Categories
Film News

പ്രിയദർശൻ ബിജുമേനോൻ ചിത്രത്തിന് തുടക്കമായി

പത്ത് ഭാ​ഗങ്ങളിലുള്ള ഒരു സീരീസ് നെറ്റ്ഫ്ലിക്സ് പ്ലാൻ ചെയ്യുന്നു. എംടിവാസുദേവൻനായരുടെ കഥകൾ അടിസ്ഥാനമാക്കിയാണ് സീരീസുകൾ . ഇവയിൽ ഒരെണ്ണം സംവിധായകൻ പ്രിയദർശൻ ഒരുക്കുന്നു. ഇതിൽ ബിജുമേനോൻ നായകനാകുന്നു. പട്ടാമ്പിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ശിലാലിഖിതം എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. എംടിയുടെ തിരക്കഥയിൽ ഇതാദ്യമായാണ് പ്രിയ​ദർശൻ സിനിമ ഒരുക്കുന്നത്. ബിജു മേനോനും പ്രിയദർശനും ഒരുമിക്കുന്നതും ആദ്യമായാണ്. ശാന്തി കൃഷ്ണ, ടിജി രവി, ശിവദ, ജോയ് മാത്യു എന്നിവരാണ് മറ്റുതാരങ്ങൾ. ആന്തോളജി സീരീസിലെ മറ്റു സിനിമകളൊരുക്കുന്നത് ശ്യാമ പ്രസാദ്, […]

Categories
Film News

പ്രിയദർശൻ സംവിധാനം , എംടിയുടെ തിരക്കഥ, ശിലാലിഖിതം ബിജു മേനോൻ നായകനാകുന്നു

മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ എംടി വാസുദേവൻ നായർ ആറ് കഥകളുള്ള ഒരു ആന്തോളജി സിനിമ ഒരുക്കുന്നു. ആറ് കഥകളും സംവിധാനം ചെയ്യുന്നത് മലയാളത്തിലെ പ്രശസ്ത സംവിധായകരാണ്. ഒരു സിനിമ ഒരുക്കുന്നത് പ്രിയദർശൻ ആണ്. നെറ്റ്ഫ്ലിക്സിന് വേണ്ടിയാണ് ആന്തോളജി സിനിമയെന്നാണ് റിപ്പോർട്ടുകൾ. ആദ്യമായാണ് പ്രിയ​ദർശൻ എംടി കൂട്ടുകെട്ടിൽ സിനിമ എത്തുന്നത്. ബിജു മേനോൻ നായകനായെത്തുമെന്നാണ് അറിയുന്നത്. ബിജു മേനോനും ആദ്യമായിട്ടാണ് പ്രിയദർശനും എംടിയ്ക്കുമൊപ്പമെത്തുന്നത്.സന്തോഷ് ശിവൻ എംടിയുടെ അഭയം എന്ന കഥ സിനിമയാക്കുന്നതായും വാർത്തകളുണ്ട്. സിദ്ദീഖ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. […]

Categories
Film News

ബിജു മേനോൻ, പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ ടീം ഒന്നിക്കുന്ന ഒരു തെക്കൻ തല്ല് കേസ്

ജി ആർ ഇന്ദു​ഗോപന്റെ പോപുലർ കഥ അമ്മിണിപ്പിള്ള വെട്ടുകേസ് സിനിമയാക്കുന്നു.ശ്രീജിത് എൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഒരു തെക്കൻ തല്ല് കേസ് എന്ന് പേരിട്ടിരിക്കുന്നു. സിനിമയിൽ ബിജു മേനോൻ പ്രധാന കഥാപാത്രമാകുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. ചെറിയ ഇടവേളയ്ക്ക് ശേഷം പത്മപ്രിയ തിരിച്ചെത്തുന്നു. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ഇ4 എന്റർടെയ്ൻമെന്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. രാജേഷ് പിണ്ണാടൻ […]

Categories
Film News

അമ്മിണിപ്പിള്ള വെട്ടുകേസ് : ബ്രോ ഡാഡി തിരക്കഥാക്കൃത്ത് ശ്രീജിത് സംവിധാനം ചെയ്യുന്ന സിനിമയിൽ ബിജു മേനോൻ നായകനാകുന്നു

