Categories
Film News

മോഹൻലാൽ ചിത്രം ബാറോസ് പ്രൊമോ ടീസർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബാറോസ് : നിധി കാക്കും ഭൂതം. സിനിമയുടെ പ്രൊമോ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. വാസ്കോഡ ​ഗാമയുടെ നിധി കാക്കുന്ന ബാറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെയാണ് എത്തുന്നത്. ത്രീഡിയിലാണ് ചിത്രമൊരുക്കുന്നത്. ടീസറിലൂടെ ബാറോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി താരങ്ങൾ സിനിമയിലഭിനയിക്കുന്നു. മിന്നൽ മുരളി ഫെയിം ​ഗുരു സോമസുന്ദരം ചിത്രത്തിലെത്തുന്നു. സന്തോഷ് ശിവൻ ക്യാമറ, സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈൻ. ഇന്ത്യയിലെ ആദ്യ 3ഡി സിനിമ മൈഡിയർ കുട്ടിച്ചാത്തൻ […]

Categories
Film News

ബാറോസിൽ പൃഥ്വിരാജും, സംവിധായകൻ മോഹൻലാലിനൊപ്പം സെറ്റിൽ നിന്നുമുള്ള ഫോട്ടോകൾ ഷെയർ ചെയ്ത് പൃഥ്വിരാജ്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പുതിയതായി സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ സിനിമയിൽ പൃഥ്വിരാജ് ആയിരുന്നു സംവിധായകന്റെ റോളിലെത്തിയത്. മോഹൻലാൽ ഒരുക്കുന്ന ബാറോസ് 3ഡി ഫാന്റസി സിനിമയാണ്. ജിജോ പുന്നൂസ് ഇന്ത്യയിലെ ആദ്യ 3ഡി സിനിമ ഒരുക്കിയ , ബാറോസ്- ​ഗാർഡിയൻ ഓഫ് ഡി ​ഗാമാസ് ട്രഷർ തിരക്കഥ ഒരുക്കിയിരിക്കുന്നു. സ്പാനിഷ് താരങ്ങളായ റഫേൽ അമാർ​ഗോ, പാസ് വേ​ഗ എന്നിവർ വാസ്​കോഡ ​ഗാമയും ഭർത്താവുമായെത്തുന്നു. പ്രതാപ് പോത്തൻ സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നു. അണിയറയിൽ […]

Categories
Film News

ബാറോസ്: മോഹൻലാലിന്‍റെ സംവിധാനത്തിൽ പ്രതാപ് പോത്തൻ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് മാർച്ചിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ കൊച്ചിയിൽ പുരോഗമിക്കുന്നു. മോഹൻലാൽ തന്നെ നായകവേഷത്തിലെത്തുന്ന സിനിമയില്‍ സഹതാരങ്ങളായി യുഎസ്, സ്പെയിൻ, പോർച്ചുഗൽ, ഘാന എന്നിവിടങ്ങളില്‍ നിന്നുമുള്ള താരങ്ങളെത്തുന്നു. പ്രതാപി പോത്തൻ ആണ് പുതിയതായി മലയാളത്തിൽ നിന്നും ചിത്രത്തിന്‍റെ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസം ബാറോസ് സിനിമയുടെ ചർച്ചയ്ക്കിടയിൽ നിന്നുമുള്ള ഒരു ഫോട്ടോ പ്രതാപ് പോത്തൻ ഷെയർ ചെയ്തരുന്നു. മോഹൻലാലിനെ പോലെ ഒരു ഇതിഹാസതാരത്തിന്‍റെ സംവിധാനത്തിലഭിനയിക്കുന്നതിന്‍റെ സന്തോഷവും താരം പ്രകടമാക്കി. ബാറോസ് […]

Categories
Film News

ഏപ്രിൽ പകുതിയോടെ ബാറോസ് ചിത്രീകരണം ആരംഭിക്കുന്നു

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് കഴിഞ്ഞ വർഷം തുടങ്ങാനിരുന്നതായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന മാറ്റുകയായിരുന്നു. ഒരു വർഷത്തോളമായി സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. 3ഡി ഫോർമാറ്റിലൊരുക്കുന്ന സിനിമയാണിത്. അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ, മോഹൻലാൽ അറിയിച്ചതാണ് ഏപ്രിൽ പകുതിയോടെ സിനിമ തുടങ്ങാനാലോചിക്കുന്നുവെന്ന്. സിനിമയിൽ വിദേശ താരങ്ങളും അണിയറക്കാരും എത്തുന്നതിനാൽ സിനിമ വൈകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവൻ […]

Categories
Film News

ബാറോസ്: മോഹൻലാൽ സിനിമയ്ക്ക് ക്യാമറ ഒരുക്കുന്നത് സന്തോഷ് ശിവൻ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബാറോസ് ഈ വർഷം ആദ്യം ചിത്രീകരണം തുടങ്ങാനിരുന്നതാണ്, എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് അണിയറക്കാർ നീട്ടിവയ്ക്കുകയായിരുന്നു. അടുത്ത വർഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. ജിജു പുന്നൂസ് തിരക്കഥ ഒരുക്കുന്ന വളരെ പ്രതീക്ഷകളുള്ള സിനിമയാണിത്. ഡിഒപി ആയി സന്തോഷ് ശിവനെ തിരഞ്ഞെടുത്തിരിക്കുകയാണ് അണിയറക്കാർ. കെയു മോഹനൻ ചിത്രത്തിന്‍റെ ഭാഗമാകുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്, എന്നാൽ അദ്ദേഹത്തിന് മറ്റു തിരക്കുകൾ കാരണം സിനിമയിൽ നിന്നും ഒഴിവാകുകയായിരുന്നു. നിരവധി ബിഗ് സ്കെയിൽ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള […]

