Categories
Film News

ഹിന്ദി, തെലു​ഗ്, തമിഴ് വെർഷനുകൾക്ക് ശേഷം അയ്യപ്പനും കോശിയും കന്നഡത്തിലേക്ക്

സൂപ്പർഹിറ്റ് മലയാള സിനിമ അയ്യപ്പനും കോശിയും വിവിധ ഭാഷകളിലേക്കൊരുക്കുകയാണ്. ഹിന്ദി, തെലു​ഗ്, തമിഴ് ഭാഷകളിലേക്ക് റീമേക്ക് അവകാശം ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. പുതിയതായി കന്നഡ റൈറ്റ്സ് വിറ്റിരിക്കുകയാണ്. ആരാണ് കന്നഡ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നതിന്റെ ഔദ്യോ​ഗികവിവരങ്ങൾ ഉടനെത്തും. അയ്യപ്പനും കോശിയും ഒരുക്കിയത് അന്തരിച്ച സംവിധായകൻ സച്ചിയാണ്. രണ്ട് പ്രധാനകഥാപാത്രങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് വിഷയം. ഒരു പോലീസുകാരനും റിട്ടയർഡ് ഹവീൽദാരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. നിരൂപകരുടേയും സാധാരണ പ്രേക്ഷകരുടേയും പ്രശംസ ഏറ്റുവാങ്ങിയ […]

Categories
Film News

ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ , അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിൽ

കഴിഞ്ഞ വർഷത്തെ ഹിറ്റ് മലയാളസിനിമയാണ് അയ്യപ്പനും കോശിയും. സിനിമ റീമേക്ക് വാര്‍ത്തകൾ വരാൻ തുടങ്ങിയിട്ട് കുറെയായി. തെലുഗ് വെർഷനിൽ പവന്‍ കല്യാൺ, റാണ ദഗുപതി ടീം ഒന്നിക്കുന്നു. തമിഴ് റീമേക്ക് അവകാശം വിറ്റുകഴിഞ്ഞെങ്കിലും ലീഡ് കഥാപാത്രങ്ങളെ ഫൈനലൈസ് ചെയ്തിട്ടില്ല. അതേ സമയം ഹിന്ദിയിൽ അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം ടീം ലീഡ് കഥാപാത്രങ്ങളായെത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ എത്തിയിട്ടില്ല. സത്യമായാൽ ദോസ്താന ടീം 13വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാവുമിത്.ജോൺ എബ്രഹാമിന്‍റെ പ്രൊഡക്ഷൻ ഹൗസ് ജെഎ […]

Categories
Film News

അയ്യപ്പനും കോശിയും റീമേക്കിൽ കണ്ണമ്മയാകുന്നത് സായ് പല്ലവി

സൂപ്പർഹിറ്റ് മലയാളസിനിമ അയ്യപ്പനുംകോശിയും റീമേക്കിലെ താരങ്ങളെ പറ്റി നിരവധി വാർത്തകളാണ് വരുന്നത്. സിനിമ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. ചിത്രത്തിന്‍റെ റീമേക്ക് അവകാശം ഇതിനോടകം വിറ്റുകഴിയുകയും ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയുമാണ്. തെലുഗിൽ പവൻ കല്യാൺ ലീഡ് താരങ്ങളിൽ ഒരാളാകുമെന്നാണറിയുന്നത്. രണ്ടാമത്തെ നായകനായി റാണ ദഗുപതി, നിതിൻ തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്. പുതിയതായി വരുന്ന വാർത്തകൾ സായി പല്ലവി ചിത്രത്തിൽ നായികയായെത്തുന്നുവെന്നാണ്. കണ്ണമ്മ, ഗൗരി നന്ദ ചെയ്ത കഥാപാത്രം. താരത്തിന്‍റെ […]

Categories
Film News

അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം

അയ്യപ്പനുംകോശിയും റിലീസ് സമയത്ത് ലഭിത്ത വന്‍വരവേല്പിനെ തുടര്‍ന്ന് റീമേക്ക് മാര്‍ക്കറ്റില്‍ വന്‍ഡിമാന്റ് നേടിയ സിനിമയാണ്. തമിഴ്, തെലുഗ് റീമേക്ക് അവകാശങ്ങള്‍ക്ക് ശേഷം ഹിന്ദി റൈറ്റ്‌സ് വിറ്റിരിക്കുകയാണിപ്പോള്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജോണ്‍ എബ്രഹാം ആണ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നു. ജോണ്‍ എബ്രഹാം റീമേക്ക് അവകാശം സ്വന്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹമായിരിക്കും ലീഡ് കഥാപാത്രത്തിലൊന്ന് അവതരിപ്പിക്കുകയെന്ന് കരുതാം. സച്ചി സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജും ബിജുമേനോനും രണ്ട് പ്രധാനകഥാപാത്രങ്ങളായെത്തി. തമിഴ് തെലുഗ് റീമേക്ക് […]

Categories
Film News

ആടുകളം അണിയറക്കാര്‍, അയ്യപ്പനുംകോശിയും തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നു

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നു. എസ് കതിരേശന്‍, ആടുകളം, ജിഗര്‍ത്താണ്ഡ എന്നീ സിനിമകള്‍ ഒരുക്കിയ, സിനിമയുടെ പകര്‍പ്പവകാശം സ്വന്തമാക്കിയിരി്ക്കുന്നു. തമിഴ് വെര്‍ഷന്റെ സംവിധായകന്‍, താരങ്ങള്‍ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. അടുത്തുതന്നെ ഔദ്യോഗികപ്രഖ്യാപനമുണ്ടാവുമെന്നാണറിയുന്നത്. അയ്യപ്പനും കോശിയും സച്ചി എഴുതി സംവിധാനം ചെയ്തിരിക്കുന്നു. ഫെബ്രുവരി 7ന് തിയേറ്ററുകൡലേക്കെത്തിയ സിനിമ പോസിറ്റീവ് പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.