ബിജു മേനോൻ നവാ​ഗതസംവിധായകനായ ശ്രീജിത് ഒരുക്കുന്ന സിനിമയിൽ നായകനാകുന്നു. ജി ആർ ഇന്ദു ​ഗോപന്റെ പ്രശസ്ത കഥ അമ്മിണിപ്പിള്ള വെട്ടുകേസ് ബി​ഗ്സ്ക്രീനിലേക്കെത്തുകയാണ്. അടുത്തിടെ ഒരഭിമുഖത്തിൽ സംവിധായകൻ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നറിയിച്ചിരുന്നു. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്രോ ഡാഡി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ തിരക്കഥാക്കൃത്തായും അരങ്ങേറുകയാണ് ശ്രീജിത്. പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി എന്റർടെയ്നർ ആണ്. ബിബിൻ മാളിയേക്കലുമായി ചേർന്ന് ശ്രീജിത് എഴുതുന്നു. മോഹൻലാൽ , പൃഥ്വിരാജ് എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, […]

Categories
Film News

‘ആർക്കറിയാം’ ഒടിടി റിലീസിനൊരുങ്ങുന്നു

ബിജു മേനോൻ, പാർവതി, ഷറഫു​ദ്ദീൻ ടീം പ്രധാന കഥാപാത്രങ്ങളാകുന്ന ആർക്കറിയാം ഒടിടി റിലീസിനൊരുങ്ങുന്നു. മെയ് 17ന് ചിത്രം നീസ്ട്രീമിലൂടെ റിലീസ് ചെയ്യുന്നു. ദി ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ റിലീസ് ചെയ്തതിലൂടെ പ്രശസ്തമായതാണ് നീ സ്ട്രീം. ആർക്കറിയാം , പ്രശസ്ത സിനിമാറ്റോ​ഗ്രാഫർ സാനു ജോൺ വർ​ഗ്​​ഗീസ് സംവിധാനം ചെയ്യുന്ന സിനിമയാണ്. സാനു, രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യദിനങ്ങളിലാണ് സിനിമ നടക്കുന്നത് .മുംബൈയിൽ നിന്നും കേരളത്തിലേക്ക് രാജ്യമാകെ […]

Categories
Film News

ഹിന്ദി, തെലു​ഗ്, തമിഴ് വെർഷനുകൾക്ക് ശേഷം അയ്യപ്പനും കോശിയും കന്നഡത്തിലേക്ക്

സൂപ്പർഹിറ്റ് മലയാള സിനിമ അയ്യപ്പനും കോശിയും വിവിധ ഭാഷകളിലേക്കൊരുക്കുകയാണ്. ഹിന്ദി, തെലു​ഗ്, തമിഴ് ഭാഷകളിലേക്ക് റീമേക്ക് അവകാശം ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. പുതിയതായി കന്നഡ റൈറ്റ്സ് വിറ്റിരിക്കുകയാണ്. ആരാണ് കന്നഡ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നതിന്റെ ഔദ്യോ​ഗികവിവരങ്ങൾ ഉടനെത്തും. അയ്യപ്പനും കോശിയും ഒരുക്കിയത് അന്തരിച്ച സംവിധായകൻ സച്ചിയാണ്. രണ്ട് പ്രധാനകഥാപാത്രങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് വിഷയം. ഒരു പോലീസുകാരനും റിട്ടയർഡ് ഹവീൽദാരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. നിരൂപകരുടേയും സാധാരണ പ്രേക്ഷകരുടേയും പ്രശംസ ഏറ്റുവാങ്ങിയ […]

