ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. മേജര്‍ രവി ബ്രിഡ്ജ് ഓണ്‍ ഗാല്‍വാന്‍ എന്ന പേരില്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യ ചൈന സംഘര്‍ഷങ്ങളുടെ ചരിത്രവും ഗല്‍വാന്‍ പാലത്തിന്റെ നിര്‍മ്മാണവും ചിത്രത്തിലൂടെ പറയാനുദ്ദേശിക്കുന്നതായി സംവിധായകന് അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാവും സിനിമ ഒരുക്കുക. മേജര്‍ രവി, മുമ്പ് കാര്‍ഗില്‍ യുദ്ധത്തെയും 1971ലെ ഇന്‍ഡോ പാക് യുദ്ധത്തേയും സംബന്ധിച്ച് കീര്‍ത്തി ചക്ര, പിക്കറ്റ് 43 എന്നീ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടിലും പാകിസ്ഥാനുമായുള്ള സംഘട്ടനങ്ങളായിരുന്നു വിഷയമായിരുന്നത്. […]