Categories
Film News

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ , അദ്ദേഹത്തിന്റെ ആദ്യസംവിധാനസിനിമ ബാറോസില്‍ അച്ഛനെ അസിസ്റ്റ് ചെയ്യുന്നു

ഇന്ത്യന്‍ സിനിമയില്‍ താരങ്ങളുടെ മക്കള്‍ സിനിമയിലേക്കെത്തുന്നത് പുതുമയുള്ള കാര്യമല്ല. മലയാളത്തിലും നിരവധി താരപുത്രന്മാര്‍ സിനിമയിലേക്കെത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയിലേക്കെത്തിയതിനെ പിറകെ മകള്‍ വിസ്മയയും സിനിമാലോകത്തേക്കെത്താനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍. സഹോദരനെ പോലെ തന്നെ സിനിമയിലേക്ക് വിസ്മയ എത്തുന്നതും അസിസ്റ്റന്‍്‌റ് ഡയറക്ടറായാണ്. മോഹന്‍ലാലിന്റെ ആദ്യസംവിധാനസംരംഭം ബാറോസില്‍ അച്ഛനെ അസിസ്റ്റ് ചെയ്ത് വിസ്മയ എത്തും. കീര്‍ത്തി സുരേഷിന്റെ സഹോദരി രേവതി ചിത്രത്തിന്റെ ഭാഗമായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റായി രേവതി എത്തിയിട്ടുണ്ട്. നാല് ദശകത്തെ […]

Categories
Film News

ബാറോസ് ചിത്രീകരണം ഈ വരുന്ന ജൂണില്‍ തുടങ്ങും : മോഹന്‍ലാല്‍

മോഹന്‍ലാല്‍ സ്വന്തം സംവിധാനസംരംഭം പ്രഖ്യാപിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷത്തോളമായി. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ കഴിഞ്ഞ മാസം ചിത്രീകരണം തുടങ്ങാനിരുന്നതായിരുന്നു, എന്നാല്‍ വ്യത്യസ്ത കാരണങ്ങളാല്‍ വൈകുകയായിരുന്നു. മോഹന്‍ലാല്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് സിനിമ ഈ വര്‍ഷം ജൂണ്‍ അവസാനം ആരംഭിക്കുമെന്നാണ്. ഗോവ, കേരളം എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍. നവോദയ സ്റ്റുഡിയോ, കൊച്ചിയില്‍ അണിയറക്കാര്‍ വലിയ സെറ്റുകളൊരുക്കുന്നുണ്ട്. ബാറോസ് തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ്, ഇന്ത്യയിലെ ആദ്യ 3ഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ആളാണ്. ബാറോസ്, വാസ്‌കോഡ […]

Categories
Film News

ബാറോസ് ഒക്ടോബറില്‍ തുടങ്ങും, ലൂസിഫര്‍ രണ്ടാം ഭാഗം അടുത്ത വര്‍ഷം

മോഹന്‍ലാല്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് എത്തിയത്. നാല് ദശകത്തെ അഭിനയജീവിതത്തില്‍ സൂപ്പര്‍സ്റ്റാര്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്, ബാറോസ് എന്ന 3ഡി സിനിമയ്ക്കായി. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള ഒരു മിത്തിക്കല്‍ കഥയാണ് ബാറോസ് പറയുന്നത്. ജിജോ പുന്നൂസ്, ഇന്ത്യയിലെ ആദ്യ 3ഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ച ആളാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ഒക്ടോബറില്‍ സിനിമ തുടങ്ങാനിരിക്കുകയാണ്. മോഹന്‍ലാല്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എനന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അതിനു ശേഷം സംവിധായകന്‍ സിദ്ദീഖിനൊപ്പം ബിഗ് […]

Categories
Film News

മോഹന്‍ലാലിന്റെ സംവിധാനസംരംഭം ബാറോസ് ഒക്ടോബറില്‍ തുടങ്ങും

അടുത്തിടെ മോഹന്‍ലാല്‍ ഒരു വലിയ പ്രഖ്യാപനം നടത്തിയിരുന്നു, താന്‍ സംവിധായകനാകാന്‍ പോവുകയാണെന്ന്. നാല് പതിറ്റാണ്ടുകളുടെ അഭിനയജീവിതത്തില്‍ ഇതാദ്യമായി സൂപ്പര്‍സ്റ്റാര്‍ സിനിമാസംവിധായകനാകുന്നു. 3ഡി സിനിമയാണ് താരം ഒരുക്കുന്നത്. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള മിത്തോളജിക്കല്‍ സിനിമയാണ്. ഇന്ത്യയിലെ ആദ്യത്തെ 3ഡി ഫിലിം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസ് ആണ് കഥ എഴുതിയിരിക്കുന്നത്. ബാറോസ് ഗാര്‍ഡിയന് ഓഫ് ഡി’ ഗാമാസ് ട്രഷര്‍ ആണ് ബാറോസ് കഥ, ഒരു പൗരാണിക കഥാപാത്രം 400വര്‍ഷത്തോളം വാസ്‌കോഡ ഗാമയുടെ […]