Categories
Film News

വെള്ളിമൂങ്ങ സംവിധായകൻ ജിബു ജേക്കബിനൊപ്പം ബിജു മേനോൻ വീണ്ടുമെത്തുന്നു

ബിജു മേനോൻ സംവിധായകൻ ​ജിബു ജേക്കബിനൊപ്പം വീണ്ടുമെത്തുന്നു. വെള്ളിമൂങ്ങ,ആ​ദ്യരാത്രി എന്നീ സിനിമകളിൽ ഇരുവരും മുമ്പൊരുമിച്ചിട്ടുണ്ട്. അന്ന ബെന്നിനെ നായികയാക്കി ചെറിയ ബജറ്റിലൊരുക്കാനാണ് പ്ലാൻ ചെയ്യുന്നത്. ജിബു ജേക്കബിന്റെ അടുത്ത റിലീസ് ചെയ്യുന്ന സിനിമ എല്ലാം ശരിയാകും ആണ്. ആസിഫ് അലി, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന സിനിമ പൊളിറ്റിക്കൽ സറ്റയർ ആണ്. ചിത്രത്തിൽ ഇടതുപക്ഷത്തിലെ യുവനേതാവായാണ് ആസിഫെത്തുന്നത്. സുധീർ കരമന, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സേതുലക്ഷ്മി എന്നിവരെത്തുന്നു. തോമസ് തിരുവല്ല, […]

Categories
Film News

ആർക്കറിയാം യു സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കി; പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആർക്കറിയാം, പാർവ്വതി, ബിജു മേനോൻ, ഷറഫുദ്ദീൻ ടീം ഒന്നിക്കുന്ന സിനിമയുടെ സെൻസറിംഗ് ക്ലീൻ യു സർട്ടിഫിക്കറ്റോടെ പൂർത്തിയാക്കി. മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന സിനിമ ഏപ്രിൽ 3ലേക്ക് നീട്ടിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റുമായുള്ള മത്സരം ഒഴിവാക്കാൻ ഇതോടെ സാധിച്ചു. ദി പ്രീസ്റ്റ് മാർച്ച് 11ന് റിലീസ് ചെയ്യുകയാണ്. ആർക്കറിയാം പോപുലർ സിനിമാറ്റോഗ്രാഫർ സാനു ജോൺ വർഗ്ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. സാനു, രാജേഷ് രവി, അരുൺ ജനാര്‍ദ്ദനൻ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്നു. പാർവ്വതിയും […]

Categories
Film News

ബിജു മേനോൻ ഒറ്റക്കൊമ്പനിൽ സുരേഷ്ഗോപിക്കൊപ്പം

സുരേഷ് ഗോപിയുടെ 250മത് സിനിമ ഒറ്റക്കൊമ്പൻ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. അണിയറക്കാർ ഇപ്പോൾ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണ്. താരങ്ങളേയും അണിയറക്കാരേയും ഫൈനലൈസ് ചെയ്യുകയാണിപ്പോൾ. ബിജു മേനോന്‍ ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സുരേഷ് ഗോപിയും ബിജു മേനോനും നിരവധി സിനിമകളില്‍ ഒരുമിച്ചിട്ടുണ്ട്. പത്രം, ചിന്താമണി കൊലക്കേസ്, എഫ്ഐആർ തുടങ്ങിയവ. ഒറ്റക്കൊമ്പന്‍ ബിഗ്സ്കെയിൽ നിർമ്മിക്കുന്ന പ്രൊജക്ടാണ്. ഏകദേഷ് 25കോടിയോളം ബജറ്റിൽ. ഷിബിൻ ഫ്രാൻസിസ്, സിഐഎ, […]

Categories
Film News

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയിൽ ബിജു മേനോൻ

പ്രശസ്ത സംവിധായകൻ ജോഷിയുടെ തിരിച്ചുവരവ് സിനിമയായിരുന്നു 2019 ൽ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിവർ എത്തിയ സിനിമ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. അടുത്തതായി ജോഷി, ബിജു മേനോൻ സിനിമ പ്ലാൻ ചെയ്യുന്നതായാണ് വിവരം. നിഷാദ് കോയ സിനിമയുടെ തിരക്കഥ ഒരുക്കുമെന്നാണറിയുന്നത്. ബിജു മേനോൻ നിലവിൽ ലളിതം സുന്ദരം, ആർക്കറിയാം എന്നീ സിനിമകളിലാണ് വർക്ക് ചെയ്യുന്നത്. ലളിതം സുന്ദരം, ബിജു മേനോനും മഞ്ജു വാര്യരും […]