Categories
Film News trailer

അയ്യപ്പനും കോശിയും ട്രയിലര്‍ കാണാം

പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ അയ്യപ്പനും കോശിയും ട്രയിലര്‍ റിലീസ് ചെയ്തു. മലയാളം സിനിമയിലെ ഏതാണ്ട് എല്ലാവരും ചേര്‍ന്നാണ് ട്രയിലര്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍,, കുഞ്ചാക്കോ ബോബന്‍, മുരളി ഗോപി, ആസിഫ് അലി, മഞ്ജു വാര്യര്‍, ആന്റണി വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ്, ഹണി റോസ്, ജയറാം തുടങ്ങിയവരെല്ലാം ട്രയിലര്‍ അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തു. സച്ചി സംവിധാനം ചെയ്യുന്ന പൃഥ്വിരാജും ബിജു മേനോനും […]

Categories
Film News teaser

പൃഥ്വിരാജിന്റെ പുതിയ സിനിമയുടെ ടീസര്‍ ദുല്‍ഖര്‍ പുറത്തിറക്കി

യുവതാരങ്ങള്‍ പരസ്പരം പുതിയ സിനിമകളുടെ പ്രൊമോഷനുകളില്‍ ഭാഗമാകുന്നു. പുതിയതായി പൃഥ്വിരാജിന്റെ സിനിമ അയ്യപ്പനും കോശിയും ടീസര്‍ പുറത്തിറക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ജനുവരി 11ന് വൈകീട്ട് 5ന് ടീസര്‍ താരം ഷെയര്‍ ചെയ്തു. അയ്യപ്പനു കോശിയും സച്ചി എഴുതി സംവിധാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ ആദ്യസംവിധാനസംരംഭം അനാര്‍ക്കലി പൃഥ്വി- ബിജുമേനോന്‍ കൂട്ടുകെട്ട് ആയിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതിയ സിനിമ നിര്‍മ്മിക്കുന്നത് സംവിധായകന്‍ രഞ്ജിത്, പിഎം ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ്. പോലീസ് കോണ്‍സ്റ്റബിളും, […]

Categories
Film News

അയ്യപ്പനും കോശിയും, അന്ന രേഷ്മ രാജന്‍ ജോയിന്‍ ചെയ്തു

പൃഥ്വിരാജ്- ബിജു മേനോന്‍ സിനിമ അയ്യപ്പനും കോശിയും അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സച്ചിയാണ്. അദ്ദേഹത്തിന്റെ ആദ്യസിനിമ അനാര്‍ക്കലിയിലും ഇവര്‍ തന്നെയായിരുന്നു പ്രധാനകഥാപാത്രങ്ങള്‍. സംവിധായകന്‍ രഞ്ജിത്, അദ്ദേഹത്തിന സുഹൃത്ത് പിഎം ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. അയ്യപ്പനും കോശിയും രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങളുടെ ക്ലാഷ് ആണ് പറയുന്നത്. അയ്യപ്പന്‍ നായര്‍, കോശി എന്നിവര്‍ തമ്മില്‍ ചെറിയ ലീഗല്‍ പ്രശ്‌നം. ബിജു മേനോന്‍ അയ്യപ്പന്‍ […]

Categories
Film News

അയ്യപ്പനും കോശിയും തുടക്കമായി

പൃഥ്വിരാജ് – ബിജു മേനോന്‍ ചിത്രം അയ്യപ്പനും കോശിയും അട്ടപ്പാടിയില്‍ തുടക്കമായി. സച്ചിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ രഞ്ജിത്, അദ്ദേഹത്തിന്റെ സുഹൃത്ത് പിഎം ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ബിജു മേനോന്‍ അയ്യപ്പന്‍ നായര്‍ എന്ന അട്ടപ്പാടിയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള മധ്യവയസ്‌കനായ പോലീസ് ഓഫീസറാണ്. പൃഥ്വിരാജ് കോശി കുര്യന്‍ എന്ന ആര്‍മി റിട്ടയേര്‍ഡ് ഹവീല്‍ദാറും. അയ്യപ്പനും കോശിയും സിനിമയില്‍ ഇരുവര്‍ക്കുമൊപ്പം അന്ന രേഷ്മ രാജന്‍, […]

Categories
Film News

പൃഥ്വിരാജ് ബിജുമേനോന്‍ സിനിമ അയ്യപ്പനും കോശിയും ആക്ഷന്‍ചിത്രമായിരിക്കും

മുമ്പ് അറിയിച്ചിരുന്നതുപോലെ സംവിധായകന്‍ സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജൂം ബിജു മേനോനും പ്രധാനകഥാപാത്രങ്ങളാകുന്നു. ഗോള്‍ഡ കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും സുഹൃത്ത് ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ ബിജു മേനോന്‍ അയ്യപ്പന്‍ നായര്‍ എന്ന മധ്യവയസ്‌കനായ പോലീസ് കോണ്‍സ്റ്റബിള്‍ ആയാണെത്തുന്നത്. അട്ടപ്പാടിയിലാണ് പോസ്റ്റിംഗ്. പൃഥ്വിരാജ് കോശി കുര്യന്‍ എന്ന റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ ആണ്. ചെറിയ നിയമപ്രശ്‌നത്തിന്റെ പേരില്‍ രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കിടയിലുണ്ടാകുന്ന ക്ലാഷ് ആണ് അയ്യപ്പനുംകോശിയും. രണ്ട് […]