റെ സന്തോഷം വിനീത് പങ്കുവയ്ക്കുകയും ചെയ്തു. 2002ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലൂടെ ​ഗാനരം​ഗത്തേക്കെത്തിയ വിനീത് ശ്രീനിവാസൻ ദീപക് ദേവ് സം​ഗീതമൊരുക്കിയ ഉദയനാണ് താരം എന്ന ചിത്രത്തിലെ കരളേ കരളിന്റെ കരളെ എന്ന ​ഗാനത്തിലൂടെയാണ് ശ്രദ്ധനേടിയത്. വീണ്ടും ദീപക് ദേവിനൊപ്പം ഒന്നിക്കുന്ന സന്തോഷം വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ദീപക് […]

Categories
Film News

ബ്രോ ഡാഡി, 12TH മാൻ സിനിമകളുടെ ഭാ​ഗമായി ഉണ്ണി മുകുന്ദൻ

സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം നിരവധി സിനിമകളുടെ ഭാ​ഗമായി ഉണ്ണിമുകുന്ദൻ. പുതിയതായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും, ജീത്തു ജോസഫ് ചിത്രം 12TH മാനിലും ഉണ്ണിമുകുന്ദനെത്തുന്നു. ബ്രോ ഡാഡി ടീമിൽ ഉടൻ തന്നെ ഉണ്ണി ജോയിൻ ചെയ്യുമെന്നാണറിയുന്നത്. ആ​ഗസ്തിലാണ് 12TH മാൻ ചിത്രീകരണമാരംഭിക്കുന്നത്. ബ്രോ ഡാഡിയിൽ പൃഥ്വിരാജും മോഹൻലാലും പ്രധാന കഥാപാത്രങ്ങളാകുന്നു. മീന, കല്യാണി പ്രിയദർശൻ, മുരളി ​ഗോപി, കനിഹ, സൗബിൻ ഷഹീർ, ലാലു അലക്സ് എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. ഉണ്ണി ആദ്യം ചിത്രത്തിന്റെ ഭാ​ഗമായിരുന്നില്ല. പിന്നീട് ഉണ്ണിയെ […]

Categories
Film News

പൃഥ്വിരാജ് -മോഹൻലാൽ ടീമിന്റെ ബ്രോ ഡാഡി കേരളത്തിന് പുറത്ത് ചിത്രീകരണം

പൃഥ്വിരാജിന്റെ രണ്ടാമത് സംവിധാനം ബ്രോ ഡാഡി ചിത്രീകരണം തുടങ്ങാനൊരുങ്ങുന്നു. ലോക്കേഷൻ കണ്ടുപിടിക്കുന്നത് തുടങ്ങിയ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ അണിയറക്കാർ ആരംഭിച്ചിട്ടുണ്ട്. കേരള​ഗവൺമെന്റ് ചിത്രീകരണത്തിന് ഇനിയും അനുമതി നൽകാത്ത സാഹചര്യത്തിൽ ചിത്രീകരണം കേരളത്തിന് പുറത്ത് നടത്താനാണ് പ്ലാൻ ചെയ്യുന്നത്. സിനിമയിൽ ധാരാളം ഇൻഡോർ സീനുകൾ ഉണ്ടെന്നും ആ ഭാ​ഗങ്ങൾ ചെന്നൈയിൽ ചിത്രീകരിക്കുമെന്നുമാണറിയുന്നത്. ബം​ഗളൂരാണ് മറ്റൊരു പ്രധാന ലൊക്കേഷൻ. ബ്രോ ഡാഡിയിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. മീന, കല്യാണി പ്രിയദർശൻ, മുരളി ​ഗോപി, കനി​ഹ, […]

Categories
Film News

അമ്മിണിപ്പിള്ള വെട്ടുകേസ് : ബ്രോ ഡാഡി തിരക്കഥാക്കൃത്ത് ശ്രീജിത് സംവിധാനം ചെയ്യുന്ന സിനിമയിൽ ബിജു മേനോൻ നായകനാകുന്നു

ബിജു മേനോൻ നവാ​ഗതസംവിധായകനായ ശ്രീജിത് ഒരുക്കുന്ന സിനിമയിൽ നായകനാകുന്നു. ജി ആർ ഇന്ദു ​ഗോപന്റെ പ്രശസ്ത കഥ അമ്മിണിപ്പിള്ള വെട്ടുകേസ് ബി​ഗ്സ്ക്രീനിലേക്കെത്തുകയാണ്. അടുത്തിടെ ഒരഭിമുഖത്തിൽ സംവിധായകൻ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നറിയിച്ചിരുന്നു. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്രോ ഡാഡി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ തിരക്കഥാക്കൃത്തായും അരങ്ങേറുകയാണ് ശ്രീജിത്. പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി എന്റർടെയ്നർ ആണ്. ബിബിൻ മാളിയേക്കലുമായി ചേർന്ന് ശ്രീജിത് എഴുതുന്നു. മോഹൻലാൽ , പൃഥ്വിരാജ് എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, […]