Categories
Film News

നെറ്റ് ഫ്ളിക്സ് ആന്തോളജി : പ്രിയദർശൻ – മോഹൻലാൽ ചിത്രം ഓളവും തീരവും

നെറ്റ്ഫ്ലിക്സ് 10 ഭാ​ഗങ്ങളുള്ള ഒരു സീരീസ് പ്ലാൻ ചെയ്യുന്നതായി നേരത്തെ അറിയിച്ചിരുന്നു. പ്രശസ്ത കഥാകൃത്ത് എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയാണ് എല്ലാ ഭാ​ഗങ്ങളും. സംവിധായകരായ, പ്രിയദർശൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ് എന്നിവരാണ് സിനിമകളൊരുക്കുന്നത്. പ്രിയദർശൻ ആന്തോളജിയിൽ രണ്ട് ഭാ​ഗങ്ങൾ സംവിധാനം ചെയ്യുന്നു. ആദ്യഭാ​ഗത്തിന്റെ ചിത്രീകരണം ഇതിനോടകം പട്ടാമ്പിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ഭാ​ഗത്തിൽ ബിജു മേനോൻ പ്രധാനകഥാപാത്രമായെത്തുന്നു. രണ്ടാം ഭാ​ഗം 1970കളിൽ പുറത്തിറങ്ങിയ ഓളവും തീരവും ആസ്പദമാക്കിയുള്ളതാണ്. പിഎൻ മേനോൻ ഒരുക്കിയ സിനിമയുടെ തിരക്കഥ എംടിയുടെ […]

Categories
Film News

പൃഥ്വിരാജ് ബിജുമേനോന്‍ സിനിമ അയ്യപ്പനും കോശിയും ആക്ഷന്‍ചിത്രമായിരിക്കും

മുമ്പ് അറിയിച്ചിരുന്നതുപോലെ സംവിധായകന്‍ സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജൂം ബിജു മേനോനും പ്രധാനകഥാപാത്രങ്ങളാകുന്നു. ഗോള്‍ഡ കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും സുഹൃത്ത് ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ ബിജു മേനോന്‍ അയ്യപ്പന്‍ നായര്‍ എന്ന മധ്യവയസ്‌കനായ പോലീസ് കോണ്‍സ്റ്റബിള്‍ ആയാണെത്തുന്നത്. അട്ടപ്പാടിയിലാണ് പോസ്റ്റിംഗ്. പൃഥ്വിരാജ് കോശി കുര്യന്‍ എന്ന റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ ആണ്. ചെറിയ നിയമപ്രശ്‌നത്തിന്റെ പേരില്‍ രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കിടയിലുണ്ടാകുന്ന ക്ലാഷ് ആണ് അയ്യപ്പനുംകോശിയും. രണ്ട് […]

Categories
Film News

ബിജു മേനോന്‍ ചിത്രം ആദ്യരാത്രി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ബിജു മേനോന്‍ വെള്ളിമൂങ്ങ സംവിധായകന്‍ ജിബു ജേക്കബിനൊപ്പം പുതിയ സിനിമയുമായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അവരുടെ രണ്ടാമത്തെ ചിത്രം ആദ്യരാത്രി റിലീസിംഗിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഷാരിസ് മുഹമ്മദും ക്വീന്‍ ഫെയിം ജെബിന്‍ ജോസഫ് ആന്റണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മറ്റും നല്‍കുന്ന സൂചന ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ്. അജു വര്‍ഗ്ഗീസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറയില്‍ സാദിഖ് കബീര്‍ ഛായാഗ്രഹണം, […]